/indian-express-malayalam/media/media_files/2025/01/01/F3lCbwFWCRlbsvgYUzwt.jpeg)
ഉണക്കമീൻ ചമ്മന്തി തയ്യാറാക്കുന്ന വിധം
ഉണക്ക മീൻചമ്മന്തിയും, തീയലുമൊക്കെ തീൻമേശയിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു. സമയ കുറവു കൊണ്ടും, വൃത്തിയാക്കാനുള്ള പ്രയാസം കൊണ്ടും ഉണക്കമീൻ വിഭവങ്ങൾ കുറഞ്ഞു വരുന്നു. എന്നാലിപ്പോൾ വിപണിയിൽ അതിനുള്ള പരിഹാരവും ലഭ്യമാണ്. വൃത്തിയാക്കിയതും അല്ലാത്തതുമായ ഉണക്ക മീൻ കടകളിൽ കാണാം. ആവശ്യാനുസരണം വാങ്ങിക്കോളൂ.
അത് കിട്ടിയാൽ ചമ്മന്തി ഉണ്ടാക്കി സൂക്ഷിക്കുന്നവരും ഉണ്ട്. സാധാരണ തേങ്ങ കൂടി ചേർത്താണ് ഇത് തയ്യാറാക്കാറുള്ളത്. തേങ്ങ ചേർക്കാതെ അൽപ്പം ചുവന്നുള്ളിയും, വറ്റൽമുളകും, വാളംപുളിയും വഴറ്റി ചേർത്തത് കൊണ്ട് വ്യത്യസ്തമായ ഒരു ഉണക്കമീൻ ചമ്മന്തി ട്രൈ ചെയ്തു നോക്കൂ. ഫുഡീ ഗഡ്ഡി എന്ന ഇൻസ്റ്റഗ്രാം പേജാണ് ഉണക്കമീൻ ചമ്മന്തി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ചുവന്നുള്ളി
- സവാള
- മാന്തൾ
- വെളിച്ചെണ്ണ
- കറിവേപ്പില
- മുളകുപൊടി
- വറ്റൽമുളക്
- ഉപ്പ്
- വാളൻപുളി
- ഉണക്കമീൻ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് ചുവന്നുള്ളി ചേർത്തു വഴറ്റാം.
- ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ സവാള ചെറുതായി അരിഞ്ഞും ചേർക്കാം.
- അതിലേയ്ക്ക് കറിവേപ്പില, വറ്റൽമുളക് ചതച്ചത്, മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം.
- വാളൻപുളി കുതിർത്ത വെള്ളവും ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ശേഷം എണ്ണയിൽ വറുത്തെടുത്ത ഉണക്കമീൻ നന്നായി ചതച്ചു ചേർക്കാം.
- ഇളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം.
- ചൂടോടെ ചോറിനൊപ്പം കഴിക്കൂ.
Read More
- 15 മിനിറ്റു മതി, ഇനി ചോറ് ഇങ്ങനെ തയ്യാറാക്കി കഴിക്കൂ
- രസം രുചികരമാക്കാൻ ഈ പൊടി കൂടി ചേർക്കൂ
- രുചിയിൽ മീൻ കറി പക്ഷേ ചേമ്പിലയാണ് താരം
- ബിസ്കറ്റ് മാത്രം മതി, മുട്ടയും ഓവനും ഇല്ലാതെ തയ്യാറാക്കാം കിടിലൻ സ്വീറ്റ് റോൾ
- ഹെൽത്തിയാണ് ഈ ഇൻസ്റ്റൻ്റ് ദോശ, ചെറുപയറും ചീരയും മതി
- മാങ്ങ അച്ചാർ ഇങ്ങനെയും തയ്യാറാക്കാം
- നല്ല പുളിയാണ് അത്ര തന്നെ മധുരവും; വായിൽ ഇട്ടാൽ അലിഞ്ഞു പോകും ഈ പച്ചമാങ്ങ മിഠായി
- സ്പൈസിയാണ് എന്നാൽ മധുരവുമുണ്ട്, കഴിച്ചു നോക്കൂ ഈ സ്പെഷ്യൽ ഇഡ്ഡലി
- രുചി മാറ്റി പിടിക്കാം, ഇനി അച്ചാറിൽ താരമാകാൻ സവാളയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us