scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, September 08-14

Weekly Horoscope: സെപ്റ്റംബർ 08 ഞായർ മുതൽ സെപ്റ്റംബർ 14 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: സെപ്റ്റംബർ 08 ഞായർ മുതൽ സെപ്റ്റംബർ 14 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ ചിങ്ങം രാശിയിലാണ്. പൂരം, ഉത്രം ഞാറ്റുവേലകൾ നടക്കുന്നു. ചന്ദ്രൻ വെളുത്തപക്ഷത്തിൽ, ചോതി മുതൽ ഉത്രാടം വരെയുള്ള നക്ഷത്രങ്ങളിലായി സഞ്ചരിക്കുകയാണ്. ശനി കുംഭം രാശിയിൽ വക്രഗതിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും, കേതു കന്നി രാശിയിൽ അത്തം നക്ഷത്രത്തിലുമാണ്. 

Advertisment

ചൊവ്വ മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിലൂടെ കടന്നുപോകുന്നു.  ബുധൻ ചിങ്ങം രാശിയിൽ, മകം നക്ഷത്രത്തിലാണ്.  ശുക്രൻ കന്നിരാശിയിൽ അത്തം - ചിത്തിര നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് ചിന്തിക്കാം. ഞായറും തിങ്കൾ ഉച്ചവരേയും മീനക്കൂറുകാർക്കും തുടർന്ന് ബുധൻ രാത്രി വരെ മേടക്കൂറുകാർക്കും അനന്തരം വെള്ളിയാഴ്ച അർദ്ധരാത്രി വരെ ഇടവക്കൂറുകാർക്കുമാണ്. അതിനുശേഷം  മിഥുനക്കൂറുകാരുടെ ചന്ദ്രാഷ്ടമരാശി തുടങ്ങുന്നു.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള  ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

മുൻകൂട്ടിയുള്ള ആലോചനകൾ പാഴാവുകയില്ല. അവ സമയബന്ധിതമായി നടപ്പാക്കുവാനും കഴിയുന്നതാണ്. ഉന്നതോദ്യോഗസ്ഥർക്ക് നൽകിയ വാക്ക് പാലിക്കുവാനാവും. ധനപുഷ്ടി ആത്മവിശ്വാസമേകും. പ്രവർത്തന ശൈലി മതിപ്പുളവാക്കുന്ന തായി ബോധ്യമാകും. ചൊവ്വ മൂന്നിൽ സഞ്ചരിക്കുകയാൽ പിൻതുണയേറും. സഹോദരർക്ക് നല്ല കാലമാണ്. സുഹൃത്തുക്കളുടെ പ്രോൽസാഹകമായ വാക്കുകൾ ശ്രവിക്കാനിടവരും. പ്രവർത്തനത്തിൽ നൈരന്തര്യമുണ്ടാവും. ലഘുപ്രയത്നത്താൽ കൂടുതൽ കാര്യങ്ങൾ നേടിയെടുക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശുഭകാര്യങ്ങൾ ചെയ്യാതിരിക്കുക ഉത്തമം.

Advertisment

ഭരണി 

നക്ഷത്രാധിപൻ ആറാം ഭാവത്തിൽ നീചഭാവത്തിലായി സഞ്ചരിക്കുകയാൽ ആത്മശക്തി ചോരുന്നതായി തോന്നാം. എങ്കിലും കഴിവുകൾക്ക് അംഗീകാരമുണ്ടാവും. പ്രവർത്തന മേഖലയിൽ സാമാന്യത്തിലധികം നേട്ടമുണ്ടാക്കാൻ സാധിക്കുന്നതാണ്. കുട്ടികളുടെ കാര്യത്തിൽ പ്രധാന ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഔദ്യോഗിക രംഗത്ത്  ഉയർന്ന അധികാരികളുടെ സഹകരണം ലഭിക്കുന്നതാണ്. വിലകൂടിയ ആടയാഭരണങ്ങൾ വാങ്ങും. കുടുംബ സമേതം വിനോദയാത്രയ്ക്ക് വേണ്ട മുന്നൊരുക്കം നടത്തുന്നതാണ്.

കാർത്തിക

നക്ഷത്രനാഥനായ ആദിത്യന് ബുധയോഗം വരികയാൽ ബൗദ്ധികമായ ഉണർവ്വും കാര്യനിർവഹണ കുശലതയും ഉണ്ടാവും. നല്ല തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളുന്നതാണ്. പരാശ്രയത്വം കുറയും. ബന്ധുക്കളുടെ  ഇടയിൽ സ്വീകാര്യത ഏറും. മക്കളുടെ വിദ്യാഭ്യാസ പുരോഗതി സന്തോഷിപ്പിക്കും. പുതിയ കാര്യങ്ങൾ യുവതലമുറയോട് ചോദിച്ചറിയാനുള്ള ആർജവം പുലർത്തും. കുടുംബ ബിസിനസ്സിൻ്റെ വളർച്ചക്കായി  കൂടുതൽ സമയം ചെലവഴിക്കും. ഉദ്യോഗസ്ഥർക്ക് അർഹതക്കനുസരിച്ചുള്ള ചുമതലകൾ ലഭിക്കാനിടയുണ്ട്. ധനപരമായി മെച്ചമുള്ള കാലമാണ്. മിതവ്യയം ശീലിച്ചാലും ദുർവ്യയം വന്നുപെടുന്നതാണ്.

രോഹിണി

നക്ഷത്രനാഥനായ ചന്ദ്രൻ പക്ഷബലശാലിയാകയാൽ മന:ശക്തി അധികരിക്കും. പ്രസന്നതയുണ്ടാവും.  പ്രണയികൾക്ക് പരസ്പരം  ഹൃദയാനുരാഗം വളരുന്നതാണ്. തൊഴിൽ സംബന്ധിച്ച പര്യാലോചനകൾ പുരോഗമിക്കും. പുതിയ കമ്പനികളുമായുള്ള സഹകരണം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതായിരിക്കും. ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞ് പ്രവർത്തിക്കുന്നതാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ആഘോഷങ്ങൾക്ക്  കടബാധ്യത വരുത്താതെ ചെലവുചെയ്യുവാൻ പരിശ്രമിക്കുന്നതാണ്. അന്യദേശത്ത് കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനാവും.

മകയിരം

വാക്കുകൾക്ക് മനപ്പൂർവമല്ലാതെ തന്നെ വീര്യമേറുന്നതാണ്.  വാഗ്ദാനം പാലിക്കാത്തവരോട് കയർക്കും. സ്വന്തം നിലപാടിൽ വിട്ടുവീഴ്ചയുണ്ടാവില്ല. മുഖം നോക്കാതെ പറയാനുള്ളതു പറയും. തന്മൂലം ശത്രുത വർദ്ധിക്കുന്നതാണ്. സാമ്പത്തികമായി  മെച്ചമുണ്ടാവും. കരുതൽ ധനം  വർദ്ധിക്കുന്നതാണ്. കർമ്മരംഗത്ത് നന്നായി ശോഭിക്കാൻ കഴിയുന്നതാണ്.  ഗാർഹിക സൗഖ്യമേറും. ജീവിത പങ്കാളിയുടെ അഭിപ്രായം പരിഗണിക്കും. ആലോചനകൾ യാഥാർത്ഥ്യമാക്കാൻ ശ്രമം തുടരുന്നതാണ്.  സുഹൃൽ സമാഗമം ഉല്ലാസത്തിന് കാരണമാകും.

തിരുവാതിര

ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ ആരോഗ്യ ക്ലേശങ്ങൾ വരാം. ഭാവനയിലുള്ള കാര്യങ്ങൾ പ്രാവർത്തികമാക്കാൻ  വിഷമിച്ചേക്കും. കാര്യാലോചനകൾക്ക് കൃത്യമായ തയ്യാറെടുപ്പുകൾ നടത്താൻ കഴിഞ്ഞേക്കില്ല.  ദൈനന്ദിന കാര്യങ്ങൾ ഒരു വിധം നടന്നു കൂടും. നാനാപ്രകാരേണയുള്ള തിരക്കുകൾ വർദ്ധിക്കുന്നതാണ്.  ഉദ്യോഗസ്ഥർക്ക് ദൗത്യങ്ങൾ തിരക്കിട്ട് തീർക്കേണ്ടതായി വരും. കുടുംബാംഗങ്ങൾക്ക് ആടയാഭരണങ്ങൾ വാങ്ങുന്നതിൽ ലുബ്ധുണ്ടാവില്ല. അന്യദേശത്തു കഴിയുന്നവർക്ക്  ജന്മനാട്ടിൽ വരാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും സാധിക്കുന്നതാണ്.

പുണർതം

സ്വതസ്സിദ്ധമായ കഴിവുകൾ മുഴുവനായും പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കില്ല. തടസ്സങ്ങളുള്ളതായി അനുഭവപ്പെടാം.  സഹപ്രവർത്തകരുടെ അഭിപ്രായത്തിന് മുഖ്യത്വം നൽകും. സ്വാശ്രയ ബിസിനസ്സിൽ ആദായം വർദ്ധിക്കുന്നതാണ്. വ്യാപാര രംഗത്തിൽ വിപുലീകരണത്തിനുള്ള ആസൂത്രണവുമായി മുന്നോട്ടു പോകും.  വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയാം. നാലാം ഭാവത്തിൽ ശുക്രനും കേതുവും സഞ്ചരിക്കുന്നതിനാൽ ഗാർഹികമായി സമ്മിശ്രമായ അനുഭവങ്ങൾ വരാം. ക്ഷോഭം നിയന്ത്രിക്കപ്പെടണം. ബന്ധുക്കളുടെ തർക്കത്തിൽ മാധ്യസ്ഥം വഹിക്കും.

പൂയം

പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ തർക്കങ്ങളുണ്ടാവാം. തത്ഫലമായി തൻ്റെ പദവി വിട്ടുകൊടുക്കാൻ നിർബന്ധിതരാവും. 
ചില നിലപാടുകൾ വിമർശന വിധേയമായേക്കും. അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിഞുമാറുകയാവും നല്ലത്. മനസ്സിന് സ്വസ്ഥത കുറയുന്നതായി അനുഭവപ്പെടാം. സാമ്പത്തിക സ്ഥിതി മോശമാവില്ല. ന്യായമായ ആവശ്യങ്ങൾക്ക് ധനം കൈവശമെത്തും. പഴയ സുഹൃത്തുക്കളെ വീണ്ടും കാണാനവസരം വന്നെത്തുന്നതാണ്. ലഘുയാത്രകൾ മാനസികോല്ലാസമേകും. വ്യാഴാഴ്ച മുതൽ കൂടുതൽ അനുകൂലത പ്രതീക്ഷിക്കാം.

ആയില്യം

നക്ഷത്രനാഥനായ ബുധന് സൂര്യയോഗം ഉള്ളതിനാൽ അധികാരമുള്ള പദവികളിൽ ശോഭിക്കുന്നതാണ്. മനസ്സ് ഏകാഗ്രതയോടെ പ്രവർത്തിക്കും.  പ്രായോഗികമായ കാഴ്ചപ്പാടിൽ ഉറച്ചുനിൽക്കുന്നതാണ്. ഇഷ്ടവസ്തുക്കൾ വാങ്ങാൻ വ്യയചിന്ത തടസ്സമാകില്ല. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഊന്നിയുളള ആഘോഷങ്ങൾക്ക് മുൻകൈയെടുക്കും. ബന്ധുക്കളുടെ ഗൃഹത്തിലെ മംഗളകർമ്മങ്ങളിൽ സക്രിയമാവും. അവധിക്കാലത്തിനു ശേഷം തൊഴിൽരംഗം മെച്ചപ്പെടുത്താൻ ആഗ്രഹിക്കും. അതിനാവശ്യമായ കാര്യങ്ങൾ ആസൂത്രണം ചെയ്യും.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: