scorecardresearch

രാത്രിയിൽ വെളുത്തുള്ളി കഴിക്കുന്നത് ഉറക്കം തടസ്സപ്പെടുത്തുമോ?

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ പോലെയുള്ള സംയുക്തങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ പോലെയുള്ള സംയുക്തങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു

author-image
Health Desk
New Update
health

വെളുത്തുള്ളി ദഹനത്തെ ഉത്തേജിപ്പിക്കുകയും, കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും

ശരിയായ ഉറക്കം ലഭിക്കാത്തതു കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടോ?. മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഉറക്കം അത്യന്താപേക്ഷിതമാണ്. അതിനാൽ നല്ല ഉറക്കം ലഭിക്കുന്നതിനുള്ള വഴികൾ തേടുന്നവരും ഉണ്ടാകാം. വെളുത്തുള്ളിയും ഉറക്കവും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി തോന്നിയിട്ടുണ്ടോ?. ഇത്തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിലും കാണാറുണ്ട്. വെളുത്തുള്ളി കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഗുണങ്ങളെ പോലെ തന്നെ ദോഷങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.

Advertisment

വെളുത്തുള്ളിയുടെ ഗുണങ്ങൾ
പ്രതിരോധശേഷി: വെളുത്തുള്ളിയിൽ അലിസിൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. അവയ്ക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആൻറി ഫംഗൽ ഗുണങ്ങളുണ്ട്, ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.
ഹൃദയാരോഗ്യം: വെളുത്തുള്ളിയിലെ അലിസിൻ എൽഡിഎൽ (മോശം കൊളസ്ട്രോൾ) തടയുകയും അതിലൂടെ ഹൃദയാരോഗ്യത്തെ സഹായിക്കുകയും ചെയ്യും. കിടക്കുന്നതിന് മുമ്പ് വെളുത്തുള്ളിയുടെ ഒരു അല്ലി കഴിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ത്രോംബോബോളിസത്തെ തടയുകയും ചെയ്യുന്നു. കൂടാതെ, വെളുത്തുള്ളി ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തി രക്താതിമർദ്ദമുള്ള ആളുകൾക്ക് ഗുണം ചെയ്യുന്നു.
 ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ: വെളുത്തുള്ളിയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ ധാരാളമുണ്ട്, ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ദഹന ആരോഗ്യം: വെളുത്തുള്ളി ദഹനത്തെ ഉത്തേജിപ്പിക്കുകയും, കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും, ആൻ്റിമൈക്രോബിയൽ ഗുണങ്ങൾ കാരണം ദഹനനാളത്തിലെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ശരീരഭാരം: വെളുത്തുള്ളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് ഒരു വെളുത്തുള്ളി അല്ലി കഴിക്കുന്നത് നിരവധി അവശ്യ പോഷകങ്ങൾ നൽകുന്നു.

വെളുത്തുള്ളി കഴിക്കുന്നതിൻ്റെ പോരായ്മകൾ
ദഹനപ്രശ്‌നങ്ങൾ: വെളുത്തുള്ളി കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണെങ്കിലും, വേവിക്കാതെ കഴിക്കുന്നത് ചില വ്യക്തികളിൽ ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കും. ആദ്യം തന്നെ വലിയ അളവിൽ കഴിച്ചു തുടങ്ങിയാൽ നെഞ്ചെരിച്ചിൽ, ഗ്യാസ്, ഓക്കാനം തുടങ്ങിയ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ചെറിയ അളവിൽ കഴിച്ച് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കുക.
മരുന്നുകളുമായുള്ള ഇടപെടൽ: രക്തം നേർത്തതാക്കാനുള്ള ശേഷി വെളുത്തുള്ളിക്കുണ്ട്. ഇത് ആൻറികോഗുലൻ്, ആൻ്റിപ്ലേറ്റ്ലെറ്റ് എന്നീ  മരുന്നുകളുടെ ഫലങ്ങൾ വർദ്ധിപ്പിക്കും. ഇത് രക്തസ്രാവത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിച്ചേക്കാം. അതിനാൽ അത്തരം മരുന്നുകൾ കഴിക്കുന്ന വ്യക്തി ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം തേടാൻ ശ്രദ്ധിക്കുക.
ദുർഗന്ധം: വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ മൂലം വേവിക്കാതെ കഴിക്കുമ്പോൾ ഒരു പ്രത്യേക മണം ഉണ്ടാകുന്നു. ഇത് ചില സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.
വെളുത്തുള്ളി കഴിക്കുന്നത് ഉറങ്ങാൻ സഹായിക്കുമോ?
വെളുത്തുള്ളിയും ഉറക്കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യാതൊരു ശാസ്ത്രീയ തെളിവുമില്ല. എന്നാൽ വെളുത്തുള്ളി കഴിക്കുന്നതു കൊണ്ട് ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ലഭ്യമാകും എന്നതിൽ സംശയമില്ല.

Read More

Sleep garlic Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: