scorecardresearch

നെഹ്‌റു എഴുതിയതെന്ന് മോദി പരാമർശിച്ച കത്തുകൾ ഏതാണ്, മുൻ പ്രധാനമന്ത്രി അതിൽ എഴുതിയത് എന്താണ്?

പ്രധാനമന്ത്രിയായിരിക്കുമ്പോൾ രണ്ടാഴ്ചയിലൊരിക്കൽ മുഖ്യമന്ത്രിമാർക്ക് കത്തെഴുതുന്ന ശീലം നെഹ്‌റുവിന് ഉണ്ടായിരുന്നു.

പ്രധാനമന്ത്രിയായിരിക്കുമ്പോൾ രണ്ടാഴ്ചയിലൊരിക്കൽ മുഖ്യമന്ത്രിമാർക്ക് കത്തെഴുതുന്ന ശീലം നെഹ്‌റുവിന് ഉണ്ടായിരുന്നു.

author-image
WebDesk
New Update
news

ജവഹർലാൽ നെഹ്റു

രാജ്യത്തെ ദുർബല വിഭാഗങ്ങൾക്കുള്ള സംവരണത്തെക്കുറിച്ച് ജവഹർലാൽ നെഹ്‌റു മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിലെ വസ്തുതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വളച്ചൊടിക്കുകയാണെന്ന് മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലാണ് ആരോപിച്ചത്. മുഖ്യമന്ത്രിമാർക്ക് നെഹ്റു ഒരു കത്ത് എഴുതിയിരുന്നു. അതിലെ വസ്തുതകൾ വളച്ചൊടിച്ച് തന്റെ പ്രസംഗത്തിൽ നെഹ്റുവിനെ മോദി അപകീർത്തിപ്പെടുത്തി. ഇതിന് മോദി രാജ്യത്തോട് മാപ്പ് പറയണമെന്നാണ് ഗാർഗെ പറഞ്ഞത്.

Advertisment

നെഹ്‌റു മുതൽ രാജീവ് ഗാന്ധി വരെയുള്ള കോൺഗ്രസിന്റെ പ്രധാനമന്ത്രിമാർ സംവരണത്തെ ശക്തമായി എതിർത്തിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ശനിയാഴ്ച ലോക്‌സഭയിൽ പറഞ്ഞിരുന്നു. ചരിത്രം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. സംവരണത്തെ എതിർത്തുകൊണ്ട് നെഹ്‌റു മുഖ്യമന്ത്രിമാർക്ക് കത്തുകൾ എഴുതിയിരുന്നുവെന്നും മോദി പറഞ്ഞിരുന്നു.

മോദി പറഞ്ഞ നെഹ്റു എഴുതിയ ആ കത്തുകൾ ഏതാണ്? അതിൽ സംവരണത്തെക്കുറിച്ച് നെഹ്റു എഴുതിയിരുന്നത് എന്താണ്?

പ്രധാനമന്ത്രിയായിരിക്കുമ്പോൾ രണ്ടാഴ്ചയിലൊരിക്കൽ മുഖ്യമന്ത്രിമാർക്ക് കത്തെഴുതുന്ന ശീലം നെഹ്‌റുവിന് ഉണ്ടായിരുന്നു. മാസത്തിന്റെ ഒന്നും രണ്ടും ആഴ്ചകളിലാണ് നെഹ്റു കത്ത് എഴുതിയിരുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം അദ്ദേഹം തുടങ്ങിയ ഒരു ശീലമായിരുന്നു. അദ്ദേഹം മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ ഈ ശീലം തുടർന്നു. 1947 ൽ തന്റെ ഈ ശീലത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് നെഹ്റു വിശദീകരിച്ചു.

Advertisment

സാധാരണ സമയത്തെക്കാൾ സമ്മർദ ഘട്ടങ്ങളിലാണ് കൂടുതൽ പിന്തുണയേകി പരസ്പര ബന്ധം കൂടുതൽ ദൃഢമാകേണ്ടത്. അതിലൂടെ അത്തരം വിഷമഘട്ടങ്ങളെ ഒരുമിച്ച് ചേർന്നു നിന്ന് മറികടക്കാനാകുമെന്ന് നെഹ്റു പറഞ്ഞു. നെഹ്‌റു അത്തരത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് 400-ഓളം കത്തുകൾ എഴുതിയിട്ടുണ്ട്. 1985 ൽ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് കത്തുകൾ ശേഖരിച്ച് പ്രസിദ്ധീകരിച്ചു. അതിന് രാജീവ് ഗാന്ധിയാണ് മുഖവുര എഴുതിയത്.

സംവരണത്തെക്കുറിച്ചുള്ള നെഹ്‌റുവിന്റെ കത്തിൽ എന്താണ് പറയുന്നത്?

1961 ജൂൺ 27-ന് മുഖ്യമന്ത്രിമാർക്ക് എഴുതിയ ഒരു കത്തിൽ, ഒരു ജാതിക്കോ അല്ലെങ്കിൽ ഒരു വിഭാഗത്തിനോ നൽകുന്ന സംവരണം, പ്രത്യേക അവകാശം എന്ന പഴയ ശീലത്തിൽനിന്ന് പുറത്തുകടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നെഹ്‌റു എഴുതി. ''ജാതിയുടെ അടിസ്ഥാനത്തിലല്ല, സാമ്പത്തിക പരിഗണനയിലാണ് സഹായം നൽകേണ്ടതെന്ന് ദേശീയോദ്ഗ്രഥനം പരിഗണിക്കാൻ മുഖ്യമന്ത്രിമാർ പങ്കെടുത്ത ഒരു യോഗത്തിൽ നിർദേശിച്ചു. പട്ടികജാതിക്കാരെയും വർഗക്കാരെയും സഹായിക്കുന്നതിന് ചില നിയമങ്ങൾ വേണമെന്നത് ശരിയാണ്. അവർ സഹായം അർഹിക്കുന്നുണ്ട്. പക്ഷേ, ഏതെങ്കിലും തരത്തിലുള്ള സംവരണം എനിക്ക് ഇഷ്ടമല്ല. അത്തരത്തിലുള്ള എന്തിനോടും ഞാൻ ശക്തമായി പ്രതികരിക്കും.''

''കാര്യക്ഷമതയില്ലായ്മ, രണ്ടാം തര നിലവാരം എന്നിങ്ങനെ രാജ്യത്തെ വിഭജിക്കാതെ, എല്ലാത്തിലും ഒന്നാം തരം രാജ്യമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. രണ്ടാം നിരയെ പ്രോത്സാഹിപ്പിക്കുന്ന നിമിഷം, നമുക്ക് എല്ലാം നഷ്ടമാകും. ഒരു പിന്നാക്ക വിഭാഗത്തെ സഹായിക്കാനുള്ള അനുചിതമായ മാർഗം അവർക്ക് നല്ല വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഒരുക്കുകയാണ്. ഇതിൽ സാങ്കേതിക വിദ്യാഭ്യാസവും ഉൾപ്പെടുന്നുണ്ട്. മറ്റെല്ലാം ശരീരത്തിന് ശക്തിയോ ആരോഗ്യമോ നൽകാത്ത ഏതെങ്കിലും തരത്തിലുള്ള ഊന്നുവടികളാണ് നൽകുന്നത്.''

''വളരെ പ്രധാനപ്പെട്ട രണ്ട് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്: ഒന്ന്, എല്ലാവർക്കും സൗജന്യ പ്രാഥമിക വിദ്യാഭ്യാസം, രണ്ടാമത്തേത് മിടുക്കരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കോളർഷിപ്പുകൾ. മിടുക്കരും കഴിവുള്ളവരുമായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമേ രാജ്യത്തിന്റെ നിലവാരം ഉയർത്താൻ കഴിയൂ. അവസരം നൽകിയാൽ പ്രഗൽഭരായ ഒരു കൂട്ടം പ്രതിഭകളെ രാജ്യത്തിന് ലഭിക്കുമെന്നതിൽ സംശയമില്ല. എന്നാൽ സാമുദായിക, ജാതി അടിസ്ഥാനത്തിൽ സംവരണമെന്ന ആശയത്തിൽ തുടർന്നാൽ മിടുക്കരും കഴിവുള്ളവരുമായ കുട്ടികൾ രണ്ടാം തരമോ മൂന്നാം തരമോ ആയി തുടരുകയും ചെയ്യും. സാമുദായിക പരിഗണനയുടെ അടിസ്ഥാനത്തിൽ സംവരണമെന്ന ഈ ബിസിനസ് ഇത്രത്തോളം മുന്നോട്ട് പോയി എന്നതിൽ എനിക്ക് സങ്കടമുണ്ട്. പ്രമോഷനുകൾ പോലും ചിലപ്പോൾ സമുദായമോ ജാതിപരമോ ആയ പരിഗണനകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നത് എന്നെ അത്ഭുതപ്പെടുത്തി. ഇത് വിഡ്ഢിത്തം മാത്രമല്ല, ദുരന്തവുമാണ്.''

Read More

Jawaharlal Nehru

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: