/indian-express-malayalam/media/media_files/cYkBJXDvf5yUoHO256Xp.jpg)
കറുവാപ്പട്ട
ചർമ്മ സംരക്ഷണത്തിൽ, അതും മുഖ സൗന്ദര്യത്തിന് പണ്ടു മുതൽക്കേ വ്യാപകമായി ഉപയോഗിക്കുന്നതാണ് കറുവാപ്പട്ട. സൗന്ദര്യ വർധക ഉത്പന്നങ്ങളിലെ ചേരുവകളിൽ കറുവപ്പാട്ട അടിങ്ങിയിരിക്കുന്നതായി കാണാറുണ്ട്. കറുവാപ്പട്ട എങ്ങനെയാണ് മുഖസൗന്ദര്യത്തിന് അല്ലെങ്കിൽ ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?.
സിലോൺ കറുവാപ്പട്ടയാണ് വ്യാപകമായി ലഭ്യമായിട്ടുള്ളത്. ആൻ്റി ബാക്ടീരിയൽ, ആൻ്റി ഓക്സിഡൻ്റ് സവിശേഷതകൾ ഇതിന് ധാരാളം ഉണ്ട്. കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റായ ശ്വേതയുടെ അഭിപ്രായത്തിൽ ചെറിയ അളവിൽ കറുവാപ്പട്ട മുഖത്ത് പുരട്ടുന്നത് സുരക്ഷിതമാണെന്നാണ്. ആൻ്റി ബാക്ടീരിയൽ സവിശേഷതകളുള്ള സിന്നമാൽഡിഹൈഡ് ഇതിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരുവിനു കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ ഇത് സഹായിച്ചേക്കാം.
കറുവാപ്പട്ട എങ്ങനെ ഉപയോഗിക്കണം
കറുവപ്പാട്ട പൊടിച്ചത് നേരിട്ട് ഉപയോഗിക്കാതെ അതിലേയ്ക്ക് തേൻ കൂടി ചേർത്താൽ നന്നായിരിക്കും. രണ്ടോ മൂന്നോ സ്പൂൺ തേൻ ഒരു ടീസ്പൂൺ കറുവാപ്പട്ടയിലേയ്ക്ക് ചേർത്ത് ഉപയോഗിക്കാം. ചർമ്മം വരണ്ട് അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കുവാൻ തേൻ സഹായിക്കും. തേനിനു പകരം തൈരും ഉപയോഗിക്കാം. തൈരിലെ ലാക്റ്റിക് ആസിഡ് മികച്ച എക്സ്ഫോളിയേറ്ററാണ്.
എന്നാൽ ഇത്തരത്തിലുള്ള ഫേയ്സ്പാക്കുകൾ നേരിട്ട് തൊലിയിൽ പുരട്ടുന്നതിനു മുൻമ്പ് ഒരു പാച്ച് ടെസ്റ്റ് ചെയ്തു നോക്കുക. ചർമ്മത്തിൽ പുരട്ടി 24 മണിക്കൂർ കാത്തിരിക്കുക. അസ്വസ്ഥതകൾ ഒന്നും തന്നെയില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം ആവശ്യാനുസരണം ഉപയോഗിക്കാം. മറ്റേതെങ്കിലും ചേരുവകൾ ചേർക്കാതെ നേരിട്ട് കറുവാപ്പട്ട പുരട്ടുന്നത് പൊള്ളൽ, ചുവപ്പ് അങ്ങനെ പലതരം അസ്വസ്ഥതകൾക്ക് കാരണമായേക്കാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us