scorecardresearch

തിളക്കമുള്ള മുടിക്ക് ബെസ്റ്റാണ് ഈ പഴം

എ, സി, ബി തുടങ്ങിയ വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ ധാതുക്കളും ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ മുടിയെ ശക്തിപ്പെടുത്തുക മാത്രമല്ല ആരോഗ്യമുള്ള തലയോട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

എ, സി, ബി തുടങ്ങിയ വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ ധാതുക്കളും ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ മുടിയെ ശക്തിപ്പെടുത്തുക മാത്രമല്ല ആരോഗ്യമുള്ള തലയോട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
beauty

Credit: Freepik

ആരോഗ്യവും തിളക്കമുള്ള മുടിക്ക് ചില വീട്ടുവൈദ്യങ്ങൾ വളരെ ഫലപ്രദമാണ്. അതിനാൽതന്നെ വിപണിയിലെ വില കൂടിയ ഉത്പന്നങ്ങൾക്കു പിറകെ പോകാതെ പലരും ഇവയുടെ ഫാനായി മാറിയിട്ടുണ്ട്. ആരോഗ്യവും തിളക്കവുമുള്ള മുടിക്ക് വാഴപ്പഴം മികച്ചതാണെന്നാണ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. വാഴപ്പഴത്തിൽ സിലിക്ക അടങ്ങിയിട്ടുണ്ട്. ശരീരത്തെ കൊളാജൻ സമന്വയിപ്പിക്കാൻ ഇത് സഹായിക്കുകയും മുടി കട്ടിയുള്ളതും ശക്തവുമാക്കുകയും ചെയ്യുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.

Advertisment

ജലാംശത്തിനും മോയ്സ്ച്യുറൈസിങ് ഗുണങ്ങൾക്കും പേരുകേട്ട വാഴപ്പഴം തിളങ്ങുന്ന മുടിക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണെന്ന് വിദഗ്ധരും സമ്മതിക്കുന്നുണ്ട്. ''എ, സി, ബി തുടങ്ങിയ വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്. ഇവ മുടിയെ ശക്തിപ്പെടുത്തുക മാത്രമല്ല ആരോഗ്യമുള്ള തലയോട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,'' ദി എസ്തറ്റിക് ക്ലിനിക്സിലെ ഡോ.റിങ്കി കപൂർ പറഞ്ഞു.

രക്തചംക്രമണം മെച്ചപ്പെടുത്താനും രോമകൂപങ്ങളിലേക്ക് ആവശ്യമായ പോഷകങ്ങൾ എത്തിക്കാനും പൊട്ടാസ്യം സഹായിക്കുമെന്ന് ഡയറ്റീഷ്യൻ സിമ്രത് ഭൂയി പറഞ്ഞു. ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചിൽ തടയാൻ സഹായിക്കുകയും ചെയ്തേക്കാമെന്ന് അവർ അഭിപ്രായപ്പെട്ടു. ഡയറ്റിന്റെ ഭാഗമായി ആളുകൾ വാഴപ്പഴം കഴിക്കുക മാത്രമല്ല, ഹെയർ മാസ്കായും ഉപയോഗിക്കാറുണ്ട്. ഈ ഹെയർ മാസ്കുകളും മുടിക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഡോ.കപൂർ പറഞ്ഞു. 

വാഴപ്പഴം, അവോക്കാഡോ ഹെയർ മാസ്ക്

വാഴപ്പഴവും അവോക്കാഡോയും തുല്യ അളവിൽ എടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. അതിനുശേഷം തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. 20-30 മിനിറ്റിനുശേഷം കഴുകി കളയുക. മാസത്തിൽ ഒരിക്കലോ രണ്ടു തവണയോ ചെയ്യുക. 

Advertisment

വാഴപ്പഴം, വെളിച്ചെണ്ണ ഹെയർ മാസ്ക്

ഒരു വാഴപ്പഴവും രണ്ടു ടേബിൾസ്പൂൺ വെളിച്ചെണ്ണയും നന്നായി മിക്സ് ചെയ്യുക. തലമുടിയിൽ പുരട്ടുക. 30-40 മിനിറ്റിനുശേഷം കഴുകി കളയുക. 

ഹെയർ മാസ്‌ക് പ്രയോഗിച്ചതിന് ശേഷം മുടി നന്നായി കഴുകി വൃത്തിയാക്കണം. അല്ലെങ്കിൽ അവശേഷിക്കുന്ന വാഴപ്പഴ ഹെയർ മാസ്‌ക് ചർമ്മത്തിൽ ചൊറിച്ചിലിനും താരൻ കൂട്ടാനും ഇടയാക്കിയേക്കാം. ഹെയർ മാസ്‌കുകളുടെ അമിത ഉപയോഗം അറ്റം പൊട്ടുന്നതും മുടിയുടെ അറ്റം പിളരുന്നതിനും കേടുപാടുകൾ വരുത്തുന്നതിനും കാരണമാകും. മുടിക്ക് കേടുപാടുകളും ഉണ്ടാകുകയോ അലർജിയോ ഉണ്ടായാൽ വിദഗ്ധരെയോ ഡോക്ടർമാരെയോ സമീപിക്കാനും ഡോ.കപൂർ നിർദേശിച്ചു.

Read More

Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: