/indian-express-malayalam/media/media_files/lvb982qpY93CQ6lDRtVv.jpg)
Credit: Freepik
ചർമ്മത്തിന്റെ യുവത്വം നിലനിർത്താനായുള്ള ടിപ്സുകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി കിട്ടാറുണ്ട്. കണ്ടന്റ് ക്രിയേറ്ററും ഫാർമസിസ്റ്റും സ്കിൻകെയർ വിദഗ്ധനുമായ ബെൻ ഫ്യൂക്സ് അത്തരത്തിൽ പുതിയൊരു ടിപ്‌സ് പറഞ്ഞിട്ടുണ്ട്. 'ചർമ്മ വ്യായാമം' എന്നാണ് ഈ ടെക്നിക്കിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ദിവസവും 10 സെക്കൻഡ് മാറ്റിവച്ചാൽ ഈ ടെക്നിക്കിലൂടെ പ്രായമാകുന്നത് വൈകിപ്പിക്കാമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
വാർധക്യം മന്ദഗതിയിലാക്കൽ, കൊളാജൻ ഉൽപാദനം, ചർമ്മത്തെ മൃദുവാക്കൽ, ചർമ്മം തിളങ്ങാൻ, ഹൈലൂറോണിക് ആസിഡിന്റെ ഉൽപാദനം വർധിപ്പിക്കാൻ എന്നിവയ്ക്കെല്ലാം എക്സ്‌ഫോളിയേഷൻ എന്ന ഈ വ്യായാമം ഗുണം ചെയ്യുമെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. ഷേവ് ചെയ്യുമ്പോൾ പുരുഷന്മാർ എക്സ്‌ഫോളിയേറ്റ് ചെയ്യുന്നു. എന്നാൽ ചർമ്മത്തിൽ എക്സ്‌ഫോളിയേറ്റിനുള്ള ഏറ്റവും നല്ല മാർഗം ആസിഡുകൾ, പ്രത്യേകിച്ച് ഗ്ലൈക്കോളിക് ആസിഡ്, ലാക്റ്റിക് ആസിഡ്, മാൻഡലിക് ആസിഡ് പോലുള്ള ആൽഫ ഹൈഡ്രോക്സി ആസിഡുകൾ (എഎച്ച്എകൾ) ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫ്യൂക്സിന്റെ ഈ ടെക്നിക്കിനോട് ഡെർമറ്റോളജിസ്റ്റ് ഡോ. ശ്വേത ശ്രീധർ യോജിക്കുന്നുണ്ട്. “ഗ്ലൈക്കോളിക്, ലാക്റ്റിക്, മാൻഡലിക് ആസിഡുകൾ പോലുള്ള എഎച്ച്എകൾ പ്രധാനമായും ചർമ്മത്തെ പുറംതള്ളുന്നതിലൂടെയാണ് പ്രവർത്തിക്കുന്നത്. എക്സ്‌ഫോളിയേഷൻ പുതിയതും തിളക്കമുള്ളതും കൂടുതൽ നിറമുള്ളതുമായ ചർമ്മം നൽകുമെന്ന് അവർ പറഞ്ഞു. എഎച്ച്എകളുടെ പതിവ് ഉപയോഗം നേർത്ത വരകളും ചുളിവുകളും ദൃശ്യമാകുന്നത് കുറയ്ക്കുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചർമ്മത്തിലെ ജലാംശം വർധിപ്പിക്കുകയും ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജന്‍. ഇവയുടെ ഉത്പാദനം കുറയുന്നതാണ് യുവത്വം നഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണം. പ്രായമാകുമ്പോൾ, കൊളാജൻ ഉൽപാദനം സ്വാഭാവികമായും കുറയുന്നു. ഇത് ചർമ്മത്തിന്റെ ഇലാസ്തികത കുറയുന്നതിന് ഇടയാക്കുകയും ചുളിവുകൾക്കും ചർമ്മം ഇടിഞ്ഞു തൂങ്ങുന്നതിനും കാരണമാവുകയും ചെയ്യും.
നിർജീവ ചർമ്മകോശങ്ങൾ നീക്കം ചെയ്ത് കൊളാജന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ എഎച്ച്എകൾക്ക് കഴിയുമെന്ന് ഡോ.ശ്രീധർ പറഞ്ഞു. ഇത് പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാൻ മാത്രമല്ല, യുവത്വം നിലനിർത്താനും സഹായിക്കുന്നു.
ചില അപകട സാധ്യതകൾ
ചിലരിൽ എഎച്ച്എകൾ ഉപയോഗിക്കുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിൽ, തടിപ്പ്, സെൻസിറ്റിവിറ്റി എന്നിവയ്ക്ക് കാരണമാകും. ഇതൊഴിവാക്കാൻ വളരെ ചെറിയ അളവിൽ എഎച്ച്എകൾ ഉപയോഗിച്ച് തുടങ്ങുക. എപ്പോഴും സൺസ്ക്രീൻ പുരട്ടുക. പ്രൊഫഷണൽ വിദഗ്ധരുടെ ഉപദേശം തേടാതെ ഇവയ്ക്കൊപ്പം മറ്റൊന്നും മിക്സ് ചെയ്യാതിരിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.