scorecardresearch

മുഖത്തെ ഇരുണ്ട പാടുകൾ കുറയ്ക്കാൻ ഉരുളക്കിഴങ്ങ് ജ്യൂസ്

ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ ഉരുളക്കിഴങ്ങ് ജ്യൂസ് വളരെ ഫലപ്രദമാണ്. ഇതിൽ വിവിധ പ്രകൃതിദത്ത ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്

ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ ഉരുളക്കിഴങ്ങ് ജ്യൂസ് വളരെ ഫലപ്രദമാണ്. ഇതിൽ വിവിധ പ്രകൃതിദത്ത ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്

author-image
Lifestyle Desk
New Update
Potato Face Pack

ഉരുളക്കിഴങ്ങ് ചർമ്മപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും

മുഖത്തെ കറുത്ത പാടുകൾ നീക്കുന്നത് ഉൾപ്പെടെ ചർമ്മവുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങൾക്കും ഉരുളക്കിഴങ്ങ് ജ്യൂസ് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ ബി എന്നിവയും മറ്റ് നിരവധി പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. ഇവയെല്ലാം ചർമ്മപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. 

Advertisment

ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ ഉരുളക്കിഴങ്ങ് ജ്യൂസ് വളരെ ഫലപ്രദമാണ്. ഇതിൽ വിവിധ പ്രകൃതിദത്ത ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തെ തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്നു. ഉരുളക്കിഴങ്ങ് ജ്യൂസിന്റെ നേരിയ എക്സ്‌ഫോളിയേറ്റിങ് ഗുണങ്ങൾ കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, ചർമ്മത്തിന് പോഷണം നൽകുന്നു.

ഉപയോഗിക്കേണ്ട വിധം

  1. ഉരുളക്കിഴങ്ങ് അരച്ചെടുത്തശേഷം അതിൽ മഞ്ഞൾപ്പൊടി ചേർക്കുക
  2. പേസ്റ്റ് രൂപത്തിലാക്കിയശേഷം കറുത്ത പാടുകളിൽ പുരട്ടുക
  3. 10-15 മിനിറ്റ് കാത്തിരിക്കുക.
  4. കഴുകി കളഞ്ഞശേഷം മോയ്സ്ച്യുറൈസർ പുരട്ടുക

ഉരുളക്കിഴങ്ങ് ജ്യൂസിന്റെ ഗുണം വ്യക്തികളുടെ ചർമ്മ തരം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് ഫലപ്രദമായി പ്രവർത്തിക്കുമെന്ന് കരുതി, മറ്റു ചിലർക്ക് അങ്ങനെയാകണമെന്നില്ലെന്ന് ഓർക്കുക. ഏതു തരക്കാരും ചർമ്മത്തിൽ ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിക്കുന്നതിനു മുൻപ് ഒരു പാച്ച് ടെസ്റ്റ് നടത്തുക.

Read More

Advertisment
Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: