scorecardresearch

'അക്ഷയ് ഏഴിനെത്തും, സൽമാൻ ഖാൻ 1 മണിക്കേ എത്തൂ'; എന്തുകൊണ്ട് ചിലർ കൃത്യനിഷ്ഠ പാലിക്കുന്നില്ല?

കൃത്യനിഷ്ഠയുടെ കാര്യത്തിൽ അക്ഷയ് കുമാറാണ് മുന്നിൽ. ഏഴു മണിക്ക് ഷൂട്ടിങ് ആരംഭിക്കാമെന്ന് അദ്ദേഹം പറഞ്ഞാൽ ഏഴു മണിക്കു അക്ഷയ് സെറ്റിൽ എത്തിച്ചേരും

കൃത്യനിഷ്ഠയുടെ കാര്യത്തിൽ അക്ഷയ് കുമാറാണ് മുന്നിൽ. ഏഴു മണിക്ക് ഷൂട്ടിങ് ആരംഭിക്കാമെന്ന് അദ്ദേഹം പറഞ്ഞാൽ ഏഴു മണിക്കു അക്ഷയ് സെറ്റിൽ എത്തിച്ചേരും

author-image
Health Desk
New Update
actors

അക്ഷയ് കുമാർ, സൽമാൻ​ ഖാൻ

സിങ് ഈസ് കിങ്, ഭൂൽ ഭുലയ്യ 2 എന്നീ ഹിന്ദി സിനിമകളുടെ സംവിധായകനാണ് അനീസ് ബസ്മീ. നിരവധി ബോളിവുഡ് താരങ്ങൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അത്തരത്തിൽ ചില താരങ്ങളുടെ കൃത്യനിഷ്ഠയെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും സൽമാൻ​ ഖാൻ്റെയും അക്ഷയ് കുമാറിൻ്റെയും കൃത്യനിഷ്ഠയെക്കുറിച്ചാണ് അനീസ് സംസാരിച്ചത്. 

Advertisment

കൃത്യനിഷ്ഠയുടെ കാര്യത്തിൽ അക്ഷയ് കുമാറാണ് മുന്നിൽ. ഏഴു മണിക്ക് ഷൂട്ടിങ് ആരംഭിക്കാമെന്ന് അദ്ദേഹം പറഞ്ഞാൽ ഏഴു മണിക്കു അക്ഷയ് സെറ്റിൽ എത്തിച്ചേരും. എന്നാൽ ആറു മണിക്കോ ഏഴു മണിക്കോ എഴുന്നേൽക്കുന്ന ശീലം ആർക്കുമില്ല. അതിനാൽ അക്ഷയ്ക്കൊപ്പം പ്രവർത്തിക്കുമ്പോൾ സമയത്തിൻ്റെ കാര്യത്തിൽ അൽപ്പം ആശങ്കപ്പെടാറുണ്ടെന്നാണ് അനീസ് പറഞ്ഞത്.

ഇതിൽ നിന്നു നേർവിപരീതമാണ് സൽമാൻ​ ഖാൻ. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുമ്പോൾ സമയത്തിൻ്റെ കാര്യത്തിൽ ആശങ്കകളൊന്നും വേണ്ടെന്ന് പറഞ്ഞു. ''ഉച്ചയ്ക്ക് 1 മണി സമയത്തൊക്കെയാണ് സൽമാൻ​ എത്തുക. അപ്പോഴേയ്ക്കും നമ്മൾ ഭക്ഷണം കഴിക്കുകയായിരിക്കും. എന്നാൽ വളരെ വൈകിയും അദ്ദേഹം സെറ്റിലുണ്ടാകും. രാജ് കപൂറിനൊപ്പം ട്രെയ്നിങിൽ ആയിരുന്നപ്പോൾ ഒരു ദിവസം മുഴുവൻ നമ്മൾ ജോലി ചെയ്തിട്ടുണ്ട്. രണ്ട് മണിക്ക് ദിവസം തുടങ്ങുന്നതാണ് എനിക്ക് ഇഷ്ടം.'' അനീസ് പറയുന്നു.

വ്യക്തിപരമായ സവിശേഷതകൾ, വളർന്നു വന്ന സാഹചര്യം, അനുഭവങ്ങൾ, ചുറ്റുപാടുകളിൽ നിന്നുമുള്ള പല സ്വാധീനങ്ങൾ എന്നിവയൊക്കെയാണ് ഒരാളുടെ കൃത്യനിഷ്ഠയെ സ്വാധീനിക്കുന്ന ഘടകങ്ങളെന്ന് സൈക്കോളജിസ്റ്റായ ഡോ.നീരജാ അഗർവാൾ പറഞ്ഞു. ഇവർ എല്ലാ കാര്യങ്ങളും വളരെ അടുക്കും ചിട്ടയോടും, കൃത്യമായ സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുന്നവരായിരിക്കുമെന്ന് അവർ പറഞ്ഞു.

കൃത്യനിഷ്ഠയുള്ളവരേയും ഇല്ലാത്തവരേയും വ്യത്യസ്തമായ രീതിയിൽ വേണം കൈകാര്യം ചെയ്യുവാൻ. പരസ്പര ധാരണയും, ആശയവിനിമയവുമാണ് ഇക്കാര്യത്തിൽ വേണ്ടത്. എല്ലാവർക്കും സൗകര്യപ്രദമായ രീതിയിൽ സമയം ക്രമീകരിക്കുന്നതു സംബന്ധിച്ച് പരസ്പര ധാരണയിൽത്തന്നെ തീരുമാനമെടുക്കുക. സാഹചര്യവും സന്ദർഭവും അനുസരിച്ച് സമയത്തിൻ്റെ പ്രാധാന്യം വിലയിരുത്തി ആശയവിനിമയത്തിലൂടെ അത് പങ്കുവെയ്ക്കുക. അടിയന്തിര സാഹചര്യങ്ങളിൽ ഇത് ഉപകാരപ്പെടും. എല്ലാവരും ഒരുപോലെ ആയിരിക്കണമെന്നു നിർബന്ധം പിടിക്കാൻ​ സാധിക്കില്ല. താമസിച്ചു വരുന്ന സാഹചര്യങ്ങൾ അധികവും വ്യക്തിപരമായി എടുക്കാതിരുന്നാൽ അതു മൂലം ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ കുറയ്ക്കുവാൻ സാധിക്കും. അലോസരം തോന്നാത്ത വിധത്തിലുള്ള ഓർമ്മപ്പെടുത്തലുകളും ഒരു പരിധി വരെ കൃത്യത്യനിഷ്ഠ  പ്രാവർത്തികമാക്കുവാൻ സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.

Read More

Advertisment
Akshay Kumar Salman Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: