scorecardresearch

ട്രംപിന്റെ മിന്നും വിജയം; കാരണങ്ങൾ ഇവയാണ്

എല്ലാ മേഖലയിലും വ്യക്തമായ ആധിപത്യത്തോടെയുള്ള വിജയം ഒരുപക്ഷെ ട്രംപ് ക്യാമ്പ് പോലും പ്രതീക്ഷിച്ചില്ല

എല്ലാ മേഖലയിലും വ്യക്തമായ ആധിപത്യത്തോടെയുള്ള വിജയം ഒരുപക്ഷെ ട്രംപ് ക്യാമ്പ് പോലും പ്രതീക്ഷിച്ചില്ല

author-image
WebDesk
New Update
Trump

ഡൊണാൾഡ് ട്രംപ്

എക്‌സിറ്റ് പോളുകളെ അപ്രസക്തമാക്കി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആധികാരിക വിജയമാണ് റിപ്ലബിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് നേടിയത്. ഡെമോക്രാറ്റുകളുടെ 47.5 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ മുൻ പ്രസിഡന്റ് 51% ജനകീയ വോട്ടുകൾ നേടിയാണ് രണ്ടാംമൂഴത്തിനായി വൈറ്റ് ഹൗസിലേക്ക് എത്തുന്നത്. 2004-ന് ശേഷം റിപ്പബ്ലിക്കൻ പാർട്ടി ജനകീയ വോട്ട് നേടുന്നത് ഇതാദ്യമാണ്. 

Advertisment

എല്ലാ മേഖലയിലും വ്യക്തമായ ആധിപത്യത്തോടെയുള്ള വിജയം ഒരുപക്ഷെ ട്രംപ് ക്യാമ്പ് പോലും പ്രതീക്ഷിച്ചില്ല. എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് ഇനിയും കമലാ ഹാരിസിനും  ഡെമോക്രാറ്റിക് ക്യാമ്പിനും വ്യക്തമായിട്ടില്ല. ട്രംപ് അനുകൂല തരംഗത്തിന് പിന്നിലെ കാരണങ്ങൾ പരിശോധിക്കാം. 

ഭരണവിരുദ്ധ വികാരം

ജോ ബൈഡന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് വർഷത്തെ ഡെമോക്രാറ്റുകളുടെ ഭരണത്തിൽ ജനം അസംതൃപ്തരായിരുന്നുവെന്നത് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ നാല് വർഷത്തിനിടെ അമേരിക്കയിൽ പണപ്പെരുപ്പം അതിരൂക്ഷമായി. അതിനൊപ്പം തൊഴിലില്ലായ്മയുടെ തോത് വർധിച്ചു.സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം ഡെമോക്രാറ്റുകൾക്ക് വിനയായി. 

Advertisment

അന്താരാഷ്ട്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബൈഡൻ ഭരണകൂടത്തിന്റെ പരിമിതിയും തിരഞ്ഞെടുപ്പിൽ ചർച്ചയായി. റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾക്ക് അമേരിക്കയിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. 

ഒരു മാറ്റം ട്രംപ് വാഗ്ദാനം ചെയ്തപ്പോൾ, കമലയ്ക്ക് ഉയർത്തികാട്ടാൻ അത്തരം വാഗ്ദാനങ്ങൾ ഇല്ലാതെ പോയി. ഗ്രേറ്റർ അമേരിക്ക ക്യാമ്പയിൻ വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തിയപ്പോൾ ഇത്തരത്തിൽ പുതുമയോടെയുള്ള വിഷയങ്ങൾ അവതരിപ്പിക്കാൻ ഡെമോക്രാറ്റിക്ക് ക്യാമ്പിന് സാധിച്ചില്ല. 

ഗ്രാമീണ അമേരിക്കയുടെ പിന്തുണ

ഗ്രാമീണ മേഖലകളിൽ റിപ്ലബിക്കൻ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാനായെന്ന് തിരഞ്ഞെടുപ്പ്് ഫലം ചൂണ്ടിക്കാട്ടുന്നു. 1960-കൾ മുതൽ ഗ്രാമീണ മേഖലയുടെ പിന്തുണ റിപ്ലബിക്കൻ പാർട്ടിക്കാണ്. 2024-ലും ഇത് തുടർന്നുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്. 

ലിബറൽ വരേണ്യവർഗങ്ങളുടെ പാർട്ടിയായി കണക്കാക്കപ്പെടുന്ന ഡെമോക്രാറ്റുകൾ കാലാകാലങ്ങളായി തങ്ങളെ അവഗണിക്കുന്നുവെന്ന് ചിന്ത ഗ്രാമീണ ജനതയ്ക്കുണ്ട്. എന്നാൽ, ഇത്തവണ ആ ചിന്താഗതി മാറ്റിയെടുക്കാൻ ഡെമോക്രാറ്റുകൾ ഗ്രാമീണ മേഖലയിൽ കിണഞ്ഞ പരിശ്രമിച്ചിട്ടും ഫലം ഉണ്ടായില്ല. പൊതുവേ യാഥാസ്ഥിതികരും കുടിയേറ്റ വിരുദ്ധരുമായ ഗ്രാമീണ മേഖലയിലുള്ളവർ ഇക്കുറിയും ട്രംപിന് തന്നെയാണ് പിന്തുണ നൽകിയതെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. 

ന്യൂനപക്ഷങ്ങളുടെ പിന്തുണ

തങ്ങൾ അമേരിക്കയിലെ എണ്ണമറ്റ ന്യൂനപക്ഷങ്ങളുടെ പാർട്ടിയാണെന്ന് ഡെമോക്രാറ്റുകൾ വിശ്വസിച്ചിരുന്നു. എന്നാൽ ആ ധാരണയെ ഇക്കുറി തിരുത്തിക്കുറിക്കുകയായിരുന്നു റിപ്ലബിക്കൻ പാർട്ടി. ഡെമോക്രാറ്റിക് പാർട്ടിയുടെ ഒരിക്കലും മാറാത്ത ന്യൂനപക്ഷ വോട്ടുബാങ്കിലേക്ക് നുഴഞ്ഞുകയറാൻ റിപ്ലബിക്കൻ പാർട്ടിക്കായതാണ്് അവരുടെ ഐതിഹാസിക വിജയത്തിന് പിന്നിലുള്ള പ്രധാന കാരണം. 

ന്യൂനപക്ഷങ്ങൾക്കിടയിലെ അരക്ഷിതാവസ്ഥ കൃത്യമായി വോട്ടാക്കുന്നതിൽ ട്രംപ് ക്യാമ്പ് വിജയം കണ്ടു. എന്നാൽ, പഴയതുപോലെ ന്യൂനപക്ഷ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാൻ കമലയുടെ ക്യാമ്പിന് കഴിയാതെ പോയതും ഡെമോക്രാറ്റുകളുടെ പരാജയത്തിന് വഴിതെളിച്ചു. 

പുരുഷ വോട്ടർമാരുടെ പിന്തുണ

ഗ്രാമീണ മേഖലയിലും ന്യൂനപക്ഷങ്ങൾക്കിടയിലും ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചത് പുരുഷ വോട്ടർമാരാണ്. ഗർഭച്ഛിദ്ര അവകാശങ്ങളെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടോടെയാണ് കമലാഹാരീസ് സ്ത്രീ വോട്ടർമാർക്കിടയിൽ മുന്നേറിയത്. പക്ഷെ പുരുഷ വോട്ടർമാർക്കിടയിൽ  ട്രംപ് നേടിയ സ്വീകാര്യതയെ മറിക്കടക്കാൻ പറ്റുന്നതായിരുന്നില്ല ഇത്. 

ട്രംപ് പുരുഷന്മാർക്കിടയിൽ ഏകദേശം 22 ശതമാന ലീഡ് നേടി. കമലാ ഹാരിസിന് സ്ത്രീകൾക്കിടയിൽ  14 ശതമാനം പോയിന്റ് മാത്രമാണ് നേടാനായത്്. പൊതുവേ പോളിങ് ശതമാനത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ വോട്ടുചെയ്യുന്നതിൽ സ്ത്രീകൾ പുരുഷൻമാരേക്കാൾ പിമ്പിലായിരിക്കും. പുരുഷൻമാരുടെ ഇടയിലെ പിന്തുണ ട്രംപിന് നേട്ടമായെന്ന് വേണം കണക്കാക്കാൻ

ഡെമോക്രാറ്റുകളുടെ നയങ്ങളിലുള്ള വിയോജിപ്പ്

ഡെമോക്രാറ്റുകളുടെ വാക്കിലെയും പ്രവർത്തിയിലെയും വിത്യാസം റിപ്ലബിക്കൻ ക്യാമ്പിന് അനുകൂലമായി മാറി. ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ തീവ്ര സമീപനമാണ് ഇക്കുറി ഡെമോക്രാറ്റുകൾ സ്വീകരിച്ചത്. പൊതുവേ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഡെമോക്രാറ്റുകളുടെ ഭാഗത്ത് നിന്നുള്ള ഇത്തരം സമീപനം പരമ്പരാഗതമായി അവർക്ക് വോട്ടുചെയ്യുന്ന് അറബ് അമേരിക്കക്കാരെ പോലും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. 

ഇസ്രായേൽ-പലസ്തീൻ വിഷയങ്ങൾ ഉൾപ്പടെയുള്ളവയിൽ ഡെമോക്രാറ്റുകൾക്ക് കൃത്യമായ നിലപാട് ഇല്ലായിരുന്നു. ഒരുവശത്ത് ജനാധിപത്യ, മനുഷ്യാവകാശ മൂല്യങ്ങളെപ്പറ്റി  വാചാലമാകുമ്പോൾ മറുവശത്ത് തീവ്ര വലതുപക്ഷ നിലപാടുകളാണ്് പരോക്ഷമായെങ്കിലും ഡെമോക്രാറ്റിക്  പാർട്ടി സ്വീകരിച്ചത്. സ്വഭാവികമായും ഇത്തരം സമീപനം വോട്ടർമാരെ ഡെമോക്രാറ്റിക് പാളയത്തിൽ നിന്ന് അകറ്റി.

Read More

Donald Trump Kamala Harris

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: