scorecardresearch

ആവി പറക്കുന്ന പാൽ പുട്ടും നാടൻ കടല കറിയും: Puttu Kadala Curry for Breakfast

ബ്രേക്ക്ഫാസ്റ്റ് സ്പെഷ്യലും രുചികരവുമാക്കാം, ഈ പാൽപുട്ടും നാടൻ കടല കറിയും തയ്യാറാക്കി ചൂടോടെ തന്നെ കഴിച്ചു നോക്കൂ

ബ്രേക്ക്ഫാസ്റ്റ് സ്പെഷ്യലും രുചികരവുമാക്കാം, ഈ പാൽപുട്ടും നാടൻ കടല കറിയും തയ്യാറാക്കി ചൂടോടെ തന്നെ കഴിച്ചു നോക്കൂ

author-image
WebDesk
New Update
Puttu And Kadala Curry Easy Breakfast Recipe

ബ്രേക്ക്ഫാസ്റ്റിന് പുട്ടും കടല കറിയും | ചിത്രം: ഫ്രീപിക്

കേരളത്തിൻ്റെ തനതു ഭക്ഷങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് പുട്ട്. അരിപ്പൊടി നനച്ച് അൽപ്പം തേങ്ങ ചിരകിയതും ചേർത്ത് ആവിയിൽ വേവിച്ചാണ് സാധാരണ പുട്ട് തയ്യാറാക്കാറുള്ളത്. അരിപ്പൊടി കൂടാതെ ഗോതമ്പ്, റാഗി, കപ്പ എന്നിവ ഉപയോഗിച്ചും ഇത് തയ്യാറാക്കാം. മുളങ്കുറ്റിയിലും, ചിരട്ടയിലും അങ്ങനെ തയ്യാറാക്കുന്ന വിധത്തിലും പുട്ടിന് വ്യത്യസ്തതയുണ്ട്. കാലക്രമേണ വിവിധ രുചികളിലും പുട്ട് ലഭ്യമാണ്. മാമ്പഴ പുട്ട്, ബീഫ് പുട്ട് എന്നിങ്ങനെ വ്യത്യസ്ത തരം പുട്ടുണ്ട്. എന്നാൽ പാൽപുട്ട് എന്ന് കേട്ടിട്ടുണ്ടോ?. പാല് പോലെ സോഫ്റ്റും രുചികരവുമാണിത്. അത് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് അറിയാമോ?

Advertisment

Ingredients Needed for Puttu: ചേരുവകൾ

  • അരിപ്പൊടി 
  • ഉപ്പ്
  • കാരറ്റ് 
  • തേങ്ങ 
  • ഏലയ്ക്കപ്പൊടി
  • പഞ്ചസാര 
  • പാൽപ്പൊടി
  • നെയ്യ് 
Puttu And Kadala Curry Easy Breakfast Recipe
പുട്ട്  | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • രണ്ട് കപ്പ് അരിപ്പൊടിയിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കുക.
  • മറ്റൊരു ബൗളിൽ കാരറ്റ് ഗ്രേറ്റ് ചെയ്തത് ഒരു കപ്പ്, ഒരു കപ്പ് തേങ്ങ ചിരകിയത്, അൽപം ഏലയ്ക്കപ്പൊടി, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര, അര കപ്പ് പാൽപ്പൊടിയും, ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ കൂടി ചേർത്ത് ഇളക്കി അരിപ്പൊടിയിൽ ചേർക്കാം.
  • നന്നായി ഇളക്കിയ അരിപ്പൊടി ഉപയോഗിച്ച് സാധാരണ പുട്ട് തയ്യാറാക്കുന്ന വിധം ആവിയിൽ വേവിച്ചെടുക്കാം.

നല്ല സ്റ്റൈലൻ കടല കറി

പലരും വീട്ടിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും കടല കറി. പുട്ട്, അപ്പം, ഇടിയപ്പം, ചപ്പാത്തി തുടങ്ങിയവയ്ക്കൊപ്പം ചേർന്നു പോകുന്ന ഒരു കറിയാണ് ഇത്. മാത്രമല്ല കുക്കറിലിട്ടാൽ പെട്ടെന്ന് പാകമാകുന്നതു കൊണ്ടു തന്നെ വളരെ എളുപ്പത്തിൽ തയാറാക്കാം. എന്നാൽ സ്ഥിരമായി ഒരേ രീതിയിലുള്ള കടല കറി കഴിച്ച് മടുത്തവരുണ്ടോ? ഇതാ വെറൈറ്റിയായിട്ടുള്ളൊരു കടലകറിയുടെ റെസിപ്പി.

Advertisment

Ingredients Needed for Kadala Curry: ചേരുവകൾ

  • കടല
  • കറുവപ്പട്ട
  • പെരുംജീരകം
  • ഏലയ്ക്ക
  • ഗ്രാമ്പൂ
  • സവാള
  • തക്കാളി
  • മല്ലിപ്പൊടി
  • മുളകുപൊടി
  • മഞ്ഞൾപൊടി
  • ഗരം മസാല
  • തേങ്ങ
  • നെയ്യ്
Puttu And Kadala Curry Easy Breakfast Recipe
കടല കറി | ചിത്രം: ഫ്രീപിക്

 How to Prepare Authentic Kerala Kadala Curry: തയ്യാറാക്കുന്ന വിധം

  • തലേ ദിവസം വെള്ളത്തിലിട്ട കടലയിൽ ഉപ്പും വെള്ളവും ഒഴിച്ച് കുക്കറിലിട്ട് വേവിക്കാം.
  • ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കറുവപ്പട്ട, പെരുംജീരകം,ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ വറുത്തെടുക്കാം.
  • ഇതിലേക്ക് സവാള ചേർത്തു വഴറ്റാം.
  • സവാളയുടെ നിറം മാറി വരുമ്പോൾ തക്കാളി ചേർക്കാവുന്നതാണ്.
  • തക്കാളി നല്ലവണ്ണം ഉടഞ്ഞു വരുമ്പോൾ മസാലപൊടികളെല്ലാം ചേർക്കാം.
  • ഇതെല്ലാം വഴറ്റിയെടുത്ത​ ശേഷം തേങ്ങ ചിരകിയത് ചേർത്തിളക്കാം.
  • മേൽ പറഞ്ഞ കൂട്ട് അരച്ചെടുത്തു കടലയിൽ ചേർക്കാം. 
  • കുറച്ചു വെള്ളവും ഒഴിച്ച് അടച്ച് തിളപ്പിക്കാം.
  • അവസാനമായി നെയ്യ് ഉപയോഗിച്ച് താളിക്കാവുന്നതാണ്.

Read More

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: