/indian-express-malayalam/media/media_files/2025/01/01/curry-and-snack-using-tomato-5-recipe-1.jpg)
തക്കാളി കറി
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് അഞ്ചോ ആറോ തക്കാളി നടുവെ മുറിച്ചതും ആറല്ലി വെളുത്തുള്ളിയും ചേർത്തുവേവിച്ചെടുക്കുക. വെന്ത തക്കാളിയുടെ തൊലി മാറ്റി ഉടച്ചെടുക്കാം. ഒരു സവാള ചെറുതായ് അരിഞ്ഞത്, മൂന്നു പച്ചമുളക് അരിഞ്ഞത്, കുറച്ചു മല്ലിയിലയും, അര ടീസ്പൂൺ മുളകുപൊടി, കാൽ ടിസ്പൂൺ പഞ്ചസാര, പകുതി നാരങ്ങയുടെ നീരും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കിയെടുക്കാം.
/indian-express-malayalam/media/media_files/2025/01/01/curry-and-snack-using-tomato-5-recipe-2.jpg)
തക്കാളി ദോശ
തക്കാളി ചെറുതായി അരിഞ്ഞതിലേയ്ക്ക്, ഒരു ടീസ്പൂൺ ജീരകം, ചെറിയ കഷ്ണം ഇഞ്ചി, മൂന്ന് വെളുത്തുള്ളി, മൂന്ന് വറ്റൽമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം. ഇത് ഒരു ബൗളിലേയ്ക്ക് മാറ്റി അര കപ്പ് റവ, അര കപ്പ് ഗോതമ്പ് പൊടി, അര കപ്പ് അരിപ്പൊടി, എന്നിവയോടൊപ്പം രണ്ടര കപ്പ് വെള്ളം ചേർത്തിളക്കുക. ദോശ തയ്യാറാക്കുന്ന പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ പുരട്ട് മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം.
/indian-express-malayalam/media/media_files/2025/01/01/curry-and-snack-using-tomato-5-recipe-3.jpg)
തക്കാളി ബജ്ജി
ഒരു ഗ്ലാസ് മൈദയിലേക്ക് കാൽ ടീസ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ അയമോദകം, കാൽ ടീസ്പൂൺ കായം എന്നിവ ചേർക്കാം. ഇതിലേക്ക് അൽപ്പം വെള്ളം ഒഴിച്ചിളക്കി മാവ് തയ്യാറാക്കാം. ഒരു പിടി മല്ലിയില കൂടി ചേർക്കാം. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് സൺഫ്ലവർ എണ്ണ ഒഴിച്ച് ചൂടാക്കൂ. തക്കാളി വട്ടത്തിൽ അരിഞ്ഞെടുത്ത് മാവിൽ മുക്കി എണ്ണിയിലേക്കു ചേർത്ത് വറുത്തു മാറ്റാം.
/indian-express-malayalam/media/media_files/2025/01/01/curry-and-snack-using-tomato-5-recipe-4.jpg)
തക്കാളി അച്ചാർ
പഴുത്ത തക്കാളി ഒരു കിലോ, 30 ഗ്രാം വരുന്ന വാളൻപുളി എന്നിവ ആവിയിൽ വേവിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ഉലുവയും കടുകും വറുത്തെടുക്കാം, അത് പൊടിച്ച് മാറ്റി വച്ചോളൂ. വേവിച്ചെടുത്ത തക്കാളിയുടെ തൊലി കളഞ്ഞ് പുളി ചേർത്ത് അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് നല്ലെണ്ണ ഒഴിക്കാം. അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്തു പൊട്ടിക്കാം. ഇതിലേക്ക് 10 അല്ലി വെളുത്തുള്ളി കഷ്ണങ്ങളാക്കിയതു ചേർക്കാം. എരിവിനനുസരിച്ച് മുളകുപൊടി, ഒരു ടീസ്പൂൺ കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം. അരച്ചെടുത്ത തക്കാളിയും ഉലുവയും കടുകും പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. എണ്ണ തെളിഞ്ഞു വരുമ്പോൾ അടുപ്പണയ്ക്കാം. ചൂടാറിയതിനു ശേഷം ഈർപ്പമില്ലാത്ത പാത്രത്തിലേക്കു മാറ്റി സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2025/01/01/curry-and-snack-using-tomato-5-recipe-5.jpg)
തക്കാളി ചമ്മന്തി
ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് 3 ഇടത്തരം വലിപ്പമുള്ള തക്കാളി ചേർത്തു വേവിക്കാം. ഒപ്പം നാലോ അഞ്ചോ വറ്റൽമുളകും ചേർക്കാം. വെന്ത തക്കാളി വറ്റൽമുളകിനൊപ്പം വെള്ളത്തിൽ നിന്നു മാറ്റാം. തക്കാളിയുടെ തൊലി കളഞ്ഞെടുക്കാം. അതിലേക്ക് അഞ്ച് ചുവന്നുള്ളി, രണ്ട് വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ എണ്ണ ചേർത്ത് ചൂടാക്കുക. അതിലേക്ക് കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കാം. രണ്ട് നുള്ള് ഉഴുന്ന് പരിപ്പും അൽപ്പം കറിവേപ്പിലയും, മൂന്ന് വറ്റൽമുളകും ചേർത്ത് വറുക്കുക. ഇതിലേക്ക് തക്കാളി അരച്ചതു ചേർത്തിളക്കി യോജിപ്പിക്കാം. കാൽ ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, എന്നിവ ചേർത്തിളക്കുക. കാൽ കപ്പ് വെള്ളം ഒഴിച്ച് ആവശ്യാനുസരണം ഉപ്പും ചേർത്തിളക്കി കുറക്കിയെടുക്കുക. തക്കാളി ചമ്മന്തി തയ്യാറായിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.