scorecardresearch

പ്രമേഹം നിയന്ത്രണത്തിലായാലും ഇഷ്ടമുള്ളതെന്തും കഴിക്കാമോ?

ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ, പച്ചക്കറികൾ, പഴങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകണം

ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ, പച്ചക്കറികൾ, പഴങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകണം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

പ്രമേഹം

പ്രമേഹമെന്നത് വിട്ടുമാറാത്ത രോഗാവസ്ഥയായി കണക്കാക്കുമ്പോഴും, ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും കൃത്യമായ ചികിത്സയിലൂടെയും ടൈപ്പ് 2 പ്രമേഹത്തിൽനിന്നും മോചനം നേടിയവരുമുണ്ട്. ഈ രോഗാവസ്ഥയിൽനിന്നും പുറത്തുവന്നശേഷം മുമ്പ് ഒഴിവാക്കിയ പല ഭക്ഷണങ്ങളും കഴിക്കാൻ അതിയായ ആഗ്രഹമുണ്ടായേക്കാം. അത്തരക്കാർക്ക് ആശങ്ക കൂടാതെ പഴ ഭക്ഷണരീതിയിലേക്ക് തിരികെ പോകാനാകുമോ?. അല്ലെങ്കിൽ ദീർഘനാൾ പിന്നെയും ഭക്ഷണക്രമത്തിലെ മാറ്റം തുടരണോ?.

Advertisment

കൊഴുപ്പുള്ള ഭക്ഷണം കഴിക്കുകയാണെങ്കിൽ, അത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു, ഇത് ടൈപ്പ് 2 പ്രമേഹത്തെ തിരികെ കൊണ്ടുവരുമെന്ന് ഡയറ്റീഷ്യൻ ഷമൈൻ പറഞ്ഞു. 

പ്രമേഹത്തിൽനിന്നുള്ള മോചനം വളരെ അപൂർവമാണ്, അതിനർത്ഥം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുക എന്നാണ്. എങ്കിലും ഭക്ഷണക്രമത്തിൽ ശ്രദ്ധ വേണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഇപ്സിത ചക്രബർത്തി പറഞ്ഞു. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത നിലനിർത്തുന്നതിനും വീണ്ടും വരാതിരിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണ മാർഗനിർദേശങ്ങൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

Advertisment

പ്രമേഹത്തിന് കാരണമായ പഴയ ഭക്ഷണ ശീലങ്ങളിലേക്ക് മടങ്ങുന്നത് ഒരിക്കലും ശുപാർശ ചെയ്യില്ല. മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തിയ ഭക്ഷണങ്ങൾക്ക് ഇപ്പോഴും അങ്ങനെ ചെയ്യാനാവും. സമീകൃതാഹാരം എപ്പോഴും പിന്തുടരണം. നിലവിലുള്ള ഭക്ഷണ നിയന്ത്രണങ്ങൾ, പ്രത്യേകിച്ച് ഉയർന്ന പഞ്ചസാരയും ഉയർന്ന കൊഴുപ്പുമുള്ള ഭക്ഷണങ്ങൾ കുറയ്ക്കേണ്ടത് ആവശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ എന്തൊക്കെ?

ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ, പച്ചക്കറികൾ, പഴങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകണം. ഈ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നുവെന്ന് ചക്രബർത്തി പറഞ്ഞു. സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, ഉയർന്ന കൊഴുപ്പ്, ഉയർന്ന സോഡിയം ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ഇവ രക്തത്തിൽ പഞ്ചസാര കുതിച്ചുയരുന്നതിന് ഇടയാക്കുകയും പഴയ രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.

പതിവ് ശാരീരിക പ്രവർത്തനങ്ങൾ, ഭാഗ നിയന്ത്രണം, കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ശ്രദ്ധിക്കുക എന്നിവ അത്യാവശ്യമാണ്. ഇവയൊക്കെ ടൈപ്പ് 2 പ്രമേഹം വീണ്ടും ഉണ്ടാകുന്നത് തടയാൻ സഹായിക്കുമെന്ന് അവർ വ്യക്തമാക്കി. 

Read More

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: