/indian-express-malayalam/media/media_files/RozZxrvrInChtvqqYgMg.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ജോലിസ്ഥലത്ത് സംഭവിച്ച എല്ലാം, ആവശ്യമായതും നിങ്ങളുടെ ദീർഘകാല നേട്ടത്തിന് ഉതകുന്നതുമായ കാര്യങ്ങളാണ്. നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കാനും നിങ്ങളുടെ വ്യായാമ രീതി മെച്ചപ്പെടുത്താനും നിങ്ങൾ ഇപ്പോൾ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ അച്ചടക്കത്തിനുള്ള ഒരു കാലഘട്ടമാണ്.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ജോലിസ്ഥലത്തിന് യോജിച്ച അന്തരീക്ഷം നിലനിർത്താൻ നിങ്ങൾ ശ്രമിക്കണമെന്നാണ് ഇപ്പോഴത്തെ നിർദ്ദേശം. നിങ്ങൾ ചില തീരുമാനങ്ങൾ എടുക്കുകയും ചർച്ചകൾ നടത്തുകയും വേണം. നിങ്ങൾ ആരെയും നിങ്ങൾക്കു മേൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കരുത്. പലരും നിങ്ങളെ കീഴ്പെടുത്താൻ ശ്രമിക്കുന്നതായി തോന്നുന്നു.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
സാഹസത്തിനു തുനിയാനുള്ള നിങ്ങളുടെ സന്നദ്ധതയെ നിയന്ത്രിക്കുന്ന ദീർഘകാല ക്രമീകരണങ്ങൾ പരിഗണിക്കാൻ നിങ്ങൾ തയ്യാറായിരിക്കണം. എന്നിരുന്നാലും, സംയുക്ത സാമ്പത്തിക ക്രമീകരണങ്ങളെ സംബന്ധിച്ചിടത്തോളം സമൂലമായ ചർച്ചകൾക്ക് സാധ്യതയുണ്ട്. ഒരു പ്രണയ സാധ്യത കാണുന്നുണ്ട്.
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങളുടെ ഉള്ളിലെ ചിന്തകളിലേക്ക് മറ്റുള്ളവർക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ഇന്ന് നിങ്ങളുടെ ദിവസം ആരംഭിക്കുക. അത്തരം പെരുമാറ്റം തീർച്ചയായും നിങ്ങൾക്ക് മറ്റുള്ളവരുടെ ബഹുമാനമെങ്കിലും. വിജയം നിങ്ങളുടെ മുൻകാല പരിശീലനത്തിന് അനുസൃതമാണ്. ഒരു നല്ല സുഹൃത്ത് നിങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അറിഞ്ഞ് പ്രവർത്തിക്കുമെന്ന് തോന്നുന്നു.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
മികച്ച ഗ്രഹ വശങ്ങൾ സാമ്പത്തികവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, അർഹതയില്ലാത്ത ഏതെങ്കിലും ഭാഗ്യത്തിന് നിങ്ങൾ വിധേയരാണെന്ന് പറയാനാവില്ല. നിങ്ങൾക്ക് ലഭിക്കുന്ന ഓരോ അധിക നാണയത്തിനും നിങ്ങൾ കഠിനാധ്വാനം ചെയ്തിരിക്കാം. മറ്റുള്ളവരുടെ അസൂയ അവഗണിക്കുക. നിങ്ങൾക്ക് ഈ ആഴ്ച ധാരാളം പരിപാടികളിൽ പങ്കെടുക്കാനുണ്ട്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
നിങ്ങൾക്ക് സാധാരണയേക്കാൾ കൂടുതൽ വിശദമായി സാമ്പത്തിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടി വന്നേക്കാം. എന്നിരുന്നാലും, ഈ വർഷം സാമ്പത്തിക ആശങ്കയുടെ കാലഘട്ടം കഴിഞ്ഞതിനേക്കാൾ അൽപ്പം നേരത്തെ എത്തുന്നു, കൂടാതെ കൂടുതൽ ശുഭകരവുമാണ്. വാഗ്ദാനമായ ഒരു ഗ്രഹചിത്രത്തെ അഭിമുഖീകരിക്കുന്നത് എത്ര സന്തോഷകരമാണ്.
- Weekly Horoscope (September 01– September 07, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, September 1-7
- സെപ്റ്റംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Horoscope September 2024
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
- ശനിയുടെ വക്രസഞ്ചാരം; 27 നാളുകാരെ എങ്ങനെ ബാധിക്കും?
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
പങ്കാളിയുടെ വികാരങ്ങളിൽ വളരെയധികം ശ്രദ്ധ നൽകുകയും അത് കേൾക്കാൻ തയ്യാറാവുകയും ചെയ്യുക. ഇന്ന് എന്തെങ്കിലും വൈകാരിക സംഘർഷമുണ്ടാവുകയാണെങ്കിൽ, അതിരാവിലെയോ ഉച്ചതിരിഞ്ഞോ ആവാം അതിന് സാധ്യതയുള്ള സമയങ്ങൾ, അതായത് ഈ സമയങ്ങളിൽ നിങ്ങൾ പ്രത്യേകിച്ചും നയത്തോടെ ഇടപെടണം. അല്പം സൗഹാർദ്ദത്തോടെ ഇടപെടുക, നിങ്ങൾ ബഹുമാനം നേടും.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ഇത് തിരക്കുള്ള ദിവസമായിരിക്കണമെന്ന് ചില സൂചനകളുണ്ട്, പക്ഷേ അത് അമിതമായിരിക്കരുത്. നിങ്ങളുടെ ജോലിയുടെ ന്യായമായ പങ്ക് നിങ്ങൾക്ക് ഉണ്ടായിരിക്കുമെങ്കിലും, നിങ്ങളുടെ സാമർത്ഥ്യം പ്രകടിപ്പിക്കാനും അവസരമുണ്ടാവാം. നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അനാവശ്യ പ്രതിബദ്ധതകളിൽ നിന്ന് ഒഴിവാകുക! നിങ്ങൾ ആരെയും നിരാശരാക്കുന്നില്ലെന്ന് ഉറപ്പാക്കുക.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
സമയം പോസിറ്റീവ് ആയി കാണുന്നുവെങ്കിലും നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്ന ഒരു മേഖലയാണ് സാമ്പത്തിക രംഗം. കൃത്യമായി പറഞ്ഞാൽ, അത് സംയുക്ത സാമ്പത്തിക കാര്യങ്ങളാണ്, അത് അസ്വസ്ഥമാക്കിയേക്കാാം. മാത്രമല്ല നിങ്ങൾക്ക് വീടുമായി ബന്ധപ്പെട്ട ചെലവുകളിൽ പ്രശ്നം തോന്നിയേക്കാം. ആത്യന്തികമായി, നിങ്ങളുടെ ബാങ്ക് ബാലൻസിനേക്കാൾ പ്രധാനം നിങ്ങളുടെ സ്ഥാനമാണ്.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങളുടെ മുൻഗണനകളെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, കുടുംബകാര്യങ്ങൾ ആദ്യം വരണം. ജോലിസ്ഥലത്ത് പോലും, ഏതെങ്കിലും തരത്തിൽ വീട്, കുടുംബ ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് നിങ്ങളുടെ തൊഴിൽ എങ്കിൽ നിങ്ങൾ മികച്ചത് ചെയ്യും. സ്നേഹത്തിൽ, ഒന്ന് പിന്നോട്ട് നിൽക്കുക, അതിന്റെ വേഗം നിർണ്ണയിക്കാൻ മറ്റുള്ളവരെ അനുവദിക്കുക.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളുടെ ചാർട്ടിന്റെ രണ്ട് ഭാഗങ്ങൾ ഇന്ന് വേറിട്ടുനിൽക്കുന്നു, അതിനാൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിൽ നിങ്ങളുടെ വൈകാരിക ക്ഷേമം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്നു. ഓരോ കാര്യങ്ങളിലും നിങ്ങൾ തികച്ചും പുതിയൊരു തുടക്കവും മുൻകാല ശീലങ്ങളുമായുള്ള ഇടവേളയും കണക്കിലെടുക്കണം.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
നിങ്ങൾക്ക് സ്നേഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലാളിത്യത്തോടെ മുന്നോട്ട് പോയി പ്രതീക്ഷകളില്ലാതെയിരിക്കാനും കഴിയുകയാണെങ്കിൽ ഇത് വളരെ പ്രത്യേക സമയമായിരിക്കും. എനിക്കറിയാം ഇത് ബുദ്ധിമുട്ടാണെന്ന്, എന്നാലും ശ്രമിക്കാവുന്നതാണ്. വ്യക്തിപരവും ക്രിയാത്മകവുമായ പദ്ധതികളുമായി മുന്നോട്ട് പോവാൻ ഇത് ഒരു മികച്ച സമയമാണ്.
Read More
- Mars Transit 2024: ചൊവ്വ മിഥുനം രാശിയിൽ, അശ്വതി മുതൽ രേവതി വരെ
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, September 08-14
- സെപ്റ്റംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Horoscope September 2024
- സമ്പൂർണ പുതുവർഷഫലം, അശ്വതി മുതൽ രേവതി വരെ: New Year Horoscope
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ:
- ശനിയുടെ വക്രസഞ്ചാരം; 27 നാളുകാരെ എങ്ങനെ ബാധിക്കും?
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us