/indian-express-malayalam/media/media_files/2024/12/31/WElcBy23t8FOyRFy2AsY.jpg)
രുചികരമായ രസം തയ്യാറാക്കാം | ചിത്രം: ഫ്രീപിക്
ഊണ് കഴിഞ്ഞ് അൽപം രസം അത് നിർബന്ധമാണ്, എന്ന പരസ്യ വാചകം മറന്നിട്ടുണ്ടാകില്ല മലയാളിയുടെ സദ്യ വട്ടങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത സ്ഥാനം ഇതിനുണ്ട്. പച്ചക്കറികളൊന്നും അധികം അരിഞ്ഞു ചേർക്കേണ്ടാത്ത വളരെ സിംപിളായിട്ടുള്ള കറിയാണ് രസം. പേരു പോലെ തന്നെ ഇതിൻ്റെ രുചി രസകരമാണ്. പുളിയും, തക്കാളിയും, കുരുമുളകുമാണ് പ്രധാന ചേരുവകളായി വരുന്നത്. എന്നാൽ ചേരുവകളിൽ മാറ്റം വരുത്തി വ്യത്യസ്ത തരം രസം തയ്യാറാക്കാവുന്നതാണ്. തക്കാളി രസമാണ് ഏറെ പ്രചാരത്തിലുള്ളത്. ഭക്ഷണശേഷം അൽപം രസം കുടിക്കുന്നത് ദഹനത്തിന് സഹായകരമാകും. രസം രുചികരമാക്കാൻ ചേർക്കുന്ന പൊടിയിലാണ് ശ്രദ്ധിക്കേണ്ടത്. രസപ്പൊടി എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
- മല്ലി- 3/4 കപ്പ്
- വറ്റൽമുളക്- 20
- തുവരപരിപ്പ്- 1/4 കപ്പ്
- കടലപരിപ്പ്- 1/4 കപ്പ്
- കുരുമുളക്- 3
- ജീരകം- 3 ടേബിൾസ്പൂൺ
- കായം- 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ച് വറ്റൽമുളക്, തുവരപരിപ്പ്, കടലപരിപ്പ് എന്നിവ വറുത്തെടുക്കാം.
- അതു മാറ്റി കുരുമുളക് മല്ലി എന്നിവ വറുത്തു മാറ്റാം.
- അതേ പാനിലേയ്ക്ക് ജീരകം ചേർത്ത് വറുക്കാം. വറുത്തെടുത്തവയെല്ലാം നന്നായി പൊടിക്കാം.
- അത് ഈർപ്പം കടക്കാത്ത വൃത്തിയുള്ള പാത്രത്തിലേയ്ക്കു മാറ്റാം. രസപ്പൊടി തയ്യാറായിരിക്കുന്നു.
- ഇത് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.
Traditional Rasam Recipe:കേരള സ്പപെഷ്യൽ തക്കാളി രസം
ചേരുവകളുടെ സവിശേഷതകളാൽ ധാരാളം പ്രോട്ടീനും ധാതുക്കളും ആൻ്റിഓക്സിഡൻ്റ് സവിശേഷതകളും ഇതിനുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമമാണ് ഉദ്ദേശിക്കുന്നതെങ്കിൽ രസം കൂടി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. അങ്ങനെയെങ്കിൽ സ്ഥിരം തക്കാളി രസം അൽപം വ്യത്യസ്തമായി തയ്യാറാക്കൂ. പൊരിച്ച രസം എന്നു കേട്ടിട്ടുണ്ടോ?. രമ്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തുന്ന ഈ സ്പെഷ്യൽ പുളി ചേർക്കാത്ത രസം ഒന്ന് ട്രൈ ചെയ്തു നോക്കൂ.
Ingredients for Authentic Rasam: ചേരുവകള്‍
- തക്കാളി
- കായം
- മഞ്ഞള്‍
- വെള്ളം
- നെയ്യ്
- തേങ്ങ
- ജീരകം
- ഉപ്പ്
- മല്ലിയില
- കടുക്
- കറിവേപ്പില
How to Prepare Classic South Indian Rasam: തയ്യാറാക്കുന്ന വിധം
- രണ്ട് തക്കാളി കഷ്ണങ്ങളാക്കിയത്, അൽപ്പം കായം,മഞ്ഞൾപ്പൊടി എന്നിവയിലേയ്ക്ക് രണ്ട് കപ്പ് വെള്ളം കൂടി ഒഴിച്ച് അടുപ്പിൽ വെച്ച് വേവിക്കാം.
- മറ്റൊരു പാൻ അടുപ്പിൽ വെച്ച് രണ്ടര ടേബിൾസ്പൂൺ നെയ്യൊഴിച്ച് ചൂടാക്കി രണ്ടര ടേബിൾസ്പൂൺ ഉഴുന്നു പരിപ്പ്, അര ടേബിൾസ്പൂൺ തുവരപരിപ്പ്, ഒരു ടേബിൾസ്പൂൺ കടലപരിപ്പ്, രണ്ട് ടീസ്പൂൺ ചെറുപയർ, അഞ്ച് വറ്റൽമുളക്, ഒരു ടീസ്പൂൺ കുരുമുളക്, കാൽ കപ്പ് തേങ്ങ ചിരകിയത്, ഒരു ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് വറുത്തെടുക്കാം.
- വറുത്തതിനു ശേഷം നന്നായി പൊടിച്ചെടുത്ത് വെന്ത തക്കാളിക്കൊപ്പം ചേർത്തിളക്കാം.
- ഇതിലേയ്ക്ക് അൽപം ഉപ്പും, രണ്ട് കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കടുക് പൊട്ടിച്ച്, കറിവേപ്പില, വറ്റൽമുളക് എന്നിവ വഴറ്റി ഇതിലേയ്ക്കു ചേർക്കാം. പൊരിച്ച രസം തയ്യാർ.
Read More
- രുചിയിൽ മീൻ കറി പക്ഷേ ചേമ്പിലയാണ് താരം
- ബിസ്കറ്റ് മാത്രം മതി, മുട്ടയും ഓവനും ഇല്ലാതെ തയ്യാറാക്കാം കിടിലൻ സ്വീറ്റ് റോൾ
- ഹെൽത്തിയാണ് ഈ ഇൻസ്റ്റൻ്റ് ദോശ, ചെറുപയറും ചീരയും മതി
- മാങ്ങ അച്ചാർ ഇങ്ങനെയും തയ്യാറാക്കാം
- നല്ല പുളിയാണ് അത്ര തന്നെ മധുരവും; വായിൽ ഇട്ടാൽ അലിഞ്ഞു പോകും ഈ പച്ചമാങ്ങ മിഠായി
- സ്പൈസിയാണ് എന്നാൽ മധുരവുമുണ്ട്, കഴിച്ചു നോക്കൂ ഈ സ്പെഷ്യൽ ഇഡ്ഡലി
- രുചി മാറ്റി പിടിക്കാം, ഇനി അച്ചാറിൽ താരമാകാൻ സവാളയും
- 2 കാരറ്റ് ഉണ്ടെങ്കിൽ ചിപ്സ് റെഡി മിനിറ്റുകൾക്കുള്ളിൽ
- ഇങ്ങനെ ഉള്ളി ചേർത്ത് ചിക്കൻ തയ്യാറാക്കാറുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us