/indian-express-malayalam/media/media_files/2025/01/31/xevWkZhMVBrIZhpF99rN.jpg)
ഓട്സ് ബ്രേക്ക്ഫാസ്റ്റ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/01/27/5-easy-and-healthy-breakfast-recipes-with-oats-1.jpg)
ഓട്സ് ചില്ല
ഓട്സ്സിലേയ്ക്ക് കടലമാവ്, തൈര്, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ പച്ചമുളക്, ഇഞ്ചി പേസ്റ്റ് കൂടി ചേർത്ത് മാവ് അരച്ചെടുക്കാം. കാരറ്റ്, കാപ്സിക്കം, സവാള, എന്നിങ്ങനെ ലഭ്യമായ പച്ചക്കറികളും പനീറും ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാൻ ചൂടാക്കി തയ്യാറാക്കിയ മാവിൽ നിന്നും ആവശ്യത്തിന് ഒഴിക്കുക. മുകളിലായി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികൾ വെയ്ക്കാം. കുറച്ചു കുരുമുളകുപൊടു ചേർത്ത് ഇരുവശങ്ങളും വേവിച്ചെടുക്കാം.
/indian-express-malayalam/media/media_files/2025/01/27/5-easy-and-healthy-breakfast-recipes-with-oats-2.jpg)
ഓട്സ് പുട്ട്
ഓട്സ് നന്നായി വറുത്ത് പൊടിക്കാം. അതിലേയ്ക്ക് ഉപ്പ് ചേർത്ത് കുറച്ചു വെള്ളം തളിച്ച് പൊടി നനച്ചെടുക്കാം. പുട്ടുകുടത്തിൽ ഇതു നിറച്ച് മുകളിൽ തേങ്ങ ചിരകിയതു വച്ച് ആവിയിൽ വേവിച്ചെടുക്കാം.
/indian-express-malayalam/media/media_files/2025/01/27/5-easy-and-healthy-breakfast-recipes-with-oats-3.jpg)
ഓട്സ് പാൻകേക്ക്
ഓട്സ് വറുത്ത് പൊടിച്ചതിലേയ്ക്ക് ഒരു പഴം നന്നായി ഉടച്ചെടുത്തതും, ഒരു മുട്ട പൊട്ടിച്ചൊഴിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലിയേക്ക് അൽപം ബേക്കിങ് സോഡ കൂടി ചേർത്തു മാവ് തയ്യാറാക്കാം. ചൂടായ പാനിലേയ്ക്ക് ഈ മാവ് ഒഴിച്ച് പാൻ കേക്ക് ചുട്ടെടുക്കാം.
/indian-express-malayalam/media/media_files/2025/01/27/5-easy-and-healthy-breakfast-recipes-with-oats-4.jpg)
ഓട്സ് സ്മൂത്തി
അര കപ്പ് ഓട്സിലേയ്ക്ക് ഒരു കപ്പ് പാൽ, ഒരു പഴം എന്നിവ ചേർത്ത് അരച്ചെടുക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ ചിയാ വിത്തും ചേർക്കാം. ശേഷം തണുപ്പിച്ച് കുടിച്ചു നോക്കൂ.
/indian-express-malayalam/media/media_files/2025/01/27/5-easy-and-healthy-breakfast-recipes-with-oats-5.jpg)
ഓട്സ് ഓംലെറ്റ്
തക്കാളി, സവാള, പച്ചമുളക്, എന്നിവ നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി മുറിക്കാം. ഒരു മുട്ട പൊട്ടിച്ചൊഴിച്ചതിലേയ്ക്ക് ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ചൂടായ പാനിലേയ്ക്ക് മുട്ട മിശ്രിതം ഒഴിച്ച് മുകളിലായി വറുത്തെടുത്ത ഓട്സും, അരിഞ്ഞെടുത്ത പച്ചക്കറികളും ചേർത്ത് അടച്ചു വച്ച് വേവിക്കാം. | ചിത്രം: ഫ്രീപിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us