/indian-express-malayalam/media/media_files/2024/12/26/bQ3aA4LldovNwyfIMNMz.jpg)
ബാക്കി വന്ന ചോറ് കൊണ്ട് ഇടിയപ്പം തയ്യാറാക്കുന്ന വിധം | ചിത്രം: ഫ്രീപിക്
Idiyappam Recipe Kerala Style:ഇടിയപ്പവും മുട്ടക്കറിയും മലയാളികൾക്ക് ഏറെ പ്രിയമാണ്. എന്നാൽ മുട്ടക്കറിയ്ക്ക് ഒപ്പം മാത്രമല്ല, കടലക്കറി, ചിക്കൻ കറി, വെജിറ്റബിൾ കുറുമ എന്നിവയ്ക്ക് ഒപ്പവും ചേർന്നുപോവുന്ന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇടിയപ്പം. പ്രഭാത ഭക്ഷണമായി പലരും വീടുകളിൽ ഇടിയപ്പം തയ്യാറാക്കാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചാണ് പൊതുവേ ഇടിയപ്പം തയ്യാറാക്കാറുള്ളത്.
അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ചാണ് ഇടിയപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നത്. എന്നാലിനി അരിപ്പൊടി ഇല്ലെന്നത് ഒരു പ്രശ്നമല്ല. വേവിച്ച ചോറ് കുറച്ച് ബാക്കിയുണ്ടെങ്കിൽ തയ്യാറാക്കാം സോഫ്റ്റും രുചികരവുമായ ഇടിയപ്പം മിനിറ്റുകൾക്കുള്ളിൽ
ചേരുവകൾ
- ചോറ്- 2 1/2 കപ്പ്
- അരിപ്പൊടി- 1 1/2 കപ്പ്
- വെള്ളം–ഒരു കപ്പ്
- വെളിച്ചെണ്ണ– 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- രണ്ടര കപ്പ് വേവിച്ച ചോറിലേയ്ക്ക് പച്ചവെള്ളവും ഒഴിച്ച് അരച്ചെടുക്കാം.
- അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ഒന്നര കപ്പ് അരിപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇഡ്ഡലി പാത്രത്തിൽ വെള്ളം എടുത്ത് അടുപ്പിൽ വച്ച് ചൂടാക്കാം.
- ഇതേ സമയം സേവനാഴിയിൽ മാവ് എടുത്ത് പ്രസ് ചെയ്ത് ഇടിയപ്പത്തട്ടിലേയ്ക്കു മാറ്റാം.
- ശേഷം ആവയിൽ വേവിച്ചെടുക്കാം. ഇടിയപ്പം തയ്യാറായിരിക്കുന്നു.
/indian-express-malayalam/media/media_files/2024/12/26/zdODp4qboQqT4dx4BE4r.jpg)
ഗോതമ്പ് പൊടി കൊണ്ടും ഇടിയപ്പം തയ്യാറാക്കാം. ആ റെസിപ്പി കൂടി പരിചയപ്പെടൂ. ഗോതമ്പ് പൊടി ചൂടാക്കിയശേഷമാണ് ഇടിയപ്പം തയ്യാറാക്കാനായി ഉപയോഗിക്കേണ്ടത്. വെറും 5 മിനിറ്റിനുള്ളിൽതന്നെ ഇടിയപ്പത്തിനുള്ള മാവ് റെഡിയാക്കിയെടുക്കാം.
ചേരുവകൾ
- ഗോതമ്പ് പൊടി- 2 കപ്പ്
- തേങ്ങ ചിരകിയത്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഗോതമ്പ് പൊടി പാനിലിട്ട് വറുത്തെടുക്കുക.
- പൊടി തണുത്തശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിച്ച വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക.
- സേവനാഴിയിലേക്ക് മാവ് ഇട്ടു കൊടുക്കുക.
- ഇഡ്ഡലി തട്ടിൽ തേങ്ങ ചിരകിയതിനു ശേഷം മുകളിൽ ഇടിയപ്പം മാവ് പ്രസ്സ് ചെയ്തു വച്ച്
ആവിയിൽ വേവിച്ചെടുക്കാം.
Read More
- അങ്കമാലിക്കാരുടെ പോർക്ക് വരട്ടിയത് കഴിച്ചിട്ടുണ്ടോ? കിടിലൻ രുചിയാണ്
- സൂപ്പർ ഹെൽത്തി ഈ റാഗി ഉപ്പുമാവ്
- മൈദയും ഓവനും വേണ്ട, അഞ്ച് മിനിറ്റിൽ കേക്ക് റെഡി പപ്പായ ഉണ്ടെങ്കിൽ
- നിറം കണ്ട് ഞെട്ടേണ്ട, സോഫ്റ്റും രുചികരവുമായ പുട്ടാണ്
- നാടൻ ഊണ് കഴിക്കാം, ഉണക്കചെമ്മീൻ ചേർത്ത് ചോറ് ഇങ്ങനെ പാകം ചെയ്യൂ
- അവലുണ്ടോ? തയ്യാറാക്കാം ഈ 5 വിഭവങ്ങൾ വ്യത്യസ്ത രുചിയിൽ
- ഓറഞ്ചിൻ്റെ തൊലി മാറ്റി വച്ചോളൂ, കിടിൻ കറി തയ്യാറാക്കാം
- ദോശയ്ക്കൊപ്പം വിളമ്പാൻ രുചികരമായ 5 ചമ്മന്തികൾ
- ഓവനില്ലാതെ ബ്രെഡ് തയ്യാറാക്കിയാലോ? മധുരക്കിഴങ്ങും മുട്ടയും മതി
- പഴുത്ത പഴം ഉണ്ടെങ്കിൽ തയ്യാറാക്കാം ഈ 10 വിഭവങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us