/indian-express-malayalam/media/media_files/2024/12/26/THoa4Ye3MCqyXnmQyPlE.jpg)
Ellunda Recipe Kerala Style: എള്ളുണ്ട തയ്യാറാക്കുന്ന വിധം | ചിത്രം: ഫ്രീപിക്
Ellunda/ Sesame Seed Balls: കടുകിനോളം വലിപ്പമുള്ള ഇത്തിരി കുഞ്ഞൻ എള്ളുകൾ നിസാരക്കാരല്ല. വലിപ്പത്തിലല്ല ഗുണത്തിലാണ് കാര്യം എന്ന് അവയെ നോക്കി ഉറപ്പിച്ചു പറയാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കാറില്ലെങ്കിലും എള്ളുണ്ട കഴിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ആസ്വദിച്ചു കഴിക്കുമ്പോൾ അതിൻ്റെ ഗുണത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?.
എള്ളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. മഗ്നീഷ്യം, കാത്സ്യം, അയൺ, പൊട്ടാസ്യം മുതലായ ധാതുക്കളുടെ സമ്പന്നമായ ഉറവിടം കൂടിയാണിത്. അതിനാൽ ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഇത് സ്വാധീനിക്കുന്നു. രുചികരമായി കഴിക്കുമ്പോൾ ഇത്തരം ഗുണങ്ങൾ കൂടി ഓർത്തോളൂ. കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ തന്നെ എള്ളുണ്ട തയ്യാറാക്കാം. ഇതാണ് റെസിപ്പി.
ചേരുവകൾ
- എള്ള്- 1/2 കിലോ
- ശർക്കര- 1/2 കിലോ
- വെള്ളം- ആവശ്യത്തിന്
- ഏലയ്ക്ക- 2
Easy Ellunda Recipe Step by Step: തയ്യാറാക്കുന്ന വിധം
- അര കിലോ എള്ള് വൃത്തിയായി കഴുകിയെടുക്കാം.
- അത് ഒരു പാനിലേയ്ക്കു മാറ്റി എണ്ണ ചേർക്കാതെ വറുത്തെടുക്കാം.
- മറ്റൊരു പാനിൽ അര കിലോ ശർക്കര പൊടിച്ചു ചേർക്കാം.
- അതിലേയ്ക്ക് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കാം.
- ഏലയ്ക്ക പൊടിച്ചതു കൂടി ചേർത്ത് ശർക്കര നന്നായി അലിയുന്നതു വരെ ഇളക്കാം.
- അലിഞ്ഞു കിട്ടിയ ശർക്കര ലായനി തണുത്തതിനു ശേഷം അരിച്ചെടുക്കാം.
- വറുത്ത എള്ളിലേയ്ക്ക് അത് ഒഴിച്ചിളക്കാം.
- ശേഷം കൈ ഉപയോഗിച്ച് ചെറിയ ഉരുളകളാക്കി മാറ്റാം.
Read More
- ബാക്കിവന്ന ചോറ് ഉണ്ടെങ്കിലും ഇടിയപ്പം തയ്യാറാക്കാം, 5 മിനിറ്റ് മതി
- അങ്കമാലിക്കാരുടെ പോർക്ക് വരട്ടിയത് കഴിച്ചിട്ടുണ്ടോ? കിടിലൻ രുചിയാണ്
- സൂപ്പർ ഹെൽത്തി ഈ റാഗി ഉപ്പുമാവ്
- മൈദയും ഓവനും വേണ്ട, അഞ്ച് മിനിറ്റിൽ കേക്ക് റെഡി പപ്പായ ഉണ്ടെങ്കിൽ
- നിറം കണ്ട് ഞെട്ടേണ്ട, സോഫ്റ്റും രുചികരവുമായ പുട്ടാണ്
- നാടൻ ഊണ് കഴിക്കാം, ഉണക്കചെമ്മീൻ ചേർത്ത് ചോറ് ഇങ്ങനെ പാകം ചെയ്യൂ
- അവലുണ്ടോ? തയ്യാറാക്കാം ഈ 5 വിഭവങ്ങൾ വ്യത്യസ്ത രുചിയിൽ
- ഓറഞ്ചിൻ്റെ തൊലി മാറ്റി വച്ചോളൂ, കിടിൻ കറി തയ്യാറാക്കാം
- ദോശയ്ക്കൊപ്പം വിളമ്പാൻ രുചികരമായ 5 ചമ്മന്തികൾ
- ഓവനില്ലാതെ ബ്രെഡ് തയ്യാറാക്കിയാലോ? മധുരക്കിഴങ്ങും മുട്ടയും മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us