/indian-express-malayalam/media/media_files/2025/01/28/pyPgiJ2wTAmoaFAX07Y1.jpeg)
ബൺ ദോശ തയ്യാറാക്കുന്ന വിധം | ചിത്രം: ഫ്രീപിക്
ലൈറ്റായിട്ടുള്ള ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണോ വേണ്ടത്, പക്ഷേ അത് എളുപ്പത്തിൽ തയ്യാറാക്കാനും സാധിക്കണം. എങ്കിൽ നിങ്ങൾക്ക് ബൺ ദോശ തന്നെയാണ് ഉചിതം. ക്രിസ്പിയും സോഫ്റ്റുമായിട്ടുള്ള ഒരു സൗത്തിന്ത്യൻ സ്പെഷ്യൽ ട്രീറ്റാണത്. സ്ഥിരമായി തയ്യാറാക്കുന്ന ദോശയ്ക്ക് ഒരു മേക്കോവർ തന്നെയാണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ പറ്റുന്ന ബ്രേക്ക്ഫാസ്റ്റ് പട്ടികയിൽ ഇതും ചേർക്കാം.
മാവ് അരച്ച് സൂക്ഷിക്കേണ്ട കാര്യമില്ല, അത് പുളിക്കാനും കാത്തിരിക്കേണ്ട. സാമ്പാർ, ചമ്മന്തി എന്നിവയ്‌ക്കൊപ്പം ബൺ ദോശ നല്ല കോമ്പിനേഷനാണ്.
ചേരുവകൾ
- ഉരുളക്കിഴങ്ങ്
- ഇഞ്ചി
- പച്ചമുളക്
- തൈര്
- റവ
- കടലമാവ്
- വെള്ളം
- ഉപ്പ്
- ബേക്കിങ് സോഡ
- എണ്ണ
/indian-express-malayalam/media/media_files/2025/01/28/7xj1rXLURqDbfJj6q8cP.jpg)
തയ്യാറാക്കുന്ന വിധം
- ഇടത്തരം വലിപ്പമുള്ള ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
- അതിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചി, രണ്ട് പച്ചമുളക്, അര കപ്പ് തൈര് എന്നിവ ചേർത്ത് അരച്ചെടുക്കാം.
- മറ്റൊരു ബൗളിലേയ്ക്ക് ഒരു കപ്പ് റവയും കാൽ കപ്പ് കടലമാവുമെടുക്കാം.
- അരച്ചെടുത്ത ഉരുളക്കിഴങ്ങ് മിശ്രിതം അതിലേയ്ക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കാം.
- ഒരു ടീസ്പൂൺ ബേക്കിങ്ങ സോഡയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു പാൻ​ അടുപ്പിൽ വച്ചു ചൂടാക്കാം.
- മുകളിൽ കുറച്ച് എണ്ണ പുരട്ടി തയ്യാറാക്കിയ മാവിൽ നിന്നും കുറച്ചു വീതം ഒഴിച്ച് ദോശ ചുട്ടെടുക്കാം. മാവ് ഒഴിച്ച് അമിതമായി പരത്തേണ്ട കാര്യമില്ല.
ഹോട്ടൽ സ്റ്റൈൽ തക്കാളി ചമ്മന്തി
ദോശയ്‌ക്കൊപ്പം സ്ഥിരമായി സാമ്പാറും തേങ്ങാ ചമ്മന്തിയും ആണെങ്കിൽ മടുപ്പ് തോന്നാൽ. ഇനി ഈ തക്കാളി ചമ്മന്തി തയ്യാറാക്കി നോക്കൂ.
ചേരുവകൾ
- തക്കാളി- 3
- വറ്റൽമുളക്- 7
- ചുവന്നുള്ളി- 7
- വെളുത്തുള്ളി- 2
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- 1 ടേബിൾസ്പൂൺ
- കടുക്- 1/4 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ്- കാൽ ടീസ്പൂൺ
- കറിവേപ്പില- 1 തണ്ട്
- മുളകുപൊടി- 1/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- വെള്ളം- 1/4 കപ്പ്
/indian-express-malayalam/media/media_files/2025/01/28/omm1BG0CGsxHTGehJY5S.jpg)
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് 3 ഇടത്തരം വലിപ്പമുള്ള തക്കാളി ചേർത്തു വേവിക്കാം.
- ഒപ്പം നാലോ അഞ്ചോ വറ്റൽമുളകും ചേർക്കാം.
- വെന്ത തക്കാളി വറ്റൽമുളകിനൊപ്പം വെള്ളത്തിൽ നിന്നു മാറ്റാം.
തക്കാളിയുടെ തൊലി കളഞ്ഞെടുക്കുക. - അതിലേക്ക് അഞ്ച് ചുവന്നുള്ളി, രണ്ട് വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ എണ്ണ ചേർത്തു ചൂടാക്കാം.
- അതിലേക്ക് കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
- രണ്ട് നുള്ള് ഉഴുന്ന് പരിപ്പും അൽപ്പം കറിവേപ്പിലയും, മൂന്ന് വറ്റൽമുളകും ചേർത്തു
- വറുക്കാം.
- ഇതിലേക്ക് തക്കാളി അരച്ചതു ചേർത്തിളക്കി യോജിപ്പിക്കാം.
- കാൽ ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, എന്നിവ ചേർത്തിളക്കാം.
- കാൽ കപ്പ് വെള്ളം ഒഴിച്ച് ആവശ്യാനുസരണം ഉപ്പും ചേർത്തിളക്കി കുറക്കിയെടുക്കുക. തക്കാളി ചമ്മന്തി തയ്യാർ.
Read More
- ഓട്സ് ഇനി പാൽ മാത്രം ചേർത്തു കഴിക്കേണ്ട, ഈ 5 റെസിപ്പികൾ ട്രൈ ചെയ്യൂ
- നുറുക്ക് ഗോതമ്പ് നിസാരക്കാരനല്ല, പുഡ്ഡിംഗ് തയ്യാറാക്കാൻ ഇത് ഒരു പിടി മതി
- ദോശ ഇത്ര ക്രിസ്പിയും രുചികരവുമായി കഴിച്ചിട്ടുണ്ടാകില്ല, അരിയും ഉഴുന്നും വിട്ട് സേമിയ ചേർത്തു നോക്കൂ
- എത്ര കഴിച്ചാലും മതിവരില്ല ഈ പാൽ പത്തിരി, അത് കൂടുതൽ സോഫ്റ്റാക്കാൻ ഒരു വിദ്യയുണ്ട്
- ബ്രേക്ക്ഫാസ്റ്റ് സിംപിളാണെങ്കിലും ഹെൽത്തി ആയാൽ മതിയോ? എങ്കിൽ ഈ ഓട്സ് ഓംലെറ്റ് കഴിച്ചു നോക്കൂ
- ബാക്കി വന്ന ദോശമാവ് മതി, ഇനി ചായക്കട രുചിയിൽ പഴം പൊരി കഴിക്കാം
- ഒരു പിടി പരിപ്പ് കൊണ്ട് 6 തരം പലഹാരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us