New Update
/indian-express-malayalam/media/media_files/2024/12/31/y009fZgKxINAWDIsMGSJ.jpg)
ലെമൺ റൈസ് റെസിപ്പി | ചിത്രം: ഫ്രീപിക്
ഉച്ചയ്ക്കും രാത്രിയിലും ചോറ് കഴിക്കുന്നവരാണോ നിങ്ങൾ? സ്ഥിരമായി എന്നും ചോറ് കഴിച്ച് മടുപ്പ് തോന്നുന്നുണ്ടോ? എങ്കിലിനി അത് മാറ്റി പിടിച്ചാലോ? പ്രത്യേകം കറികൾ തയ്യാറാക്കി സമയം കളയാനില്ലെങ്കിൽ ലെമൺ റൈസ് ട്രൈ ചെയ്തോളൂ. ബിരിയാണിയെ വെല്ലുന്ന രുചിയാണ്. ബ്രേക്ക്ഫാസ്റ്റ് റെഡിയാകുന്ന സമയം മതി ഊണും പാകം ചെയ്തെടുക്കാം. ചിന്നൂസ് ഫാമിലി കിച്ചൺ ഇത് തയ്യാറാക്കുന്ന വിധം തൻ്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുന്നു.
Advertisment
ചേരുവകൾ
- അരി - 2 കപ്പ് (400 ഗ്രാം)
- വെള്ളം- 8 കപ്പ്
- ഉപ്പ്- 3 ടീസ്പൂൺ
- എണ്ണ- 2 1/2 ടേബിൾസ്പൂൺ
- കടുക്- 1/2 ടീസ്പൂൺ
- ഉഴുന്ന്-1 ടേബിൾസ്പൂൺ
- കടലപരിപ്പ്- 1 ടേബിൾസ്പൂൺ
- നിലക്കടല - 2 ടേബിൾസ്പൂൺ
- വറ്റൽമുളക്-2 എണ്ണം
- പച്ചമുളക്- 2 എണ്ണം നീളത്തിൽ അരിഞ്ഞത്
- ഇഞ്ചി - 1/2 ഇഞ്ച് ചെറുതായി അരിഞ്ഞത്
- കറിവേപ്പില- ആവശ്യത്തിന്
- കായപ്പൊടി- കാൽ ടീസ്പൂൺ
- മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
- നാരങ്ങനീര് - 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
- 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തെടുത്ത ബസ്മതി അരിയിലേയ്ക്ക് എട്ട് കപ്പ് വെള്ളം ഒഴിച്ച് 3 ടീസ്പൂൺ ഉപ്പ് ചേർത്തു വേവിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് രണ്ടര ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് അര ടീസ്പൂൺ കടുക് ചേർത്തു പൊട്ടിക്കാം.
- ഒരു ടേബിൾ സ്പൂൺ ഉഴുന്ന് ഒരു ടേബിൾസ്പൂൺ കടല പരിപ്പ് , രണ്ട് ടേബിൾസ്പൂൺ നിലക്കടല, രണ്ട് വറ്റൽമുളക് എന്നിവ ചേർത്തു വറുക്കാം.
- ഇതിലേക്ക് പച്ചമുളക് രണ്ടെണ്ണം, 1/2 ഇഞ്ച് ഇഞ്ചി ചെറുതായി അരിഞ്ഞത്, അൽപം കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക.
- കായപ്പൊടി കാൽ ടീസ്പൂൺ, മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ എന്നിവ ചേർത്ത് തീ ഓഫ് ചെയ്ത് ഇളക്കി യോജിപ്പിക്കുക.
- ഒന്ന് ചൂടാറിയ ശേഷം 2 ടേബിൾസ്പൂൺ നാരങ്ങ നീര് ചേർക്കാം.
- ഇതിലേയ്ക്ക് ഒന്നര ടീസ്പൂൺ ഉപ്പും വേവിച്ച ചോറും ചേർത്തിളക്കി യോജിപ്പിക്കാം. ലഭ്യമെങ്കിൽ മല്ലിയില കൂടി ചേർക്കാം.
- അടുപ്പിലേയ്ക്ക് വച്ച് 5 മിനിറ്റ് വേവിക്കാം. ലെമൺ റൈസ് തയ്യാറാക്കാം.
Advertisment
Read More
- രസം രുചികരമാക്കാൻ ഈ പൊടി കൂടി ചേർക്കൂ
- രുചിയിൽ മീൻ കറി പക്ഷേ ചേമ്പിലയാണ് താരം
- ബിസ്കറ്റ് മാത്രം മതി, മുട്ടയും ഓവനും ഇല്ലാതെ തയ്യാറാക്കാം കിടിലൻ സ്വീറ്റ് റോൾ
- ഹെൽത്തിയാണ് ഈ ഇൻസ്റ്റൻ്റ് ദോശ, ചെറുപയറും ചീരയും മതി
- മാങ്ങ അച്ചാർ ഇങ്ങനെയും തയ്യാറാക്കാം
- നല്ല പുളിയാണ് അത്ര തന്നെ മധുരവും; വായിൽ ഇട്ടാൽ അലിഞ്ഞു പോകും ഈ പച്ചമാങ്ങ മിഠായി
- സ്പൈസിയാണ് എന്നാൽ മധുരവുമുണ്ട്, കഴിച്ചു നോക്കൂ ഈ സ്പെഷ്യൽ ഇഡ്ഡലി
- രുചി മാറ്റി പിടിക്കാം, ഇനി അച്ചാറിൽ താരമാകാൻ സവാളയും
- 2 കാരറ്റ് ഉണ്ടെങ്കിൽ ചിപ്സ് റെഡി മിനിറ്റുകൾക്കുള്ളിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us