New Update
/indian-express-malayalam/media/media_files/2024/12/24/F5h8VMHl4gcsneS0iMBe.jpeg)
പോർക്ക് ഫ്രൈ റെസിപ്പി
ധാരാളം കൊഴുപ്പടങ്ങിയിരിക്കുന്നതിനാൽ കഴിക്കാൻ ചിലരെങ്കിലും മടിക്കുന്ന ഒന്നാണ് പോർക്ക്. എന്നാൽ നന്നായി വേവിച്ച് വരട്ടിയെടുത്താൽ പോർക്കിനോളം രുചി മറ്റൊന്നിനും ഇല്ല. പ്രാദേശികമായി ചില ഇടങ്ങളിൽ പോർക്ക് തയ്യാറാക്കുന്നതിന് പ്രത്യേക രീതിയുണ്ട്. എന്നാൽ നാടൻ രീതിയിൽ വളരെ സിംപിളായി നന്നായി വേവിച്ച് മസാല ചേർത്ത് വരട്ടിയെടുക്കുന്ന പോർക്ക്, ചപ്പാത്തി, ചോറ്, പുട്ട് അങ്ങനെ എന്തിനൊപ്പവും കഴിക്കാം. ബിൻസി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- പോർക്ക്
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- മല്ലിപ്പൊടി
- തേങ്ങ
- വെള്ളം
- വെളിച്ചെണ്ണ
- പെരും ജീരകം
- ചുവന്നുള്ളി
- ഗരംമസാല
- കുരുമുളക്
തയ്യാറാക്കുന്ന വിധം
- വൃത്തിയാക്കി വെച്ചിരിക്കുന്ന പോർക്കിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി അരച്ചത്, രണ്ട് ടേബിൾസ്പൂൺ വെളുത്തുള്ളി അരച്ചത്, ഒരു ടേബിൾസ്പൂൺ പച്ചമുളക് അരച്ചത്, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു കപ്പ് തേങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചത് എന്നിവയോടൊപ്പം അൽപ്പം വെള്ളം കൂടി ഒഴിച്ചിളക്കി അടുപ്പിൽ വെച്ച് വേവിക്കുക.
- മറ്റൊരു പാൻ​ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ച് അര ടേബിൾസ്പൂൺ പെരുംജീരകം ചേർത്തിളക്കാം.
- രണ്ട് കപ്പ് ചുവന്നുള്ളി, അൽപ്പം കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
- ഇതിലേയ്ക്ക് വേവിച്ച പോർക്ക് കൂടി ചേർത്ത് നന്നായി വരട്ടിയെടുക്കാം.
- ഒരു ടീസ്പൂൺ ഗരംമസാലയും, രണ്ട് ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തളിക്കി അടുപ്പിൽ നിന്നും മാറ്റി ചൂടോടെ കഴിച്ചു നോക്കൂ.
Read More
- സൂപ്പർ ഹെൽത്തി ഈ റാഗി ഉപ്പുമാവ്
- മൈദയും ഓവനും വേണ്ട, അഞ്ച് മിനിറ്റിൽ കേക്ക് റെഡി പപ്പായ ഉണ്ടെങ്കിൽ
- നിറം കണ്ട് ഞെട്ടേണ്ട, സോഫ്റ്റും രുചികരവുമായ പുട്ടാണ്
- നാടൻ ഊണ് കഴിക്കാം, ഉണക്കചെമ്മീൻ ചേർത്ത് ചോറ് ഇങ്ങനെ പാകം ചെയ്യൂ
- അവലുണ്ടോ? തയ്യാറാക്കാം ഈ 5 വിഭവങ്ങൾ വ്യത്യസ്ത രുചിയിൽ
- ഓറഞ്ചിൻ്റെ തൊലി മാറ്റി വച്ചോളൂ, കിടിൻ കറി തയ്യാറാക്കാം
- ദോശയ്ക്കൊപ്പം വിളമ്പാൻ രുചികരമായ 5 ചമ്മന്തികൾ
- ഓവനില്ലാതെ ബ്രെഡ് തയ്യാറാക്കിയാലോ? മധുരക്കിഴങ്ങും മുട്ടയും മതി
- പഴുത്ത പഴം ഉണ്ടെങ്കിൽ തയ്യാറാക്കാം ഈ 10 വിഭവങ്ങൾ
- ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ ചോറുണ്ണാൻ മറ്റൊരു കറി വേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us