/indian-express-malayalam/media/media_files/2025/01/28/nsdL3buBkQXLHKGCpYDb.jpeg)
Shawarma Sandwich Recipe in Malayalam
Shawarma Sandwich Recipe: നല്ല ചൂടൻ ഷവർമ കഴിക്കാൻ കൊതി തോന്നുന്നുണ്ടോ? പക്ഷേ ഹോട്ടലിൽ നിന്നും മറ്റും അത് വാങ്ങി കഴിക്കുന്നത് അത്ര നല്ലതല്ല. കഴിഞ്ഞ കുറച്ചു നാളുകളായി ഭക്ഷ്യ വിഷബാധയെ കുറിച്ചുള്ള വാർത്തകളാണ് കേൾക്കാറുള്ളത്. ഷവർമ പോലെയുള്ളവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളാണ്അതിലെ വില്ലൻ. ഇത്തരം ഭക്ഷണങ്ങൾ വീട്ടിൽ തന്നെ രുചികരവും ഹെൽത്തിയുമായി തയ്യാറാക്കാവുന്നതേയുള്ള. ഷവർമ അസാധ്യമാണെന്നു ചിന്തിക്കേണ്ട, എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങളും വളരെ കുറച്ചു പച്ചക്കറികളും ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. അതിന് ആവശ്യമായ ചേരുവകൾ പരിചയപ്പെടാം.
Shawarma Sandwich Recipe: How To Make Shawarma At Home in malayalam Step by Step Guide: ചേരുവകൾ
- ചിക്കൻ- 20 ഗ്രാം
- കുരുമുളക് പൊടി- ആവശ്യത്തിന്
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- മുളകുപൊടി- 1/2 ടീസ്പൂൺ
- ഉപ്പ്- 1/2 ടീസ്പൂൺ
- സവാള- 1
- കാബോജ്- 1/2 കപ്പ്
- തക്കാളി- 1/2 കപ്പ്
- കാരറ്റ്- 1/2 കപ്പ്
- മയോണൈസ്- 3 ടേബിൾസ്പൂൺ
- കുബൂസ്- 2
- ടൊമാറ്റോ കെച്ചപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- എല്ലില്ലാത്ത ചിക്കൻ​ കഷ്ണങ്ങൾ കഴുകി വൃത്തിയാക്കിടെുക്കാം. അത് ചെറുതായി അരിയാം.
- ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ ഒലിവ് എണ്ണ അല്ലങ്കിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ഇതിലേയ്ക്ക് ചിക്കൻ ചേർക്കാം.
- ചിക്കൻ വെന്തു വരുമ്പോൾ ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, അര ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ​ മുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
- വെള്ളം വറ്റി ചിക്കൻ നന്നായി വെന്തു എന്ന് ഉറപ്പായി കഴിഞ്ഞാൽ അടുപ്പണയ്ക്കാം.
- ഒരു ബൗളിൽ തക്കാളി, കാബോജ്, സവാള, വെള്ളരി എന്നിവ ചെറുതായി അരിഞ്ഞെടുക്കാം.
- അതിലേയ്ക്ക് വെന്ത ചിക്കനും ചേർത്തിളക്കാം.
- ഇനി ഒരു ചപ്പാത്തി അല്ലെങ്കിൽ കുബ്ബൂസ് എടുത്ത് മുകളിൽ മയോണൈസ് പുരട്ടാം. അതിനുള്ളിലേയ്ക്ക് ചിക്കൻ വച്ച് മടക്കാം.
- പാൻ ചൂടാക്കി അൽപം ഒലിവ് എണ്ണ ചേർത്ത് റോൾ അതിനു മുകളിൽ വച്ച് ചെറുതായി വേവിക്കാം. ശേഷം ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം.
മുട്ടയില്ലാതെ മയോണൈസ്
ഷവർമ, കുഴിമന്തി പോലെയുള്ള ഭക്ഷണങ്ങളാണ് ഭക്ഷ്യ വിഷബാധയെ കുറിച്ചുള്ള വാർത്തകളിൽ ഇടംപിടിക്കാറുള്ളത്. അതിനൊപ്പം കഴിക്കുന്ന മയോണൈസാണ് ഇതിനും കാരണം. പച്ച മുട്ട ചേർത്താണ് സാധാരണ മയോണൈസ് തയ്യാറാക്കാറുള്ളത്. എന്നാൽ ഇത് അധിക സമയം സൂക്ഷിക്കാൻ പാടില്ല. തയ്യാറാക്കി ഉടൻ തന്നെ കഴിക്കേണ്ടതാണ്. എന്നാൽ മുട്ടയില്ലാതെയും മയോണൈസ് ഈസിയായി തയ്യാറാക്കിയാലോ?
ചേരുവകൾ
- എണ്ണ- 1 കപ്പ്
- തണുത്ത പാൽ- 1/4 കപ്പ്
- വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര്- 1 1/2 ടീസ്പൂൺ
- കടുക് പൊടി- 1/2 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- പഞ്ചസാര- 2 ടീസ്പൂൺ പൊടിച്ചത്
തയ്യാറാക്കുന്ന വിധം
കാൽ കപ്പ് തണുത്ത പാലിലേയ്ക്ക് ഒരു കപ്പ് എണ്ണ, ഒന്നര ടീസ്പൂൺ വിനാഗിരി, അര ടീസ്പൂൺ കടുക്പൊടി, രണ്ട് ടീസ്പൂൺ പഞ്ചസാര പൊടിച്ചത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ബ്ലെൻഡ് ചെയ്യാം. ക്രീമിയായി വരുന്നതു വരെ അത് തുടരുക. ശേഷം വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റാം. ഇത് ഷവർമ തയ്യാറാക്കാൻ ഉപയോഗിക്കാം.
Read More
- മാവ് അരച്ച് സൂക്ഷിക്കേണ്ട, ഇനി ഈ ബൺ ദോശ ശീലമാക്കാം
- ഓട്സ് ഇനി പാൽ മാത്രം ചേർത്തു കഴിക്കേണ്ട, ഈ 5 റെസിപ്പികൾ ട്രൈ ചെയ്യൂ
- നുറുക്ക് ഗോതമ്പ് നിസാരക്കാരനല്ല, പുഡ്ഡിംഗ് തയ്യാറാക്കാൻ ഇത് ഒരു പിടി മതി
- ദോശ ഇത്ര ക്രിസ്പിയും രുചികരവുമായി കഴിച്ചിട്ടുണ്ടാകില്ല, അരിയും ഉഴുന്നും വിട്ട് സേമിയ ചേർത്തു നോക്കൂ
- എത്ര കഴിച്ചാലും മതിവരില്ല ഈ പാൽ പത്തിരി, അത് കൂടുതൽ സോഫ്റ്റാക്കാൻ ഒരു വിദ്യയുണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us