New Update
/indian-express-malayalam/media/media_files/2024/12/30/ds0K78dP5nQOMHpA9uPY.jpg)
ചേമ്പില കറി തയ്യാറാക്കുന്ന വിധം
പറമ്പിൽ ഉന്മേഷത്തോടെ തലപൊക്കി നിൽക്കുന്ന ചേമ്പില ആള് കേമനാണ്. പത്തിലക്കറികളിൽ പ്രധാനിയാണ് ചെമ്പിലക്കറി എന്ന് അറിയാമോ? മഴക്കാലത്താണ് ചേമ്പില അധികവും തഴച്ചു വളരാറുള്ളത്. അതിൻ്റെ തളിരിലയാണ് പോഷകസമ്പുഷ്ടം. ദഹനത്തിന് സഹായിക്കുന്ന അന്നജത്തിൻ്റെ പ്രധാന സ്രോതസ്സാണ് ഈ ആന ചെവിയൻ ഇല. കൂടാതെ നാരുകളുടെ കലവറ കൂടിയാണിത്. ബീറ്റാ കരോട്ടിൻ, കാൽസ്യം തുടങ്ങി പോഷകങ്ങളുടെ കാര്യത്തിൽ ഒട്ടും പിന്നലല്ല ചേമ്പില. എങ്കിലിനി ഇതുപയോഗിച്ച് പഴമക്കാരുടെ പ്രിയപ്പെട്ട താള് കറി തയ്യാറാക്കിയാലോ?
Advertisment
ചേരുവകൾ
- ചേമ്പില- 2
- ചുവന്നുള്ളി- 8
- വാളൻപുളി- ആവശ്യത്തിന്
- തേങ്ങ- 1/2
- മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
- മുളകുപൊടി- 1 സ്പൂൺ
- വെളിച്ചെണ്ണ- 2 ടീസ്പൂൺ
- കടുക്- 1/2 ടീസ്പൂൺ
- വറ്റൽമുളക്- 2 എണ്ണം
- കറിവേപ്പില- 2 തണ്ട്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ചേമ്പില ചെറുതായി അരിഞ്ഞെടുക്കാം.
- അടി കട്ടിയുള്ള ഒരു പാത്രത്തിലേയ്ക്ക് അതു മാറ്റി അടുപ്പിൽ വച്ച് പുളി കുതിർത്തതു ചേർക്കാം.
- ആവശ്യത്തിന് ഉപ്പ്, ചുവന്നുള്ളി അരിഞ്ഞത്, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു വേവിക്കാം.
- തേങ്ങയുടെ പകുതി മുറി ചിരകിയതിലേയ്ക്ക് മുളകുപൊടി ചേർത്ത് അരയ്ക്കാം.
- താള് വെന്തു വരുമ്പോൾ ഈ അരപ്പ് അതിലേയ്ക്കു ചേർത്തു തിളപ്പിക്കാം.
- മറ്റൊരു പാൻ ചൂടാക്കി അതിലേയ്ക്ക് എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കാം.
- ചുവന്നുള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തു വറുക്കാം.
- അത് തിളച്ച് കുറുകിയ കറിയിൽ ചേർക്കാം.
- ശേഷം അടുപ്പണച്ച് ചോറിനൊപ്പം കഴിച്ചു നോക്കൂ.
Read More
- ബിസ്കറ്റ് മാത്രം മതി, മുട്ടയും ഓവനും ഇല്ലാതെ തയ്യാറാക്കാം കിടിലൻ സ്വീറ്റ് റോൾ
- ഹെൽത്തിയാണ് ഈ ഇൻസ്റ്റൻ്റ് ദോശ, ചെറുപയറും ചീരയും മതി
- മാങ്ങ അച്ചാർ ഇങ്ങനെയും തയ്യാറാക്കാം
- നല്ല പുളിയാണ് അത്ര തന്നെ മധുരവും; വായിൽ ഇട്ടാൽ അലിഞ്ഞു പോകും ഈ പച്ചമാങ്ങ മിഠായി
- സ്പൈസിയാണ് എന്നാൽ മധുരവുമുണ്ട്, കഴിച്ചു നോക്കൂ ഈ സ്പെഷ്യൽ ഇഡ്ഡലി
- രുചി മാറ്റി പിടിക്കാം, ഇനി അച്ചാറിൽ താരമാകാൻ സവാളയും
- 2 കാരറ്റ് ഉണ്ടെങ്കിൽ ചിപ്സ് റെഡി മിനിറ്റുകൾക്കുള്ളിൽ
- ഇങ്ങനെ ഉള്ളി ചേർത്ത് ചിക്കൻ തയ്യാറാക്കാറുണ്ടോ?
- ഹോട്ടൽ സ്റ്റൈലിൽ ചിക്കൻ 65 അല്ല, കിടിലൻ കൂൺ ഫ്രൈ കഴിക്കാം
- ഇനി മതിവരുവോളം കഴിക്കാം എള്ളുണ്ട, ഇതാ റെസിപ്പി: Ellunda Recipe
- ബാക്കിവന്ന ചോറ് ഉണ്ടെങ്കിലും ഇടിയപ്പം തയ്യാറാക്കാം, 5 മിനിറ്റ് മതി
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us