/indian-express-malayalam/media/media_files/2025/01/02/5ML5gIj67j48NVW2lyqB.jpeg)
മുട്ടയും ബ്രെഡും ഉപയോഗിച്ച് ഉപ്പുമാവ് തയ്യാറാക്കാം
വളരെ പെട്ടെന്ന് എന്നാൽ ഹെൽത്തിയായി തയ്യാറാക്കാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ് ഏതെന്ന് ചോദിച്ചാൽ നിങ്ങൾ എന്തു പറയും?. ഉപ്പു മാവിനോളം എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ മറ്റൊരു വിഭവമില്ല. അധികം ചേരുവകളൊന്നും ഇതിന് ആവശ്യമില്ല. പഴുത്ത പഴവും, പഞ്ചസാരയും ചേർത്ത് ഉപ്പുമാവ് കഴിക്കാം. ചിലയിടങ്ങളിൽ ഉപ്പുമാവിൽ തേങ്ങ ചിരകിയത് കൂടി ചേർക്കാറുണ്ട്. എന്നാൽ റവ ഇല്ലാതെ ഉപ്പുമാവ് തയ്യാറാക്കാൻ സാധിക്കുമോ?
മുട്ടയും ബ്രെഡും ഉണ്ടെങ്കിൽ രുചികരവും അത്രതന്നെ ഹെൽത്തിയുമായ ഒരു ഇൻസ്റ്റൻ്റ് ഉപ്പുമാവ് തയ്യാറാക്കാൻ സാധിക്കും. അധികം മസാല പൊടികളോ പച്ചക്കറികളോ ആവശ്യമില്ല ഈ പ്രോട്ടീൻ റിച്ച് ആഹാരത്തിന്. ലെജ്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഓംലെറ്റ് ഉപ്പുമാവ് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- മുട്ട
- സവാള
- പച്ചമുളക്
- കറിവേപ്പില
- കുരുമുളകുപൊടി
- ഉപ്പ്
- ബ്രെഡ്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് നാല് മുട്ട പൊട്ടിച്ചൊഴിക്കാം.
- സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് അതിലേയ്ക്കു ചേർക്കാം.
- ആവശ്യത്തിന് കുരുമുളകുപൊടി ഉപ്പ് ഒരുപിടി കറിവേപ്പില എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം.
- ബ്രെഡ് ചെറിയ കഷ്ണങ്ങളായി മുറിച്ച് കലക്കി വച്ചിരിക്കുന്ന മുട്ട മിശ്രിതത്തിൽ ചേർത്തിളക്കാം.
- ഒരു പാൻ അല്ലെങ്കിൽ ചീനച്ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിക്കാം.
- എണ്ണ ചൂടായി വരുമ്പോൾ മുട്ടയും ബ്രെഡും അതിലേയ്ക്കു ചേർത്ത് ഇളക്കി വേവിക്കാം.
- മുട്ട വെന്ത് പാകമാകുമ്പോൾ അടുപ്പണയ്ക്കാം.
- കുറച്ച് കറിവേപ്പില മുകളിലായി ചേർത്ത് ചൂടോടെ തന്നെ വിളമ്പി കഴിച്ചു നോക്കൂ.
റവ ഉപ്പുമാവ് സിംപിളായി തയ്യാറാക്കാം, ഇതാ ഒരു വിദ്യ
റവ ഇല്ലെങ്കിൽ ട്രൈ ചെയ്യാവുന്ന ഒരു റെസിപ്പിയാണ് ഓംലെറ്റ് ഉപ്പുമാവ്. എന്നാൽ റവ ഉണ്ടെങ്കിൽ എങ്ങനെ നാവിൽ കൊതിയൂറുന്ന രുചിയിൽ ഉപ്പുമാവ് തയ്യാറാക്കാൻ സാധിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ചേരുവകളിൽ അൽപം മാറ്റം വരുത്തി പാചകം ചെയ്തെടുക്കാം. അതിന് ഈ റെസിപ്പി ഒന്ന് പരീക്ഷിച്ചു നോക്കൂ.
ചേരുവകൾ
- റവ (വറുത്തത്)- 1 കപ്പ്
- വെള്ളം- 1 3/4 കപ്പ്
- സവാള- 1 എണ്ണം
- പച്ചമുളക്- ആവശ്യത്തിന്
- ഇഞ്ചി- 1/2 ടീസ്പൂൺ
- കറിവേപ്പില- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- കടുക്- 1 ടീസ്പൂൺ
- വറ്റൽമുളക്- 1-2 എണ്ണം
- നെയ്യ്- 1 ടേബിൾസ്പൂൺ
- എണ്ണ-1 ടേബിൾസ്പൂൺ
- കാരറ്റ് ( ഗ്രീൻപീസ്, ബീൻസ്, നട്സ്)- ഒരുപിടി
തയ്യാറാക്കുന്ന വിധം
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കുക.
- ഇതിലേയ്ക്ക് ഒരു ടീസ്പൂൺ കടുക് ചേർത്തു പൊട്ടിക്കുക.
- കടുക് പൊട്ടിയതിനു ശേഷം ഒന്നോ രണ്ടോ വറ്റൽമുളകും, ഒരു സവാള ചെറുതായി അരിഞ്ഞത്, എരിവിനനുസരിച്ച് പച്ചമുളക് എന്നിവ ചേർത്തിളക്കുക.
- കാരറ്റ് അല്ലെങ്കിൽ ഗ്രീൻപീസ്, ബീൻസ് എന്നിങ്ങനെയുള്ള ലഭ്യമായ പച്ചക്കറികൾ ചെറുതായി അരിഞ്ഞതും ഇതിനൊപ്പം ചേർത്തു വേവിക്കാം.
- ഇതിലേയ്ക്ക് ഒന്നേമുക്കാൽ കപ്പ് വെള്ളം ചേർക്കുക.
- ആവശ്യത്തിന് ഉപ്പ് ചേർത്ത് വെള്ളം തിളപ്പിക്കാം.
- വെള്ളം തിളച്ചു വരുമ്പോൾ വറുത്ത റവ ഒരു കപ്പ് ചേർക്കാം.
- നന്നായി ഇളക്കി യോജിപ്പിച്ച് അഞ്ച് മിനിറ്റ് അടച്ചു വെയ്ക്കാം.
- വെള്ളം വറ്റിയതിനു ശേഷം അടപ്പ് തുറന്ന് അൽപ്പം നെയ്യ് ചേർത്തിളക്കി വിളമ്പാം.
Read More
- പാലട മുതൽ അരിപ്പൊടി വരെ; സിംപിളാണ് അതിലേറെ രുചികരമാണ് ഈ ഐസ്ക്രീം റെസിപ്പികൾ
- 5 തക്കാളി ഉണ്ടെങ്കിൽ കഴിക്കാൻ 5 വിഭവങ്ങൾ റെഡി
- കോഴിക്കറി ഇനി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം, ഒരു കിടിലൻ വിദ്യയുണ്ട്: Kerala Style Chicken Curry Recipe
- ആവി പറക്കുന്ന പാൽ പുട്ടും നാടൻ കടല കറിയും: Puttu Kadala Curry for Breakfast
- ചമ്മന്തി കഴിക്കാൻ ഇനി കൊതിക്കും, ഉണക്കമീൻ കിട്ടിയാൽ ഇത് ട്രൈ ചെയ്യൂ
- 15 മിനിറ്റു മതി, ഇനി ചോറ് ഇങ്ങനെ തയ്യാറാക്കി കഴിക്കൂ
- രസം രുചികരമാക്കാൻ ഈ പൊടി കൂടി ചേർക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.