ടൂത്ത് പേസ്റ്റുകളിലെ നിറത്തിനു പിന്നിലെ രഹസ്യം ഇതാണ്

ടൂത്ത് പേസ്റ്റ് ട്യൂബിൽ നൽകിയിരിക്കുന്ന കളർ കോഡിന്റെ പിന്നിലുള്ള അഭ്യൂഹങ്ങളെ സംബന്ധിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നു

ടൂത്ത് പേസ്റ്റിന്റെ സുരക്ഷിതത്വം, ഗുണം എന്നിവ സൂചിപ്പിക്കുന്നതാണ് ഓരോ കളർകോഡും എന്നാണ് ഇത്തരം പോസ്റ്റുകളിൽ പറയുന്നത്

എന്നാൽ ഇത് തികച്ചും തെറ്റിദ്ധാരണാ ജനകമാണെന്ന് കോൾഗേറ്റ് പോലെയുള്ള കമ്പനികൾ വരെ വ്യക്തമാക്കുന്നുണ്ട്

ഒരു കമ്പനിയും ഇത്തരത്തിൽ കോഡുകൾ ഉപയോഗിക്കുന്നില്ല. കളർ കോഡുകൾ ഉണ്ടെങ്കിൽ തന്നെ അത് നിർമ്മാണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ്

ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ കൃത്യമായി പാക്കേജിൽ സൂചിപ്പിച്ചിട്ടുണ്ടാകും

ഒട്ടനവധി മെഷീനുകളുടെ സഹായത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ സമയം പേസ്റ്റിൻ്റെ ട്യൂബ് സീൽ ചെയ്യണോ വേണ്ടയോ എന്ന് സെൻസറുകൾ തിരിച്ചറിയുന്നതിനാണ് കളർ കോഡുകൾ നൽകിയിരിക്കുന്നത്

ടൂത്ത് പേസ്റ്റിൻ്റെ ചേരുവകളുടെ ഗുണനിലവാരം അറിയുന്നതിന് വിദഗ്ധരുമായി ബന്ധപ്പെടുകയാണ് നല്ലത്