scorecardresearch

ഏലയ്ക്ക വെള്ളം ദിവസവും കുടിച്ചാലുള്ള ഗുണങ്ങൾ അറിയാമോ?

ദഹനസംബന്ധമായ പല പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം നേടാൻ ഏലയ്ക്ക സഹായിക്കും. വർഷങ്ങളായി ദഹനപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി ഏലയ്ക്ക ഉപയോഗിക്കുന്നുണ്ട്

ദഹനസംബന്ധമായ പല പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം നേടാൻ ഏലയ്ക്ക സഹായിക്കും. വർഷങ്ങളായി ദഹനപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി ഏലയ്ക്ക ഉപയോഗിക്കുന്നുണ്ട്

author-image
Health Desk
New Update
health

Credit: Freepik

നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ പലതും അടുക്കളയിൽ തന്നെയുണ്ട്. സുഗന്ധവ്യജ്ഞനങ്ങൾ അക്കൂട്ടത്തിലുൾപ്പെടും. ഇവ നമ്മുടെ ആരോഗ്യത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഭക്ഷണത്തിന്റെ രുചി കൂട്ടുക മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും അവ നൽകുന്നുണ്ട്. അത്തരത്തിലൊന്നാണ് ഏലയ്ക്ക. ദിവസവും ഏലയ്ക്ക വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്.

Advertisment

1. ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

ദഹനസംബന്ധമായ പല പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം നേടാൻ ഏലയ്ക്ക സഹായിക്കും. വർഷങ്ങളായി ദഹനപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി ഏലയ്ക്ക ഉപയോഗിക്കുന്നുണ്ട്. അധിക ഗ്യാസ് ഒഴിവാക്കാനും ദഹന ആരോഗ്യം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ഏലയ്ക്ക വെള്ളം വയറുവീർക്കൽ കുറയ്ക്കുന്നു. ദിവസവും ഏലക്ക ചേർത്ത വെള്ളം കുടിച്ചാൽ ദഹനപ്രശ്‌നങ്ങളിൽ നിന്ന് രക്ഷ നേടാം.

2. രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു

അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ആന്റിമൈക്രോബയൽ ഇഫക്റ്റുകൾ ഏലയ്ക്കുണ്ട്. വിവിധതരം ഫംഗസുകളെയും ബാക്ടീരിയകളെയും ഫലപ്രദമായി നശിപ്പിക്കാൻ ഏലയ്ക്കയ്ക്ക് കഴിയുമെന്ന് ഒരു പഠനം പറയുന്നു. ഇത് സാധാരണ രോഗകാരികളെ ചെറുക്കാനും അണുബാധ തടയാനും സഹായിക്കും. എല്ലാ ദിവസവും ഏലയ്ക്ക ചേർത്ത വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.

3. ആന്റിഓക്‌സിഡന്റ് പ്രവർത്തനം

ടെർപെൻസ്, ഫിനോളിക് സംയുക്തങ്ങൾ തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളാൽ സമ്പന്നമാണ് ഏലയ്ക്ക. ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്ന ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ ഇവ സഹായിക്കും. എല്ലാ ദിവസവും ഏലക്ക ചേർത്ത വെള്ളം കുടിക്കുകയാണെങ്കിൽ കോശങ്ങളെ സംരക്ഷിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

Advertisment

4. ഹൃദയാരോഗ്യം

ഏലയ്ക്കാ വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് സഹായിക്കും. രക്തസമ്മർദം നിയന്ത്രിക്കാനും ലിപിഡ് പ്രൊഫൈലുകൾ മെച്ചപ്പെടുത്താനും സഹായിക്കും. ഏലയ്ക്കാ വെള്ളം ദിവസവും കുടിക്കുന്നത് ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്താനും കൊളസ്ട്രോളിന്റെ അളവ് നിലനിർത്താനും സഹായിക്കും.

5. ദന്താരോഗ്യം

വായ്നാറ്റം, മോണ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന വായിലെ ബാക്ടീരിയകളെ ചെറുക്കാൻ ഏലയ്ക്ക സഹായിക്കും. ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാൽ, ഏലയ്ക്കാ വെള്ളം പതിവായി കുടിക്കുന്നത് ദന്താരോഗ്യത്തിന് സഹായിക്കും.

ഏലയ്ക്ക വെള്ളം എങ്ങനെ തയ്യാറാക്കാം

കുറച്ച് ഏലയ്ക്ക എടുത്ത് നന്നായി ചതയ്ക്കുക. വെള്ളം തിളയ്ക്കുമ്പോൾ അതിലേക്ക് ചേർക്കുക. ചെറുതീയിൽ 5-10 മിനിറ്റ് തിളപ്പിക്കുക. വെള്ളത്തിന്റെ നിറം മാറി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവയ്ക്കുക. അരിച്ചെടുത്തശേഷം ഒടു ടീസ്പൂൺ തേൻ കൂടി ചേർത്ത് കുടിക്കുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: