/indian-express-malayalam/media/media_files/0RM4SV0UeKps8plmM4Pr.jpeg)
നാരങ്ങ ഈന്തപ്പഴം അച്ചാർ
മലയാളികൾക്കിടയിൽ പലവിധം അച്ചാറുകൾ പ്രചാരത്തിലുണ്ട്. അതിൽ നാരങ്ങ അച്ചാറിന് ആരാധകരേറേയുണ്ട്, അത്ര താരമല്ലെങ്കിലും ഈന്തപ്പഴം അച്ചാറും ഒട്ടും പിന്നിലല്ല. ഇവ രണ്ടും തയ്യാറാക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ രുചി വ്യത്യാസം ഉണ്ടായേക്കാം. പ്രത്യേകിച്ച് നാരങ്ങ തോടോടു കൂടി അച്ചാറായി തയ്യാറാക്കുമ്പോൾ കയ്പ് രുചി അനുഭവപ്പെടാൻ ഉള്ള സാധ്യതയുണ്ട്. അതിനു പരിഹാരമായി പഞ്ചസാരയാണ് സാധാരണ ചേർക്കാറുള്ളത് . എന്നാൽ നല്ലെണ്ണയും വിനാഗിരിയും കൃത്യമായ അളവിൽ ഉപയോഗിക്കുന്നതാണ് ഇതിനു മികച്ച പരിഹാരം. നാരങ്ങയുടെ കാര്യത്തിൽ മാത്രമല്ല ഈന്തപ്പഴം അച്ചാറിനും ഇതേ രുചി വ്യത്യാസം അനുഭവപ്പെട്ടേക്കാം.
നാരങ്ങയും ഈന്തപ്പഴവും പ്രത്യേകം എടുക്കുന്നതിനു പകരം ഇവ രണ്ടും ഒരുമിച്ചു ചേർന്ന അച്ചാർ കഴിച്ചിട്ടുണ്ടോ? . വ്യത്യസ്ത രുചികളിലുള്ള രണ്ട് വസ്തുക്കളാണെങ്കിലും ലേശം പോലും രുചി വ്യത്യാസം തോന്നാതെ അടിപൊളി അച്ചാർ തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ. ഷമീസ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ അച്ചാർ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- നാരങ്ങ
- ഉപ്പ്
- മുളകുപൊടി
- ഉലുവ
- കടുക്
- നല്ലെണ്ണ
- ഉലുവ
- കടുക്
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- കറിവേപ്പില
- ഈന്തപ്പഴം
- കായം
- വിനാഗിരി
തയ്യാറാക്കുന്ന വിധം
- അരകിലോ നാരങ്ങ കഴുകി കഷ്ണങ്ങളാക്കിയതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ മുളകുപൊടി, അൽപ്പം ഉലുവയും കടുകും പൊടിച്ചതും ചേർത്തിളക്കി മാറ്റി വെയ്ക്കുക.
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് നല്ലെണ്ണയൊഴിച്ചു ചൂടാക്കുക.
- ഇതിലേയ്ക്ക് കടുകും, അര ടീസ്പൂൺ ഉലുവയും ചേർത്തു വറുക്കുക.
- 50 ഗ്രാം ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും, 25 ഗ്രാം പച്ചമുളക് ചെറുതായി അരിഞ്ഞതും, അൽപ്പം കറിവേപ്പിലയും ചേർത്തിളക്കുക.
- ഇതിലേയ്ക്ക് മാറ്റി വെച്ചിരിക്കുന്ന നാരങ്ങ ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
- ശേഷം കുരു കളഞ്ഞ ഈന്തപ്പഴം കാൽ കിലോയും,ഒന്നര ടീസ്പൂൺ കായപ്പൊടിയും കൂടി ചേർക്കുക.
- ഇതിലേയ്ക്ക് കാൽ കപ്പ് വിനാഗിരി കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
Read More
- എരിവും പുളിയും മധുരവും ചേർന്നൊരു ഈന്തപ്പഴം അച്ചാർ
- വെണ്ടയ്ക്ക കറി ഇങ്ങനെയും തയ്യാറാക്കാം, അൽപ്പം തേങ്ങാപ്പാൽ മതി
- വെണ്ടയ്ക്ക പൊള്ളിച്ചത് കഴിച്ചിട്ടുണ്ടോ? നാടൻ റെസിപ്പി ഇതാ
- മാമ്പഴക്കാലം കഴിയുന്നതിനു മുൻമ്പ് തയ്യാറാക്കിക്കോളൂ ഈ പായസം
- ക്രീമി അഫ്ഗാനി ചിക്കൻ വീട്ടിൽ തന്നെ തയ്യാറാക്കിക്കോളൂ
- ചൂട് ചോറിനൊപ്പം ചിക്കൻ തോരനും , ഇതാണ് റെസിപ്പി
- മീൻ വറുക്കുമ്പോൾ ഈ സൂത്രപ്പണി ഒന്നു പരീക്ഷിച്ചുനോക്കൂ
- ബീഫ് കൊണ്ടൊരു വെറൈറ്റി വിഭവം
- ക്ഷീണം തോന്നുന്നുണ്ടോ? ഈ ബീറ്റ്റൂട്ട് ഷെയ്ക്ക് കുടിച്ചു നോക്കൂ
- ശതാവരി തണ്ട് കൊണ്ട് രുചിയൂറും മെഴുക്കുപുരട്ടി
- തേങ്ങാപ്പാലും കപ്പയും ചേർത്തൊരു നാടൻ വിഭവം
- പച്ചമുളക് അച്ചാർ ഇനി എരിവില്ലാതെ തയ്യാറാക്കാം
- മത്തി മുട്ട കൊണ്ട് ഒരു സ്പെഷ്യൽ അട
- ഈ നാടൻ മോര് കറിയുടെ രഹസ്യക്കൂട്ട് ട്രൈ ചെയ്തോളൂ
- കിടിലൻ രുചിയിൽ ഇൻസ്റ്റൻ്റ് കാരറ്റ് ചമ്മന്തി
- ഓറഞ്ച് കിട്ടിയാൽ ചായ ഇനി ഇങ്ങനെ തയ്യാറാക്കിക്കോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.