scorecardresearch

സംഭവബഹുലം; 2025ലും ഇന്ത്യൻ രാഷ്ട്രീയം

2025-ൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചർച്ചയാകുന്ന സംഭവങ്ങളിലൂടെ ഒരെത്തിനോട്ടം

2025-ൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചർച്ചയാകുന്ന സംഭവങ്ങളിലൂടെ ഒരെത്തിനോട്ടം

author-image
WebDesk
New Update
indian politics

സംഭവബഹുലം; 2025ലും ഇന്ത്യൻ രാഷ്ട്രീയം

അട്ടിമറികളുടെയും തിരിച്ചുവരവിന്റെ രാഷ്ട്രീയകളികളാണ് 2024-ൽ ഇന്ത്യയിലും ലോകരാഷ്ട്രങ്ങളിലും ഉണ്ടായത്. നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് അധികാരം നിലനിർത്തിയപ്പോൾ 24 വർഷമായി ഒഡീഷയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ച നവീൻ പട്‌നായിക്കിനെ ജനം അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞു. ജമ്മുകശ്മീരിൽ വർഷങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് നടന്നത് ഇന്ത്യൻ ജനാധിപത്യത്തിന് കുടുതൽ ശക്തി നൽകി.

Advertisment

ലോകം രാഷ്ട്രീയം പരിശോധിക്കുമ്പോൾ, ഇന്ത്യയുമായി ഏറെ സൗഹൃദം പുലർത്തുന്ന ഡൊണാൾഡ് ട്രംപ് വീണ്ടം അധികാരത്തിൽ തിരിച്ചെത്തിയത് നയതന്ത്രബന്ധങ്ങൾക്ക് കുടുതൽ ഊർജ്ജം പകരുന്നു. ശ്രീലങ്കയിൽ അനുരൈ കുമാര ദിസനായകയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരത്തിൽ എത്തിയതും ഇന്ത്യൻ നയതന്ത്രബന്ധങ്ങൾക്ക് ശക്തി പകരും. 

അതേസമയം, ഇന്ത്യയുമായി ഏറെ സൗഹൃദം പുലർത്തിയ ഷെയ്ഖ് ഹസീനയുടെ രാജിയും ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സംഭവങ്ങളും ഇന്ത്യയ്ക്ക് അത്ര അനുകൂലമല്ല. സിറിയയിൽ ബാഷൽ അൽ അസാദിനെതിരെയുണ്ടായ അട്ടിമറിയും വിദേശ ബന്ധങ്ങളെ ബാധിക്കുമോയെന്ന് ആശങ്ക രാഷ്ട്രീയ നിരീക്ഷകർക്കുണ്ട്. 2025-ൽ ഇന്ത്യയിൽ ചർച്ചയാകുന്ന ചില രാഷ്ട്രീയ നീക്കങ്ങൾ പരിശോധിക്കാം.

കുറയുന്ന ജനാധിപത്യ മര്യാദകൾ

ഒരു രാഷ്ട്രീയ പാർട്ടിക്കും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വ്യക്തമായ ഭൂരിപക്ഷം നൽകിയില്ല. ഏകാധിപത്യ പ്രവണതയിലേക്ക് രാജ്യം പോകരുതെന്ന് ബോധ്യത്തോടെയാണ് ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശങ്ങൾ വിനിയോഗിച്ചത്. എന്നാൽ ജനാധിപത്യ മര്യാദകൾ ഭരണപക്ഷവും പ്രതിപക്ഷവും കാട്ടുന്നില്ലെന്നതാണ് യാഥാർഥ്യം.

Advertisment

പാർലമെന്റെ് സമ്മേളനങ്ങൾ തന്നെ ഇതിന് ഉദ്ദാഹരണമാണ്.പാർലമെന്റിലെ ബഹളങ്ങളും പ്രതിപക്ഷ  നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യ്ത സംഭവങ്ങളെല്ലാം ജനാധിപത്യ മര്യാദയ്ക്ക് പകരം പകപോക്കലിന്റെ രാഷ്ട്രീയമാണ് ചൂണ്ടിക്കാട്ടുന്നത്. 

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലാദ്യമായി, പ്രതിപക്ഷ പാർട്ടികൾ ഉപരാഷ്ട്രപതിയെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം നടത്തിയത് 2024-ലാണ്. നീക്കം പരാജയപ്പെട്ടെങ്കിലും സർക്കാരിനെ ലക്ഷ്യം വെച്ചുള്ള ശക്തമായ നീക്കമായിരുന്നു ഇത്. ഇത്തരത്തിലുള്ള നീക്കങ്ങൾ വരും വർഷവും പ്രതീക്ഷിക്കാം.

തുടരുന്ന മന്ദിർ-മസ്ജിദ് തർക്കങ്ങൾ

മുസ്ലീം പള്ളികളുടെ ഉടമസ്ഥാവകാശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള തർക്കങ്ങൾ രാജ്യത്ത് വീണ്ടും ശക്തമായിരിക്കുകയാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിന് ശേഷം പുതിയ സ്ഥലങ്ങളിൽ സമാനമായ പ്രശ്‌നങ്ങൾ ഉയർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് തന്നെ വ്യക്തമാക്കിയെങ്കിലും വരുന്ന വർഷത്തിലും ഈ തർക്കങ്ങൾ അവസാനിക്കാൻ സാധ്യതയില്ല. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ച ഉത്തർപ്രദേശിലാണ് പള്ളികൾക്ക് മേൽ അവകാശവാദം ഉന്നയിച്ചുള്ള പരാതികൾ ഏറെയും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ടുവർഷത്തിലേറെ സമയമുണ്ട്. എങ്കിലും നിലവിലെ സംഭവവികാസങ്ങൾ ഉത്തർപ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥയെ ഇതിനോടകം ചൂടുപിടിപ്പിച്ചിട്ടുണ്ട്. 

രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പുകൾ

രാജ്യം ഉറ്റുനോക്കുന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് 2025 സാക്ഷ്യം വഹിക്കും. ഡൽഹി,ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഇവ രണ്ടും. ഡൽഹിൽ, അരവിന്ദ് കെജ്രറിവാളിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. തനിക്ക് നേരെ ഉണ്ടായ അഴിമതിയാരോപണങ്ങളിൽ നിന്ന് മുക്തനാകാൻ കെജ്രിവാളിന് ജയം അനിവാര്യമാണ്. ബിജെപിക്കും ഡൽഹിയിലെ വിജയം അനിവാര്യമാണ്. കാരണം, അതിലൂടെ ആം ആദ്മി പാർട്ടിയുടെ നിലനിൽപ്പ്് തന്നെ ചോദ്യം ചെയ്യാനാകും.

aravind kejarival
അരവിന്ദ് കെജ്രിവാൾ

ബീഹാറിൽ നിതീഷ് കുമാറും തേജസ്വ യാദവും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. മുന്നണികൾ മാറി അധികാര കസേര ഉറപ്പിക്കുന്ന് നിതീഷ് കുമാറിന് മുമ്പിൽ ഇത്തവണ നിരവധി വെല്ലുവിളികളുണ്ട്. മുഖ്യമന്ത്രി കസേര സ്വപ്‌നം കണ്ടുനടക്കുന്ന തേജസ്വി യാദവിന് മുമ്പിലും വെല്ലുവിളികൾ നിരവധിയാണ്. വരുന്ന വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്.

വിവാദ ബില്ലുകളുടെ ഭാവി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വഖ്ഫ് ബില്ലുകളുടെ ഭാവി വരുന്ന വർഷം അറിയാം. നിലവിൽ ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ സംയുക്ത പാർലമെന്റ് സമിതിയുടെ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതുൾപ്പടെയുള്ള വിവാദ ബില്ലുകൾ പാസാക്കാൻ കഴിഞ്ഞ കാലങ്ങളിൽ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നെങ്കിൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ബിൽ പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷം ബിജെപിയ്ക്ക് സഭയിൽ ഇല്ലായെന്നതാണ് അവർ നേരിടുന്ന വെല്ലുവിളി.

വഖ്ഫ് ബിൽ പാസാക്കുന്നതിൽ സമാന വെല്ലുവിളി കേന്ദ്ര സർക്കാർ നേരിടുന്നുണ്ട്. സാമൂദായിക സമവാക്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന എൻഡിഎയിലെ ഘടകകക്ഷികളായ ടിഡിപിയും ജെഡിയുവും ഈ വിഷയത്തിൽ ബിജെപിയെ പിന്തുണയ്ക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ജാതി സെൻസസ്

nitish kumar, bihar liquor ban
നിധീഷ് കുമാർ

ജാതി സെൻസസിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വരും വർഷത്തിലും തുടരും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസ് ജാതി സെൻസസ് ഉയർത്തികാട്ടി. എന്നാൽ, ജാതി സെൻസസിൽ ഇതുവരെയും ബിജെപി അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ഇരുസഭകളിലും ജാതി സെൻസസ് ഉയർത്തിക്കാട്ടിയുള്ള ചർച്ചകൾക്ക് കോൺഗ്രസ് മുതിരും.

Read More

Politics India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: