scorecardresearch

കാലാവസ്ഥാ പ്രവചനങ്ങളിൽ പുതിയ കരുത്ത്; എന്താണ് മിഷൻ മൗസം?

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 150-ാം സ്ഥാപക ദിനത്തിലാണ്, കാലവസ്ഥാ പ്രവചനം, മോഡലിങ്, വ്യാപനം എന്നിവയിൽ നിർണായക പങ്കുവഹിക്കുന്ന ദൗത്യം പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 150-ാം സ്ഥാപക ദിനത്തിലാണ്, കാലവസ്ഥാ പ്രവചനം, മോഡലിങ്, വ്യാപനം എന്നിവയിൽ നിർണായക പങ്കുവഹിക്കുന്ന ദൗത്യം പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത്

author-image
WebDesk
New Update
IMD

എക്സ്‌പ്രസ് ഫൊട്ടോ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (ഐഎംഡി) സുപ്രധാന ദൗത്യങ്ങളിലൊന്നായ 'മിഷൻ മൗസം' ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ 150-ാം സ്ഥാപക ദിനത്തിലാണ്, കാലവസ്ഥാ പ്രവചനം, മോഡലിങ്, വ്യാപനം എന്നിവയിൽ നിർണായക പങ്കുവഹിക്കുന്ന ദൗത്യം പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത്.

Advertisment

ഇന്ത്യയെ 'വെതർ-റെഡി, ക്ലൈമറ്റ് സ്മാർട്ട്' രാജ്യമാക്കി മാറ്റുന്നതിൽ ‘മിഷൻ മൗസം’ നിർണായക പങ്കുവഹിക്കുമെന്ന് ദൗത്യം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. 'ഏതൊരു രാജ്യത്തിൻ്റെയും ദുരന്തനിവാരണ ശേഷിക്ക് കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് കാലാവസ്ഥാ പ്രവചനങ്ങളുടെ കാര്യക്ഷമത പരമാവധി വർദ്ധിപ്പിക്കേണ്ടതുണ്ട്,' മോദി പറഞ്ഞു.

എന്താണ് മിഷൻ മൗസം?
കാലാവസ്ഥാ പ്രവചനങ്ങളിലും നിയന്ത്രണ സംവിധാനങ്ങളിലും സുപ്രധാനം മാറ്റം ലക്ഷ്യംവച്ചുകൊണ്ടുള്ള ഇന്ത്യയുടെ വലിയ ചുവടുവയ്പ്പാണ് മിഷൻ മൗസം. നൂതന ഉപകരണങ്ങളിലൂടെയും വിപുലീകരിച്ച നെറ്റ്‌വർക്കുകളിലൂടെയും ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കാലാവസ്ഥാ വ്യതിയാനത്തിൻ്റെ വർദ്ധിച്ചുവരുന്ന ആഘാതം നേരികുകയെന്ന് ലക്ഷ്യത്തോടെയാണ് മിഷൻ മൗസം പ്രവർത്തിക്കുക.

അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളിൽ തയ്യാറെടുപ്പുകൾ വർദ്ധിപ്പിക്കുന്നതിനും ഇടത്തരം പ്രവചനങ്ങളിൽ കൃത്യത മെച്ചപ്പെടുത്തുന്നതിനും ദൗത്യം പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Advertisment

കാർഷികം, വ്യോമയാനം, പ്രതിരോധം, ദുരന്തനിവാരണം, വിനോദസഞ്ചാരം, ആരോഗ്യം തുടങ്ങി പ്രധാന മേഖലകൾക്ക് മിഷൻ മൗസം നടപ്പാക്കുന്നതിലൂടെ നേരിട്ട് പ്രയോജനം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. രാജ്യത്തെ കാലാവസ്ഥ പ്രവചന സേവനങ്ങളുടെ എല്ലാ വശങ്ങളും മിഷൻ മൗസം ഉൾക്കൊള്ളുന്നു. 2,000 കോടി രൂപയാണ് മിഷൻ മൗസം നടപ്പാക്കുന്നതിനായി ആദ്യ രണ്ട് വർഷങ്ങളിലേക്ക് ബജറ്റിൽ വകയിരുത്തുന്നത്.

മിഷൻ മൗസം, പ്രധാന ലക്ഷ്യങ്ങൾ

  • കാലവസ്ഥ പ്രവചനങ്ങളുടെ കൃത്യത 5-10 ശതമാനം വർദ്ധിപ്പിക്കുക.
  • 10-15 ദിവസത്തെ ലീഡ് സമയത്തോടെ പഞ്ചായത്ത് തലത്തിൽ പ്രവചനങ്ങൾ വ്യാപിപ്പിക്കുക. 
  • മെട്രോ നഗരങ്ങളിലെ വായു ഗുണനിലവാര പ്രവചനങ്ങൾ 10 ശതമാനം വരെ മെച്ചപ്പെടുത്തുക.
  • തത്സമയ കാലാവസ്ഥാ അപ്‌ഡേറ്റുകൾക്കായി നൗകാസ്റ്റ് ഇടവേള മൂന്നു മണിക്കൂറിൽ നിന്ന് ഒരു മണിക്കൂറായി കുറയ്ക്കുക.
  • കൃത്യമായ ഹ്രസ്വവും ദീർഘകാലവുമായ പ്രവചനങ്ങൾക്കായി ഉയർന്ന റെസല്യൂഷൻ ഡാറ്റ ഉപയോഗിച്ച് കാലാവസ്ഥയും കാലാവസ്ഥാ പ്രവചന മോഡലുകളും ശക്തിപ്പെടുത്തുക. 

ശ്രദ്ധേയമായി മഴ, ആലിപ്പഴം വീഴ്ച, മൂടൽമഞ്ഞ്, മിന്നലാക്രമണം എന്നിവ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിവരം. മേഘങ്ങള്‍ കൃത്രിമമായി വികസിപ്പിക്കുന്നതിനുള്ള ലബോറട്ടറി സൃഷ്ടിക്കുകയും റഡാറുകളുടെ എണ്ണം 150 ശതമാനത്തിലധികം വര്‍ധിപ്പിക്കുകയും ദൗത്യത്തിന്റെ ഭാഗമാണ്. പുതിയ ഉപഗ്രഹങ്ങളും സൂപ്പര്‍ കമ്പ്യൂട്ടറുകളും ദൗത്യത്തിന്റെ ഭാഗമാക്കും.

Read More:

Central Government pm modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: