New Update
/indian-express-malayalam/media/media_files/2024/12/25/e7MOnyvo3KnP4TEwqs9a.jpeg)
മലബാർ സ്പെഷ്യൽ ഇറച്ചി പത്തിൽ റെസിപ്പി
അരിപ്പൊടി കൊണ്ടുള്ള പത്തിരി അപരിചിതമായിരിക്കില്ല. ചായക്കൊപ്പം കഴിക്കാനുള്ള എണ്ണ പത്തിരിയും പ്രിയപ്പെട്ട പലഹാരങ്ങളുടെ ലിസ്റ്റിൽ ഉണ്ടാകും. എന്നാൽ ഇതിനേയും വെല്ലാൻ പോന്ന ഒരു കിടിലൻ സ്നാക്ക് മലബാറിൽ പ്രചാരത്തിലുണ്ട്. പേരിൽ തന്നെ വ്യത്യസ്തയുള്ള ഇറച്ചി പത്തിൽ കഴിച്ചിട്ടുണ്ടോ?. പെട്ടി പത്തിരി എന്നും ഇത് അറിയപ്പെടുന്നു. ചിക്കനും, ബീഫും, പച്ചക്കറികളുമൊക്കെ ചേർത്ത് ഇത് തയ്യാറാക്കാം. സമൂസയുടെ മറ്റൊരു വകഭേദമെന്ന് റെസിപ്പി അറിഞ്ഞാൽ തോന്നിപ്പോകും. ഫാത്തിമ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇറച്ചി പത്തിലിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- ഗോതമ്പ്പൊടി- 1 കപ്പ്
- മൈദ- 1 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
- ബീഫ്- 1/2 കിലോ
- കാശ്മീരിമുളകുപൊടി- 1 ടേബിൾസ്പൂൺ
- മല്ലിപ്പൊടി- 1 ടേബിൾസ്പൂൺ
- സവാള- 7
- പച്ചമുളക്- 6
- വെളുത്തുള്ളി- 12
- ഇഞ്ചി- ചെറിയ കഷ്ണം
- കറിവേപ്പില- 1 പിടി
- ഗരംമസാല- 1/2 ടീസ്പൂൺ
- കുരുമുളകുപൊടി- 1/4ടീസ്പൂൺ
- മല്ലിയില
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് മൈദയിലേയ്ക്ക് ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തിളക്കി മാവ് തയ്യാറാക്കാം.
- അതിൽ നിന്നും അൽപം വീതം എടുത്ത ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കാം.
- അര കിലോ ബീഫ് കഷ്ണങ്ങളാക്കിയതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നന്നായി വേവിച്ചുവെയ്ക്കാം.
- ഒരു പാത്രത്തിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാളയും, ഉപ്പും, കറിവേപ്പിലയും ഇട്ടു നന്നായി വഴറ്റാം.
- അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും ചേർത്തുകൊടുത്ത് നന്നായി വഴറ്റി വേവിച്ചുവെച്ച ബീഫ് ചേർത്ത് കുറച്ച് ഗരം മസാലയും കുരുമുളകുപൊടിയും മല്ലിയിലയും ചേർത്തു നന്നായി യോജിപ്പിച്ച് മാറ്റിവെക്കാം.
- കുഴച്ചുവെച്ച മാവ് ചപ്പാത്തിയുടെ വലിപ്പത്തിൽ പരത്തിയെടുത്ത് രണ്ട് സൈഡിലായി കുറച്ചു മസാല വെച്ച് അടച്ച് സൈഡ് എല്ലാം നന്നായി ഒട്ടിച്ച് കൊണ്ട് മുറിച്ചെടുക്കാം.
- നന്നായി തിളച്ചുവന്ന എണ്ണയിലേക്ക് ഇട്ടുകൊടുത്ത് രണ്ടുവശവും പൊരിച്ചെടുത്ത് കോരി മാറ്റാം
Read More
Advertisment
- കുട്ടികൾക്കു പ്രിയപ്പെട്ട ഫ്രൂട്ട് കേക്ക് ഇനി വീട്ടിൽ തയ്യാറാക്കാം
- ടർക്കിഷ് ബ്രോക്ക്ഫാസ്റ്റ് തയ്യാറാക്കാം സിംപിളായി: Turkish Breakfast Recipe
- അങ്കമാലിക്കാരുടെ പോർക്ക് വരട്ടിയത് കഴിച്ചിട്ടുണ്ടോ? ഇത്തവണ ക്രിസ്മസിന് ഇതാവട്ടെ സ്പെഷ്യൽ
- സൂപ്പർ ഹെൽത്തി ഈ റാഗി ഉപ്പുമാവ്
- മൈദയും ഓവനും വേണ്ട, അഞ്ച് മിനിറ്റിൽ കേക്ക് റെഡി പപ്പായ ഉണ്ടെങ്കിൽ
- നിറം കണ്ട് ഞെട്ടേണ്ട, സോഫ്റ്റും രുചികരവുമായ പുട്ടാണ്
- നാടൻ ഊണ് കഴിക്കാം, ഉണക്കചെമ്മീൻ ചേർത്ത് ചോറ് ഇങ്ങനെ പാകം ചെയ്യൂ
- അവലുണ്ടോ? തയ്യാറാക്കാം ഈ 5 വിഭവങ്ങൾ വ്യത്യസ്ത രുചിയിൽ
- ഓറഞ്ചിൻ്റെ തൊലി മാറ്റി വച്ചോളൂ, കിടിൻ കറി തയ്യാറാക്കാം
- ദോശയ്ക്കൊപ്പം വിളമ്പാൻ രുചികരമായ 5 ചമ്മന്തികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.