/indian-express-malayalam/media/media_files/2025/01/04/pQyZNqWlsaQwrp6FJLy0.jpg)
ബ്രഹ്മപുത്ര നദി അരുണാചലിലൂടെ ഒഴുകുന്ന
ലോകത്തെ ഏറ്റവും വലിയ ഡാം ബ്രഹ്മപുത്ര നദിക്ക് കുറുകെ നിർമിക്കുന്ന വിവരം അടുത്തിടെയാണ് ചൈന പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ഡിസംബർ 25-നാണ് ടിബറ്റിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ ഡാം നിർമിക്കുന്നതിനുള്ള അനുമതി ചൈനീസ് ഭരണകൂടം ഔദ്യോഗീകമായി നൽകിയതെന്നാണ് വിവരം.
നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ചൈനയിൽ തന്നെയുള്ള ത്രീ ഗോർജസ് അണക്കെട്ടിനേക്കാൾ മൂന്നിരട്ടി വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ശേഷിയുള്ളതാണ് പുതിയ ഡാം. യാങ്‌സി നദിക്ക് കുറുകെയാണ് ത്രീ ഗോർജസ് അണക്കെട്ട് നിർമിച്ചിരിക്കുന്നത്. 1994-ൽ ആരംഭിച്ച ഡാമിന്റെ നിർമാണം പൂർത്തിയാക്കാൻ 12 വർഷം വേണ്ടി വന്നു. 60000 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്നും ഉത്പാദിക്കുന്നത്. യാർലൂങ് സാങ്‌പോ എന്നാണ് പുതിയ അണക്കെട്ട് നിർമാണത്തിന് ചൈനീസ് ഭരണകൂടം നൽകിയിരിക്കുന്ന പേര്
എന്താണ് യാർലൂങ് സാങ്‌പോ പദ്ധതി
ടിബറ്റിൽ ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത് യാർലുങ് സാങ്‌പോയെന്നാണ്. അതിനാൽ തന്നെയാണ് പദ്ധതിക്ക് യാർലുങ് സാങ്‌പോ എന്ന് പേര് നൽകിയിരിക്കുന്നത്. ടിബറ്റിൽ നിന്നാണ് നദി അരുണാചൽ പ്രദേശിലേക്ക് പ്രവേശിക്കുന്നത്. അരുണാചലിൽ സിയാങ് എന്നാണ് നദി അറിയപ്പെടുന്നത്. ആസമിൽ നിന്നാണ് നദി ബംഗ്ലാദേശിലേക്കും അവിടെ നിന്ന് ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കുന്നതും.
/indian-express-malayalam/media/media_files/2025/01/04/OSaNstPIRhDYLSbitk57.jpg)
ചൈനയുടെ 14-ാം പഞ്ചവത്സര പദ്ധതിയിൽ (2021-2025) അണക്കെട്ടനെപ്പറ്റി പരാമർശിക്കുന്നുണ്ടെന്ന് ബെംഗളുരു തക്ഷശില ഇൻസ്റ്റിറ്റിയൂഷനിലെ ജിയോസ്‌പേഷ്യൽ റിസർച്ച് പ്രോഗ്രാം മേധാവിയുമായ വൈ നിത്യാനന്ദം പറഞ്ഞു. അരുണാചൽ പ്രദേശത്തിനോട് ചേർന്ന് കിടക്കുന്ന ടിബറ്റൻ മേഖലയിലാണ് ഡാമിന്റെ നിർമാണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ട് വിനിയോഗം, നദീതീരത്തെ ചെറിയ അണക്കെട്ടുകളുടെ വികസനം, നദിതീരത്തെ ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമീപകാല സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത് പദ്ധതി വിപുലമായ ആസൂത്രണ ഘട്ടത്തിലാണെന്നാണ് ഡോ.നിത്യാനന്ദം പറഞ്ഞു.
ടിബറ്റിലെ പ്രസ്തുത പ്രദേശം ഡാം നിർമാണത്തിനായി ചൈന തിരഞ്ഞെടുത്തതിന് പിന്നിലും കാരണങ്ങളുണ്ടെന്ന് ഡോ. നിത്യാനന്ദം പറഞ്ഞു. ഉയർന്ന പർവ്വതങ്ങളിൽ നിന്നുള്ള കുത്തനെയാണ് ഈ ഭാഗത്ത് വെള്ളം ഒഴുകുന്നത്. ഇത് ഡാം നിർമാണത്തിന് അനുയോജ്യമായ കാര്യമാണ്. പരമ്പരാഗത ഊർജ സ്രോതസ്സുകളിൽ നിന്ന് മാറി 2060-ഓടെ നെറ്റ് കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന് ലക്ഷ്യത്തിലാണ് ഇത്രയധികം പണം മുതൽമുടക്കി ചൈന ഡാം നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആശങ്കയുടെ കാരണങ്ങൾ
ഡാം കമ്മിഷൻ ചെയ്യുന്നതിലൂടെ ബ്രഹ്മപുത്ര നദിയുടെ സ്വഭാവിക ഒഴുക്ക് തടസ്സപ്പെടുമോയെന്നതാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. വൻകിട പദ്ധതിയായതിനാൽ തന്നെ വലിയ റിസർവോയർ അണക്കെട്ടിന് വേണ്ടി വരും. ഇത് അപകടമാണ്. പ്രത്യേകിച്ചും പരിസ്ഥിതി ലോലമായ പ്രദേശത്ത്- ചൈനയിലെ മുൻ ഇന്ത്യൻ അംബാസഡർ അശോക് കാന്ത പറഞ്ഞു.
അണക്കെട്ട് ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുമെന്നും കാന്ത പറഞ്ഞു. ബ്രഹ്മപുത്ര നദിയിലെ ജലത്തിന്റെ ഭൂരിഭാഗവും ഒഴുകിയെത്തുന്നത് ടിബറ്റിൽ നിന്നാണ്. ഡാം നിർമിക്കുന്നതോടെ സ്വഭാവിക ഒഴുക്ക് തടസ്സപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. നദിയുടെ ഗതിമാറ്റം പ്രദേശിക ജൈവ വൈവിധ്യത്തെ ബാധിക്കും. മണ്ണിന്റെയും ചെളിയുടെയും ഒഴുക്കിനെപ്പോലും ബാധിക്കും.-കാന്ത ചൂണ്ടിക്കാട്ടി.
/indian-express-malayalam/media/media_files/2025/01/04/7QjmT7T12dQmwXtG5oVe.jpg)
ലോകത്തിലെ ഏറ്റവും പരിസ്ഥിതി ദുർബലമായ പ്രദേശങ്ങളിലൊന്നിലാണ് ചൈന നിർദ്ദിഷ്ട ഡാം നിർമിക്കുന്നത്. ഭൂകമ്പ സാധ്യത ഏറെയുള്ള പ്രദേശങ്ങളിലൊന്നാണിത്. 2004ൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഹിമാചൽ പ്രദേശിനടുത്തുള്ള ടിബറ്റൻ ഹിമാലയത്തിലെ പരേച്ചു തടാകത്തിൽ മഞ്ഞുമല രൂപപ്പെട്ടിരുന്നു. 2005-ൽ ഈ മഞ്ഞുമല പൊട്ടി സത്ലജിലേക്ക് വലിയ തോതിൽ വെള്ളമെത്തിക്കുകയും പ്രളയമായി തീരുകയും ചെയ്തിരുന്നു. പാരിസ്ഥതികമായ ഇത്തരം പ്രശ്‌നങ്ങളും ഇന്ത്യയെ അലട്ടുന്നുണ്ട്.
ഇന്ത്യയ്ക്ക് മുന്നിലുള്ളത്
നിലവിൽ നദിജലം പങ്കിടുന്നത് സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ രണ്ട് കരാറുകളാണ് പ്രധാനമായുമുള്ളത്. അതിൽ ഒരെണ്ണം 2023-ൽ കാലഹരണപ്പെട്ടിട്ടും വീണ്ടും പുതുക്കിയിട്ടില്ല. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന നദികളിൽ, ചൈനയുടെ മേഖലയിൽ നടക്കുന്ന നിർമാണപ്രവർത്തികളെപ്പറ്റി പുറം ലോകം അറിയുന്നത് വളരെ കുറവാണെന്ന് വിദേശകാര്യ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ആശങ്കകൾ അന്താരാഷ്ട്ര തലത്തിൽ എത്തിക്കണമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
Read More
- എന്ത് കൊണ്ട് സ്പേസ് ഡോക്കിങ് മിഷൻ ഐഎസ്ആർഒയ്ക്ക് നിർണായകം ? പരിശോധിക്കാം
- വാലറ്റത്തോ മധ്യഭാഗത്തോ? വിമാനങ്ങളിൽ ഏതു സീറ്റിൽ ഇരിക്കുന്നതാണ് സുരക്ഷിതം?
- കാൻസറിനുള്ള വാക്സിൻ റഷ്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയോ? വാസ്തവം പരിശോധിക്കാം
- സംഭവബഹുലം; 2025ലും ഇന്ത്യൻ രാഷ്ട്രീയം
- വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിൽ; കാണാതായ മലേഷ്യൻ വിമാനത്തിനായി വീണ്ടും തിരച്ചിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.