/indian-express-malayalam/media/media_files/Z95DKlIVYXsLZ55pHmB3.jpg)
Credit: Freepik
മുടിയുടെ ആരോഗ്യത്തിനും മുടി വളർച്ചയ്ക്കും ഗുണകരമാകുന്ന ടിപ്സുകൾ പറയുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. അക്കൂട്ടത്തിലെ പുതിയൊരു ട്രെൻഡാണ് പുറകിൽനിന്നും മുകളിലേക്ക് ചെയ്യുന്ന തലയോട്ടിയിലെ മസാജ്. ഇങ്ങനെ ചെയ്യുന്നത് മുടി വളർച്ച കൂട്ടുമെന്ന് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
''എല്ലാ ദിവസവും കുനിഞ്ഞുനിന്ന് പുറകിൽനിന്നും മുകളിലേക്ക് എന്ന രീതിയിൽ തലയോട്ടിയിൽ മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് രോമകൂപങ്ങളിൽ രക്തയോട്ടം വർധിപ്പിച്ച് മുടി വളർച്ച കൂട്ടും,'' പോസ്റ്റിൽ എഴുതിയിരിക്കുന്നു. ദിവസവും ഇങ്ങനെ മസാജ് ചെയ്യുന്നതിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കുമെന്ന് ഒറിവ് ഓർഗാനിക്സിന്റെ സിഇഒ നിധി ഗോവിൽ പറഞ്ഞു.
തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു, ഇത് രോമകൂപങ്ങളിലേക്കുള്ള പോഷക വിതരണം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, തലയോട്ടിയിലെ പേശികളിലെയും കഴുത്തിലെയും പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കുന്നു. അതിലൂടെ തലവേദന കുറയ്ക്കുകയും മൊത്തത്തിലുള്ള വിശ്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
തലയോട്ടിയിൽ ഈ രീതിയിൽ മസാജ് ചെയ്യുന്നത് ദിനചര്യയുടെ ഭാഗമാക്കിയാൽ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കും. ഇത് രോമകൂപങ്ങളിലേക്ക് കൂടുതൽ പോഷകങ്ങളും ഓക്സിജനും എത്തിക്കുന്നതിന് ഗുണം ചെയ്യും. രക്തചംക്രമണം കൂടുന്നത് ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.മിക്കി സിങ് പറഞ്ഞു.
ഈ രീതിയിൽ മസാജ് ചെയ്യുന്നത് മുടിയുടെ തണ്ടിൽ പ്രകൃതിദത്ത എണ്ണകൾ വിതരണം ചെയ്യാനും മുടിയെ ഈർപ്പമുള്ളതാക്കാനും വരൾച്ചയും പൊട്ടലും കുറയ്ക്കാനും സഹായിക്കും. ഈ മസാജ് ടെക്നിക് നിർജ്ജീവമായ ചർമ്മകോശങ്ങളെ അയവുള്ളതാക്കുന്നതിനും നീക്കം ചെയ്യുന്നതിനും സഹായിച്ചേക്കാമെന്ന് ഡോ.സിങ് അഭിപ്രായപ്പെട്ടു. വർദ്ധിച്ച രക്തചംക്രമണം ശക്തവും ആരോഗ്യകരവുമായ മുടി വളർച്ചയ്ക്ക് കാരണമാകുമെന്നും ഫോളിക്കിൾ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുമെന്നും ഡോ.ഗോവിൽ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.