/indian-express-malayalam/media/media_files/uploads/2020/12/Aditi-Rao-Hydari.jpg)
അദിതി റാവു ഹൈദരി
താരങ്ങളുടെ സൗന്ദര്യ രഹസ്യം എന്നും ആകാംഷയോടെ നോക്കി കാണുന്നവരാണ് ആരാധകർ. അഭിനയ രംഗത്ത് എന്നതു പോലെ തന്നെ ഫാഷനിലും മുന്നിട്ടു നിൽക്കുന്ന നടിയാണ് അദിതി റാവു. സഞ്ജയ് ലീലാ ബൻസാലിയുടെ ഹീരാമണ്ഡിയാണ് താരത്തിൻ്റേതായി അടുത്തിറങ്ങിയ വെബ് സീരീസ്. ഇതിലെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസയും അദിതിയെ തേടിയെത്തിയിരുന്നു.
തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദിതി ഇപ്പോൾ. ഗ്രേസിയ ഇന്ത്യയുമായി നടന്ന ഒരു അഭിമുഖത്തിലാണ് തൻ്റെ സൗന്ദര്യത്തിൻ്റെ രഹസ്യം അദിതി പങ്കുവെച്ചത്. ഗ്ലൂട്ടൻ, പാലുത്പന്നങ്ങൾ എന്നിവ ഒഴിവാക്കിയതിലൂടെ തൻ്റെ ചർമ്മാരോഗ്യം നിലനിർത്താൻ സാധിച്ചു എന്നാണു താരം വെളിപ്പെടുത്തിയിരിക്കുന്നത്.
എന്താണ് ഗ്ലൂട്ടൻ?
ബാർലി, ഗോതമ്പ് എന്നിങ്ങനെയുള്ള ധാന്യങ്ങളിൽ കാണുന്ന ഒരു തരത്തിലുള്ള  പ്രോട്ടീനാണ് ഗ്ലൂട്ടൺ. ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ചിലരിൽ  വയറു വീർക്കൽ, അടിവയറ്റിൽ വേദന, ക്ഷീണം തുടങ്ങിയവ ഉണ്ടായേക്കാം. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ളവരിൽ അതിൻ്റ ലക്ഷണങ്ങൾ മോശമാക്കുകയും അതിനനുസരിച്ച് ശരീരത്തിൽ പ്രതികൂലമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും എന്ന് ഇൻ്റേണൽ മെഡിസിൻ സീനിയർ കൺസൽറ്റൻ്റ്  ഡോ. മഞ്ജുഷ അഗർവാൾ പറയുന്നു. ശരീരത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ആമാശയം. അങ്ങനെ വരുമ്പോൾ ഗ്ലൂട്ടൻ ചർമ്മത്തിൻ്റെ ആരോഗ്യത്തെയും ബാധിക്കും.
ഗ്ലൂട്ടൻ ചർമ്മാരോഗ്യത്തെ എങ്ങനെ ബാധിക്കും?
പഞ്ചസാര, മൈദ, എന്നിങ്ങനെ ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങളാണ് ശരീരത്തിന് വീക്കമുണ്ടാക്കുന്നത്. ഇത് മുഖക്കുരുവിനും, ചർമ്മത്തിൽ മറ്റ് അലർജി ഉണ്ടാക്കുകയും ചെയ്യും. എന്നാൽ പൂർണ്ണമായും ഇത് ഒഴിവാക്കുന്നത് ചർമ്മത്തിൻ്റെ ആരോഗ്യത്തെ അത്ര കണ്ട് സഹായിക്കില്ല. എന്നിരുന്നാലും ചില പ്രത്യേക ചർമ്മാവസ്ഥകൾക്ക് മാറ്റം ഉണ്ടാക്കുന്നതായി കണ്ടു വരുന്നു. സോറിയാസിസ്, വായിലെ അൾസർ, അറ്റോപിക് ഡെർമറ്റൈറ്റിസ്, വിറ്റിലിഗോ, ആൻജിയോഡീമ എന്നിവയിലൊക്കെയാണ് മാറ്റം കണ്ടുവരുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമം പിൻതുടരുന്നതാണ് എപ്പോഴും ചർമ്മത്തിൻ്റെയും, തലമുടിയുടെയും ആരോഗ്യത്തിന് നല്ലത് എന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. ഷരീഫ പറയുന്നു. 
ചർമ്മത്തിൻ്റെ ആരോഗ്യത്തിന് പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടെ ധാരാളം പോഷകങ്ങൾ അടങ്ങിയ നിയന്ത്രിതമായ ഭക്ഷണക്രമമാണ് പിൻതുടരേണ്ടത്. ഡെർമറ്റോളജിസ്റ്റിൻ്റെ സഹായത്തോടെ മാത്രമേ ചർമ്മസംരക്ഷണത്തിനുള്ള ഭക്ഷണക്രമമാറ്റങ്ങളും നിയന്ത്രണങ്ങളും നിലവിൽ വരുത്താവൂ. ഗ്ലൂട്ടൻ മാത്രം ഒഴിവാക്കിയതു കൊണ്ട് ചർമ്മ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കില്ല.
Read More
- മുഖക്കുരു അകറ്റാൻ കറുവാപ്പട്ട സഹായിക്കുമോ?
 - ടാൻ നീക്കും, മുഖം തിളങ്ങും; കോഫി ഫെയ്സ് മാസ്ക് വീട്ടിൽ തയ്യാറാക്കാം
 - തിളക്കമുള്ള മുടിക്ക് ബെസ്റ്റാണ് ഈ പഴം
 - മുടി പനങ്കുലപോലെ വളരണോ? ഈ ടെക്നിക് പരീക്ഷിച്ചു നോക്കൂ
 - മുഖത്തെ ഇരുണ്ട പാടുകൾ കുറയ്ക്കാൻ ഉരുളക്കിഴങ്ങ് ജ്യൂസ്
 - ആഴ്ചയിൽ മൂന്നു ദിവസം ഈ ഫെയ്സ് മാസ്ക് പുരട്ടൂ, മുഖം വെട്ടിത്തിളങ്ങും
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us