/indian-express-malayalam/media/media_files/2025/01/28/tKOfJ0zALkb7wz0tLNu9.jpeg)
തേങ്ങ ഹൽവ റെസിപ്പി | ചിത്രം: ഫ്രീപിക്
മധുരം ഇഷ്ട്ടപ്പെടാത്തതായി ആരാണുള്ളത്?. എത്രയൊക്കെ വേണ്ടെന്നു വെച്ചാലും വീണ്ടും കഴിക്കാൻ പ്രേരിപ്പിക്കുന്നവയാണ് മധുപരപലഹാരങ്ങൾ. അങ്ങനെയെങ്കിൽ ഹൽവ പ്രേമികളും എണ്ണത്തിൽ ചുരുക്കമല്ല. വ്യത്യസ്ത രുചികളിലും, നിറത്തിലും ഇത് ലഭ്യമാണ് എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന ഹൽവയിൽ മായം കലർന്നിട്ടുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഇവ വാങ്ങി അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. പകരം വീട്ടിൽ ഹൽവ തയ്യാറാക്കാൻ ശ്രമിച്ചു നോക്കൂ. ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ഇത് തയ്യാറാക്കാൻ സാധിക്കും. അതിനു പറ്റിയ റെസിപ്പിയാണ് തേങ്ങ ഹൽവയുടേത്. തേനൂറുന്ന രുചിയിൽ യാതൊരു മായവും കലർത്താത്ത ഹൽവ റെസിപ്പി പരിചയപ്പെടുത്തുന്നത് കാതുവക്കിലേ സമയൽ എന്ന ഇൻസ്റ്റഗ്രാം പേജാണ്.
ചേരുവകൾ
- തേങ്ങാപ്പാൽ- 1 കപ്പ്
- കോൺഫ്ലോർ- 2 സ്പൂൺ
- വെള്ളം- 1/4 കപ്പ്
- പഞ്ചസാര- 1 കപ്പ്
- നെയ്യ്- 2 സ്പൂൺ
- അണ്ടിപരിപ്പ്- 10
തയ്യാറാക്കുന്ന വിധം
- കോൺഫ്ലോറിലേയ്ക്ക് കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കാം.
- ഇതിലേയ്ക്ക് തേങ്ങാപ്പാൽ ഒഴിച്ച് യോജിപ്പിക്കാം.
- പാൻ അടുപ്പിൽ വെച്ച് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കി അൽപ്പം അണ്ടിപരിപ്പ് ചേർത്തു വറുക്കാം.
- തേങ്ങാപ്പാൽ കോൺഫ്ലോറിൽ ചേർത്തിളക്കിയത് ഇതിലേയ്ക്ക് ഒഴിക്കാം.
- വെള്ളം വറ്റി വരുമ്പോൾ ഒരു കപ്പ് പഞ്ചസാരയും അൽപ്പം നെയ്യും കൂടി ചേർത്തിളക്കുക. കട്ടിയായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.
Read More
- മധുരക്കിഴങ്ങ് ചില്ലറക്കാരനല്ല, ഇനി സൂപ്പിലും താരം
- കുട്ടിക്കുറുമ്പൻമാരെ കൊതിപ്പിക്കാൻ വീട്ടിൽ തയ്യാറാക്കാം ഷവർമ: Shawarma Sandwich Recipe
- മാവ് അരച്ച് സൂക്ഷിക്കേണ്ട, ഇനി ഈ ബൺ ദോശ ശീലമാക്കാം
- ഓട്സ് ഇനി പാൽ മാത്രം ചേർത്തു കഴിക്കേണ്ട, ഈ 5 റെസിപ്പികൾ ട്രൈ ചെയ്യൂ
- നുറുക്ക് ഗോതമ്പ് നിസാരക്കാരനല്ല, പുഡ്ഡിംഗ് തയ്യാറാക്കാൻ ഇത് ഒരു പിടി മതി
- ദോശ ഇത്ര ക്രിസ്പിയും രുചികരവുമായി കഴിച്ചിട്ടുണ്ടാകില്ല, അരിയും ഉഴുന്നും വിട്ട് സേമിയ ചേർത്തു നോക്കൂ
- എത്ര കഴിച്ചാലും മതിവരില്ല ഈ പാൽ പത്തിരി, അത് കൂടുതൽ സോഫ്റ്റാക്കാൻ ഒരു വിദ്യയുണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us