New Update
/indian-express-malayalam/media/media_files/2025/06/23/avil-milk-recipe-fi-2025-06-23-13-22-58.png)
അവൽ മിൽക്ക് റെസിപ്പി
പാലും അവലും ഉപയോഗിച്ചു തയ്യാറാക്കുന്ന ഹെൽത്തിയും രുചികരവുമായിട്ടുള്ള ഒരു ഡ്രിങ്കാണ് അവൽ മിൽക്ക്. രുചികരം എന്നതിലുപരി ഇത് പോഷകസമ്പന്നവുമാണ്. കേരളത്തിൽ അടുത്തിടെയായി ഇത് ഏറെ പ്രചാരത്തിലുണ്ട്. സോഷ്യൽ മീഡിയയിലും അവൽ മിൽക്ക് ട്രെൻഡാണ്. ഇത് വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് ഷാൻ ജിയോ തൻ്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തി തരുന്നുണ്ട്.
ചേരുവകൾ
Advertisment
- നെയ്യ്- അരടീസ്പൂൺ
- അവൽ- 1 കപ്പ്
- നേന്ത്രപ്പഴം- 2
- പഞ്ചസാര- 1 ടേബിൾസ്പൂൺ
- ഏലയ്ക്ക- 1 ടീസ്പൂൺ
- നിലക്കടല
- ഉണക്കമുന്തിരി
- പാൽ
- ഐസ്ക്രീം
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിലേയ്ക്ക് അര ടീസ്പൂൺ നെയ്യ് ചേർത്തു ചൂടാക്കാം.
- ഒരു കപ്പ് അവൽ ഈ നെയ്യിൽ വറുത്തു മാറ്റാം.
- അതേ പാനിൽ ഉണക്കമുന്തിരിയും, നിലക്കടലയും വറുക്കാം.
- നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴം ഉടച്ചെടുക്കാം.
- അതിലേയ്ക്ക് ഒരു ടീസ്പൂൺ ഏലയ്ക്കപ്പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു ഗ്ലാസിലേയ്ക്ക് വറുത്ത അവൽ ഒരു സ്പൂൺ ചേർക്കാം.
- മുകളിലായി നിലക്കടല, പഴം ഉടച്ചത്, അൽപം ഉണക്കമുന്തിരി എന്നിവ ചേർക്കാം.
- അൽപം പാൽ ഒഴിച്ച് മുകളിലായി ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി വയ്ക്കാം. തണുപ്പോടു കൂടി ഇത് കഴിച്ചു നോക്കൂ.
Read More:
Advertisment
- റവ ഇല്ലെങ്കിലും ഉപ്പുമാവ് ഇനി രുചികരമാക്കാം, ഇവ ചേർത്തു നോക്കൂ
- ഒരു സ്പൂൺ എണ്ണയിൽ ചിക്കൻ ഫ്രൈ ചെയ്യാൻ പറ്റുമോ? ഇങ്ങനെ ചെയ്തു നോക്കൂ
- ഒരു കപ്പ് അരി വറുത്തെടുത്ത് ഇങ്ങനെ സൂക്ഷിച്ചോളൂ, ഇനി ചായക്കൊപ്പം കഴിക്കാൻ മറ്റൊന്നും വേണ്ട
- പെട്ടെന്ന് ഉണ്ടാക്കാം പൂപോലുള്ള ഈ ഇടിയപ്പം
- സോഫ്റ്റും രുചികരവുമായ ദോശ തയ്യാറാക്കാം, ഉഴുന്നിനൊപ്പം ഈ പൊടി കൂടി ചേർത്ത് മാവ് അരയ്ക്കൂ
- ഒരു കപ്പ് അരിപ്പൊടിയിലേയ്ക്ക് ഈ മസാലകൾ കൂടി ചേർത്തോളൂ, ഇനി ഇഷ്ടം പോലെ മിക്സ്ചർ കഴിക്കാം
- മഴക്കാലത്ത് കറുമുറു കഴിക്കാൻ ഉരുളക്കിഴങ്ങ് സേവ, സിംപിളാണ് റെസിപ്പി
- അരിപ്പൊടിയും ഉഴുന്നും വേണ്ട, ഇതൊരു കപ്പ് അരച്ചെടുത്താൽ മിനിറ്റുകൾക്കുള്ളിൽ രുചികരമായ ബ്രേക്ക്ഫാസ്റ്റ് റെഡി
- മഴവിൽ അഴകുള്ള സോഫ്റ്റ് ഇഡ്ഡലി വേണോ? ഇതാ ഒരു സിംപിൾ റെസിപ്പി
- മാവ് അരയ്ക്കാൻ മറന്നോ? എങ്കിൽ പാലും പഴവും ഉപയോഗിച്ച് ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം
- ഇനി വെള്ളം കെട്ടിനിൽക്കില്ല, അടുക്കള സിങ്കിലേയ്ക്ക് ഇവ ഒഴിക്കാതിരിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.