scorecardresearch

നാടൻ ഊണ് കഴിക്കാം, ഉണക്കചെമ്മീൻ ചേർത്ത് ചോറ് ഇങ്ങനെ പാകം ചെയ്യൂ

ചോറും കറിയും തയ്യാറാക്കി സമയം കളയേണ്ട, വയറു നിറയെ ആസ്വദിച്ചു കഴിക്കാൻ അടിപൊളി ചെമ്മീൻ ഫ്രൈഡ് റൈസ്. ഈ സിംപിൾ റെസിപ്പി ട്രൈ ചെയ്തോളൂ

ചോറും കറിയും തയ്യാറാക്കി സമയം കളയേണ്ട, വയറു നിറയെ ആസ്വദിച്ചു കഴിക്കാൻ അടിപൊളി ചെമ്മീൻ ഫ്രൈഡ് റൈസ്. ഈ സിംപിൾ റെസിപ്പി ട്രൈ ചെയ്തോളൂ

author-image
WebDesk
New Update
Chemmeen Fried Rice Recipe

ഉണക്ക ചെമ്മീൻ ചമ്മന്തി ചോറ് റെസിപ്പി

അവധി ദിനങ്ങൾ വിഭവ സമൃദ്ധമായ ആഹാരങ്ങൾ തയ്യാറാക്കി അടുക്കളയിൽ സമയം ചിലവഴിക്കാനാണോ പ്ലാൻ? ചില നുറുങ്ങു വിദ്യകൾ അറിഞ്ഞിരുന്നാൽ രുചിയേറിയ വിഭവങ്ങൾ ഇൻസ്റ്റൻ്റായി റെഡിയാക്കാവുന്നതേയുള്ളൂ. ചോറ് വേവിച്ചതുണ്ടെങ്കിൽ ബിരിയാണിയെ വെല്ലുന്ന രുചിയിൽ ഒരു ഫ്രൈഡ് റൈസ് തയ്യാറാക്കാം ഉണക്കചെമ്മീൻ ചേർത്ത്. മണത്തിലും രുചിയിലും കൊതിപ്പിക്കുന്ന നാടൻ ഊണിന് പറ്റിയ റെസിപ്പിയാണിത്. പ്രത്യേകമായി കറികൾ തയ്യാറാക്കേണ്ടതില്ല. ഷാഗി ഉഷകുമാർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചെമ്മീൻ ചോറ് റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. 

Advertisment

ചേരുവകൾ

  • ഉണക്കചെമ്മീൻ
  • വെളിച്ചെണ്ണ
  • കടുക്
  • വെളുത്തുള്ളി
  • ചുവന്നുള്ളി
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി
  • വറ്റൽമുളക്
  • ഉപ്പ്
  • തേങ്ങ
  • കറിവേപ്പില
  • വാളൻപുളി
  • ചോറ്

തയ്യാറാക്കുന്ന വിധം

  • ചെമ്മീൻ കഴുകി വൃത്തിയാക്കിയെടുക്കാം.
  • അത് ഒരു പാനിലേയ്ക്കു മാറ്റി എണ്ണ ചേർക്കാതെ വറുക്കാം.
  • അതേ പാനിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കാം. ശേഷം കടുക് ചേർത്ത് വറുക്കുക.
  • വെളുത്തുള്ളി, ചുവന്നുള്ളി, കറിവേപ്പില എന്നിവ എണ്ണയിലേയ്ക്കു ചേർത്തു വറുക്കാം.
  • മഞ്ഞൾപ്പൊടിയും, വറ്റൽമുളക് ചതച്ചതും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക.
  • പച്ചക്കറികൾ വേവിച്ചതിലേയ്ക്ക് വറുത്ത ഉണക്കമീൻ ചേർക്കാം.
  • ഇതേ സമയം തേങ്ങ ചിരകിയെടുത്തതിലേയ്ക്ക് ചുവന്നുള്ളി, കാന്താരി മുളക്, കറിവേപ്പില, ആവശ്യത്തിന് ഉപ്പും ചേർത്ത് അരയ്ക്കാം.
  • ചെമ്മീൻ വെന്തു വരുമ്പോൾ ഈ അരപ്പ് അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഒപ്പം വാളൻപുളി വെള്ളത്തിൽ കുതിർത്തു ചേർക്കാം.
  • വേവിച്ചെടുത്ത ചോറ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം. 

Read More

Food Fish Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: