New Update
/indian-express-malayalam/media/media_files/2025/01/28/2CWi8wOfArSpwzSBZ5ET.jpeg)
മധുരക്കിഴങ്ങ് സൂപ്പ് | ചിത്രം: ഫ്രീപിക്
ഹെൽത്തിയായിട്ടുള്ള എന്നാൽ കട്ടി കുറഞ്ഞ എന്തെങ്കിലുമാണോ കഴിക്കാൻ വേണ്ടത്? എങ്കിൽ സൂപ്പ് തന്നെ ധാരാളം. ഊർജ്ജവും ഉന്മേഷവും ഒപ്പം ദഹനാരോഗ്യവും മെച്ചപ്പെടുത്താൻ സൂപ്പ് ഗുണകരമാണ്. ഇത് തയ്യാറാക്കാൻ കുറച്ചധികം ചേരുവകളും സമയവും വേണ്ടി വരും എന്നാണോ ചിന്തിക്കുന്നത്.
Advertisment
ആർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്റ്റാർട്ടർ വിഭവമാണിത്. ഉപയോഗിക്കുന്ന ചേരുവയാണ് അത് ഹെൽത്തിയാക്കുന്നത്. മധുരക്കിഴങ്ങ് ഉപയോഗിച്ച് ഒരു സൂപ്പ് ട്രൈ ചെയ്താലോ?
ചേരുവകൾ
- മധുരക്കിഴങ്ങ്- 3
- തക്കാളി- 2
- വെളുത്തുള്ളി- 3
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾസ്പൂൺ
- കുരുമുളക്- 1 ടീസ്പൂൺ
- ഗ്രാമ്പൂ- 4
- സവാള- 1
- പച്ചമുളക്- 3
- മുളകുപൊടി- 1 ടീസ്പൂൺ
- ഓറിഗാനോ- 1 ടീസ്പൂൺ
- കോൺഫ്ലോർ- 1/2 ടീസ്പൂൺ
- ഫ്രെഷ് ക്രീം- 2 ടേബിൾസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളക്- ആവശ്യത്തിന്
- മല്ലിയില- ആവശ്യത്തിന്
- കറുവാപ്പട്ട- 2 ഇഞ്ച്
/indian-express-malayalam/media/media_files/2025/01/28/mQDohZkcVGylyLHIJzTc.jpg)
തയ്യാറാക്കുന്ന വിധം
- മധുരക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി കഷ്ണങ്ങളാക്കാം.
- അതിലേയ്ക്ക് തക്കാളി, കറുവാപ്പട്ട, ഗ്രാമ്പൂ, വെളുത്തള്ളി എന്നിവ ചേർത്തു വേവിക്കാം.
- നന്നായി വെന്തതിനു ശേഷം തണുക്കാൻ മാറ്റി വയ്ക്കാം.
- അതേ സമയം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി വെണ്ണ ചേർത്ത് അലിയിക്കാം.
- ഇതിലേയ്ക്ക് സവാള ചെറിയ കഷ്ണങ്ങളായി അരിഞ്ഞതും, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്തിളക്കി യോജിപ്പിക്കാം.
- സവാളയുടെ നിറം മാറി വരുമ്പോൾ കുരുമുളകുപൊടി ചേർക്കാം.
- ഇതിലേയ്ക്ക് മധുരക്കിഴങ്ങും തക്കാളിയും വേവിച്ചതു ചേർക്കാം. അവ ഇളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം.
- തണുത്തതിനു ശേഷം ഇത് അരച്ചെടുക്കാം. പാനിലേയ്ക്ക് വെള്ളം ഒഴിച്ച് അരച്ചെടുത്ത മിശ്രിതം, കോൺഫ്ലോർ അലിയിച്ചത്, ഫ്രെഷ് ക്രീം, ഒറിഗാനോ എന്നിവ ചേർത്തു തിളപ്പിക്കാം.
- ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ചേർക്കാം.
- തിളച്ച് കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം. മധുരക്കിഴങ്ങ് സൂപ്പ് തയ്യാർ.
Advertisment
Read More
- കുട്ടിക്കുറുമ്പൻമാരെ കൊതിപ്പിക്കാൻ വീട്ടിൽ തയ്യാറാക്കാം ഷവർമ: Shawarma Sandwich Recipe
- മാവ് അരച്ച് സൂക്ഷിക്കേണ്ട, ഇനി ഈ ബൺ ദോശ ശീലമാക്കാം
- ഓട്സ് ഇനി പാൽ മാത്രം ചേർത്തു കഴിക്കേണ്ട, ഈ 5 റെസിപ്പികൾ ട്രൈ ചെയ്യൂ
- നുറുക്ക് ഗോതമ്പ് നിസാരക്കാരനല്ല, പുഡ്ഡിംഗ് തയ്യാറാക്കാൻ ഇത് ഒരു പിടി മതി
- ദോശ ഇത്ര ക്രിസ്പിയും രുചികരവുമായി കഴിച്ചിട്ടുണ്ടാകില്ല, അരിയും ഉഴുന്നും വിട്ട് സേമിയ ചേർത്തു നോക്കൂ
- എത്ര കഴിച്ചാലും മതിവരില്ല ഈ പാൽ പത്തിരി, അത് കൂടുതൽ സോഫ്റ്റാക്കാൻ ഒരു വിദ്യയുണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us