ദിവസേന മൂന്ന് ഈന്തപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ

ചിത്രം: ഫ്രിപിക്

പോഷകങ്ങളുടെ സമ്പന്നമായ ഉറവിടം

പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി 6, നാരുകൾ ഉൾപ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും സമ്പന്നമായി അടങ്ങിയിരിക്കുന്നു (ചിത്രം: ഫ്രിപിക്)

ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു

ഉയർന്ന അ​ളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ, ഈന്തപ്പഴം പ്രകൃതിദത്ത പോഷകമായി പ്രവർത്തിക്കുകയും ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു (ചിത്രം: ഫ്രിപിക്)

ഊർജ്ജം നിലനിർത്തുന്നു

ഈന്തപ്പഴത്തിൽ ഉയർന്ന അളിവിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ്, ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഈന്തപ്പഴം സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു (ചിത്രം: ഫ്രിപിക്)

വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു

നാഡീവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഈന്തപ്പഴം തലച്ചോറിൻ്റെ ആരോഗ്യവും ഓർമ്മശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കും (ചിത്രം: ഫ്രിപിക്)

എല്ലുകളുടെ ബലം വർധിപ്പിക്കുന്നു

കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ സ്വാഭാവിക ഉറവിടമാണ് ഈന്തപ്പഴം. ഇവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്

പ്രമോഹ നിയന്ത്രണം

കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ടെങ്കിലും, പ്രമേഹമുള്ളവർ ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ഗ്ലൈസെമിക് നിയന്ത്രണത്തിനും മെച്ചപ്പെട്ട ലിപിഡ് പ്രൊഫൈലുകൾക്കും സഹായിക്കുന്നു