scorecardresearch

പാൽ മാത്രം കുടിച്ചാൽ എല്ലുകളുടെ ബലം കൂടുമോ?

എല്ലുകളുടെ ആരോഗ്യത്തിന് സഹായകരമായ നിരവധി പാൽ ഇതര ഭക്ഷണ സ്രോതസുകളുണ്ട്. കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ ഇലക്കറികൾ, ബ്രോക്കോളി, ബദാം, ചിയ വിത്തുകൾ, പയർവർഗങ്ങൾ എന്നിവ ഉൾപ്പെടുന്നു

എല്ലുകളുടെ ആരോഗ്യത്തിന് സഹായകരമായ നിരവധി പാൽ ഇതര ഭക്ഷണ സ്രോതസുകളുണ്ട്. കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ ഇലക്കറികൾ, ബ്രോക്കോളി, ബദാം, ചിയ വിത്തുകൾ, പയർവർഗങ്ങൾ എന്നിവ ഉൾപ്പെടുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

പാൽ

എല്ലുകൾ ശക്തിപ്പെടുത്താൻ പാൽ കുടിക്കണമെന്നാണ് വർഷങ്ങളായി നമ്മളൊക്കെ കേട്ടിരിക്കുന്നത്. ഇത് പൂർണമായും ശരിയല്ല. പാലിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. പക്ഷേ, അതുപോലെ മറ്റു ഭക്ഷണങ്ങളും പ്രധാനപ്പെട്ടതാണ്. എല്ലുകളെ ശക്തിപ്പെടുത്താൻ പാലിനെ മാത്രം ആശ്രയിക്കുന്നത് നല്ലതല്ലെന്ന് ഡോ.സുസി ഷെൽമാൻ പറഞ്ഞു. 

Advertisment

പാൽ കുടിച്ചാൽ എല്ലുകളെ ബലപ്പെടുത്തുമെന്ന വിശ്വാസമുണ്ടാകുന്നത് പാലിലെ ഉയർന്ന കാൽസ്യം മൂലമാണ്. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പക്ഷേ, സമീപകാല പഠനങ്ങൾ ഇതിനെ ചോദ്യം ചെയ്യുന്നുണ്ടെന്ന് ഡയറ്റീഷ്യൻ ശുഭ രമേശ് പറഞ്ഞു. അസ്ഥികളുടെ ആരോഗ്യത്തിന് കാൽസ്യം അത്യാവശ്യമാണെങ്കിലും, അവ ലഭിക്കുന്നത് പാലിൽ നിന്നോ അല്ലാത്തവയിൽ നിന്നോ ആണെങ്കിലും അസ്ഥികളുടെ സാന്ദ്രതയെ കാര്യമായി ബാധിക്കുന്നില്ലെന്ന് അവർ പറഞ്ഞു.

എല്ലുകളുടെ ആരോഗ്യത്തിന് സഹായകരമായ നിരവധി പാൽ ഇതര ഭക്ഷണ സ്രോതസുകളുണ്ട്. കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ ഇലക്കറികൾ, ബ്രോക്കോളി, ബദാം, ചിയ വിത്തുകൾ, പയർവർഗങ്ങൾ എന്നിവ ഉൾപ്പെടുമെന്ന് ശുഭ വ്യക്തമാക്കി. ധാന്യങ്ങൾ, നട്സ്, ഇലക്കറികൾ എന്നിവയിൽ കാണപ്പെടുന്ന മഗ്നീഷ്യം, സ്പിനച്, കാലെ തുടങ്ങിയ പച്ചിലകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ എന്നിവയും എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് അവർ പറഞ്ഞു. 

നടത്തം, ജോഗിങ്, സ്ട്രെങ്ത് ട്രെയിനിങ് എന്നിവ പോലുള്ള വ്യായാമങ്ങൾ, അസ്ഥികളുടെ രൂപവത്കരണത്തെ ഉത്തേജിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്തുകൊണ്ട് അസ്ഥികളുടെ സാന്ദ്രത വർധിപ്പിക്കുന്നു. വ്യായാമം അസ്ഥികളുടെ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അസ്ഥികളുടെ ശക്തി വർധിപ്പിക്കുന്നതിലൂടെയും അസ്ഥികളുടെ ആരോഗ്യം കൂട്ടുന്നു. ആവശ്യമായ അളവിൽ കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ, മഗ്നീഷ്യം, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ആരോഗ്യമുള്ള അസ്ഥികൾക്ക് പ്രധാനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

Read More

Advertisment
Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: