New Update
/indian-express-malayalam/media/media_files/2024/12/28/mucemGAcgbNwxLZFgaUP.jpg)
പച്ചമാങ്ങ കൊണ്ട് മിഠായി തയ്യാറാക്കുന്ന വിധം ചിത്രം: ഫ്രീപിക്
കടയിൽ നിരന്നിരിക്കുന്ന മിഠായി ഭരണികൾ കണ്ട് കൊതിച്ചിരുന്ന കുട്ടിക്കാലം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? മായം കലരാത്ത മിഠായികൾ ഇക്കാലത്ത് വളരെ കുറവാണ്. അവ പല്ലിനും ആരോഗ്യത്തിനും കേടാണ്. അങ്ങനെയെങ്കിൽ മിഠായി ഭരണി വീട്ടിൽ റെഡിയാക്കാം. അതിന് പച്ചമാങ്ങ മതി. പുളിയും മധുരവും കലർന്ന കിടിലൻ രുചിയാണ്. യാതൊരു പ്രിസർവേറ്റീവും ഇല്ലാത്തതിനാൽ മടികൂടാതെ കുട്ടികൾക്കും കൊടുക്കാം.
ചേരുവകൾ
Advertisment
- പച്ചമാങ്ങ
- പഞ്ചസാര
- നാരങ്ങാനീര്
/indian-express-malayalam/media/media_files/2024/12/28/f08MHbvJaKAIaQX71rAx.jpg)
തയ്യാറാക്കുന്ന വിധം
- പച്ചമാങ്ങ കഴുകി തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുക്കാം.
- അത് തിളപ്പിച്ച വെള്ളത്തിൽ മൂന്ന് മിനിറ്റ് വേവിക്കാം. അതിലേയ്ക്ക് നാരങ്ങാ നീര് കൂടി ചേർക്കാം.
- അടുപ്പണച്ച് വെള്ളം അരിച്ചു മാറ്റാം. മാങ്ങ കഷ്ണങ്ങളിലേയ്ക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കാം.
- പഞ്ചസാര അലിഞ്ഞതിനു ശേഷം മാങ്ങ കഷ്ണങ്ങൾ ഉണക്കാൻ വയ്ക്കാം.
- വെയിലത്തു വച്ച് ഉണക്കിയെടുത്ത മാങ്ങ കഷ്ണങ്ങൾ വൃത്തിയുള്ള ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്കു മാറ്റി അടച്ചു സൂക്ഷിക്കാം.
- പഞ്ചസാര പൊടിച്ചതു മുകളിലായി ചേർത്തു കൊടുക്കാം. ഇനി ഇഷ്ടാനുസരണം കഴിച്ചു നോക്കൂ.
Read More
- സ്പൈസിയാണ് എന്നാൽ മധുരവുമുണ്ട്, കഴിച്ചു നോക്കൂ ഈ സ്പെഷ്യൽ ഇഡ്ഡലി
- രുചി മാറ്റി പിടിക്കാം, ഇനി അച്ചാറിൽ താരമാകാൻ സവാളയും
- 2 കാരറ്റ് ഉണ്ടെങ്കിൽ ചിപ്സ് റെഡി മിനിറ്റുകൾക്കുള്ളിൽ
- ഇങ്ങനെ ഉള്ളി ചേർത്ത് ചിക്കൻ തയ്യാറാക്കാറുണ്ടോ?
- ഹോട്ടൽ സ്റ്റൈലിൽ ചിക്കൻ 65 അല്ല, കിടിലൻ കൂൺ ഫ്രൈ കഴിക്കാം
- ഇനി മതിവരുവോളം കഴിക്കാം എള്ളുണ്ട, ഇതാ റെസിപ്പി: Ellunda Recipe
- ബാക്കിവന്ന ചോറ് ഉണ്ടെങ്കിലും ഇടിയപ്പം തയ്യാറാക്കാം, 5 മിനിറ്റ് മതി
- അങ്കമാലിക്കാരുടെ പോർക്ക് വരട്ടിയത് കഴിച്ചിട്ടുണ്ടോ? കിടിലൻ രുചിയാണ്
- സൂപ്പർ ഹെൽത്തി ഈ റാഗി ഉപ്പുമാവ്
- മൈദയും ഓവനും വേണ്ട, അഞ്ച് മിനിറ്റിൽ കേക്ക് റെഡി പപ്പായ ഉണ്ടെങ്കിൽ
- നിറം കണ്ട് ഞെട്ടേണ്ട, സോഫ്റ്റും രുചികരവുമായ പുട്ടാണ്
- എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം ഈ ഏത്തപ്പഴം ഹൽവ: Banana Halwa Recipe
- നാടൻ ഊണ് കഴിക്കാം, ഉണക്കചെമ്മീൻ ചേർത്ത് ചോറ് ഇങ്ങനെ പാകം ചെയ്യൂ
- അവലുണ്ടോ? തയ്യാറാക്കാം ഈ 5 വിഭവങ്ങൾ വ്യത്യസ്ത രുചിയിൽ
- മസാല മുതൽ മഞ്ചൂരിയൻ വരെ, 6 വ്യത്യസ്ത തരം ഇഡ്ഡലികൾ ഇവയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us