scorecardresearch

ബിസ്കറ്റ് ആരോഗ്യകരമായൊരു ലഘുഭക്ഷണമാണോ?

ഒട്ടുമിക്ക ബിസ്‌ക്കറ്റുകളിലും കൊഴുപ്പും ശുദ്ധീകരിച്ച മൈദയും അടങ്ങിയിട്ടുണ്ട്. നാരുകൾ വളരെ കുറവാണ്. അവ പ്രോട്ടീൻ, വിറ്റാമിനുകൾ അല്ലെങ്കിൽ ധാതുക്കൾ പോലുള്ള പോഷകങ്ങൾ ഒന്നുംതന്നെ നൽകുന്നില്ല

ഒട്ടുമിക്ക ബിസ്‌ക്കറ്റുകളിലും കൊഴുപ്പും ശുദ്ധീകരിച്ച മൈദയും അടങ്ങിയിട്ടുണ്ട്. നാരുകൾ വളരെ കുറവാണ്. അവ പ്രോട്ടീൻ, വിറ്റാമിനുകൾ അല്ലെങ്കിൽ ധാതുക്കൾ പോലുള്ള പോഷകങ്ങൾ ഒന്നുംതന്നെ നൽകുന്നില്ല

author-image
Health Desk
New Update
health

Credit: Freepik

വൈകിട്ട് ചായക്കൊപ്പം ലഘുഭക്ഷണമായി പലരും തിരഞ്ഞെടുക്കുന്നത് ബിസ്കറ്റാണ്. ഒരു കപ്പ് ചായയും രണ്ടും ബിസ്കറ്റും കുറച്ചു നേരത്തേങ്കിലും വിശപ്പ് അടക്കുമെന്നത് സത്യമാണ്. ഇന്ന് പല രൂപത്തിലും രുചിയിലുമുള്ള ബിസ്കറ്റുകൾ വിപണിയിൽ സുലഭമാണ്. എന്നാൽ, പലർക്കും ഇഷ്ടമായ  ബിസ്കറ്റ് ആരോഗ്യകരമായൊരു ലഘുഭക്ഷണമല്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് അമിത ഗാദ്രെ പറഞ്ഞിരിക്കുന്നത്. 

Advertisment

ചായക്കൊപ്പം സാധാരണയായി കഴിക്കുന്ന ബിസ്കറ്റ് ആരോഗ്യകരമല്ലെന്നാണ് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. ഒട്ടുമിക്ക ബിസ്‌ക്കറ്റുകളിലും കൊഴുപ്പും ശുദ്ധീകരിച്ച മൈദയും അടങ്ങിയിട്ടുണ്ട്. നാരുകൾ വളരെ കുറവാണ്. അവ പ്രോട്ടീൻ, വിറ്റാമിനുകൾ അല്ലെങ്കിൽ ധാതുക്കൾ പോലുള്ള പോഷകങ്ങൾ ഒന്നുംതന്നെ നൽകുന്നില്ല. കൊഴുപ്പ് ഇല്ല, ഷുഗർ ഇല്ല, മൈദ ഇല്ല, പ്രമേഹ സൗഹൃദം എന്നിങ്ങനെയുള്ള അവകാശവാദങ്ങൾ ഉണ്ടെങ്കിലും ഈ ബിസ്‌ക്കറ്റുകൾ പലപ്പോഴും ശൂന്യമായ കലോറികളല്ലാതെ മറ്റൊന്നും നൽകുന്നില്ലെന്ന് അവർ അഭിപ്രായപ്പെട്ടു.

പോഷകങ്ങളൊന്നുമില്ലാത്ത ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് യാതൊരുവിധ ഗുണവും നൽകുന്നില്ലെന്ന് അവർ പറഞ്ഞു. റസ്‌ക്, ഖാരി, ജീരക ബിസ്‌ക്കറ്റുകൾ എന്നിവയുൾപ്പെടെ മിക്ക ബിസ്‌ക്കറ്റുകളും നാരുകളില്ലാത്ത ശുദ്ധീകരിച്ച ഗോതമ്പ് മാവ് (മൈദ) ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. മോശം ഫൈബർ കഴിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും മലബന്ധത്തിന് കാരണമാകുമെന്ന് അവർ വ്യക്തമാക്കി.

Advertisment

നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടുന്നില്ലെങ്കിൽ ചായ മാത്രം കുടിക്കാനും മറ്റു ലഘുഭക്ഷണങ്ങൾ ഒന്നും വേണ്ടെന്നും അവർ നിർദേശിച്ചു. ലഘുഭക്ഷണം കഴിക്കണമെന്ന് നിർബന്ധമുള്ളവർ നട്സുകളോ പച്ചക്കറികൾ കൊണ്ടുള്ള റോളോ അതല്ലെങ്കിൽ ഏതെങ്കിലും പഴങ്ങളുടെ ഒരു കഷ്ണമോ കഴിക്കുക. ചായ കുടിച്ച് 15 മിനിറ്റിനുശേഷം മാത്രമേ ഇവയിലെന്തും കഴിക്കാവൂ. കാരണം ചായയിലെ പോഷക വിരുദ്ധ ഘടകങ്ങൾ ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ ബാധിക്കും.

ജീവിതത്തിൽനിന്നും ബിസ്കറ്റിനെ പൂർണമായും ഒഴിവാക്കേണ്ടതില്ലെന്നും അവർ പറഞ്ഞു. വല്ലപ്പോഴും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബിസ്കറ്റ് കഴിക്കാവുന്നതാണ്. ഇതൊരു ശീലമാക്കാതിരിക്കുക. മൊത്തത്തിലുള്ള ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. 

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: