/indian-express-malayalam/media/media_files/CWkkaAVd9qTFJ4fjAuVf.jpg)
എൻഡെമിക് ടൈഫസ് എന്നും ഈ രോഗം അറിയപ്പെടുന്നു
Murine Typhus in Kerala: തിരുവനന്തപുരം: അടുത്തിടയാണ് കേരളത്തിൽ മ്യൂറിൻ ടൈഫസ് എന്ന് രോഗം സ്ഥിരീകരിച്ചത്. വിയറ്റ്‌നാമിൽ നിന്നെത്തിയ എഴുപത്തിയഞ്ചുകാരനാണ് കഴിഞ്ഞ വെള്ളിയാഴ്ച അപൂർവ്വമായ ഈ രോഗം സ്ഥിരീകരിച്ചത്. കടുത്ത ശരീരവേദനയെ തുടർന്ന് ചികിത്സതേടിയ ഇയാൾക്ക് വിദഗ്ദ പരിശോധയ്‌ക്കൊടുവിലാണ് മ്യൂറിൻ ടൈഫസ് രോഗം സ്ഥിരീകരിച്ചത്. എന്താണ് മ്യൂറിൻ ടൈഫസ് ?എങ്ങനെയാണ് രോഗം വരുന്നത് ,ലക്ഷണങ്ങൾ എന്തല്ലാം?. അറിയാം ഭീകരനായ ഈ രോഗത്തെപ്പറ്റി അറിയേണ്ടതെല്ലാം.
എന്താണ് മ്യൂറിൻ ടൈഫസ്?
റിക്കറ്റ്‌സിയ ടൈഫി എന്ന ഇനത്തിൽപ്പെട്ട ചെള്ള് പരത്തുന്ന ബാക്ടീരയിൽ നിന്നുണ്ടാകുന്ന പകർച്ചവ്യാധിയാണ് മ്യൂറിൻ ടൈഫസ്.നാട്ടിലെ ചെള്ളുപനിയ്ക് സമാനമായ രോഗം.എൻഡെമിക് ടൈഫസ് എന്നും ഈ രോഗം അറിയപ്പെടുന്നു. എലി, കീരി തുടങ്ങിയ ജീവികളാണ് പകർച്ചവ്യാധിയുടെ പ്രധാന രോഗവാഹകർ. ചില സാഹചര്യങ്ങളിൽ പൂച്ചകളും നായ്ക്കളും ചില അവസരങ്ങളിൽ രോഗവാഹകർ ആകാറുണ്ട്. ഈ ജീവജാലങ്ങൾ ഒരിക്കൽ രോഗവാഹകർ ആയാൽ, ആജീവനാന്തം ഇവർ രോഗവാഹകരായി തുടരുമെന്നതാണ് ഇതിന്റെ പ്രത്യേകത.
എങ്ങനെയാണ് പടരുന്നത്?
ചെള്ളുകളുടെ മലത്തിൽ നിന്നാണ് ഇവ മൃഗങ്ങളിലേക്ക് പകരുന്നത്. എലി, കീരി തുടങ്ങിയ ജീവികളുടെ ശരീരത്തിൽ ഈ ചെള്ളുകൾ പാർക്കാറുണ്ട്. അങ്ങനെയാണ് ഇവയിലേക്ക് രോഗം പടരുന്നത്. ഈ ജീവജാലങ്ങളുമായി സമ്പർക്കം പുലർത്തുന്ന മൃഗങ്ങൾ, മനുഷ്യർ എന്നിവരിലേക്കും ഇതുവഴി രോഗം പടരുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരാറില്ല.
എലികൾ വ്യാപകമായുള്ള തീരദേശ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ, നേരത്തെ, മധ്യപ്രദേശ് ,കാശ്മീർ എന്നിവിടങ്ങളിൽ നേരത്തെ മ്യൂറിൻ ടൈഫസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
രോഗലക്ഷണങ്ങൾ
ഏഴ് മുതൽ 14 ദിവസത്തിനുള്ളിൽ മാത്രമേ രോഗലക്ഷണങ്ങൾ പുറത്തുവരു. പനി, തലവേദന, ശരീരവേദന, സന്ധി വേദന, ഛർദ്ദി, വയറുവേദന എന്നിവയാണ് രോഗലക്ഷങ്ങൾ. ചില അവസരങ്ങളിൽ ഈ പ്രാരംഭ ലക്ഷണങ്ങൾക്ക് പുറമേ ചർമ്മത്തിൽ തിണർപ്പ് ഉണ്ടാകാം.
ചികിത്സ
മ്യൂറിൻ ടൈഫസ് രോഗത്തിന് നിലവിൽ വാക്‌സിൻ ലഭ്യമല്ല. ആൻറിബയോട്ടിക് ഡോക്‌സിസൈക്ലിൻ തെറാപ്പി ഫലപ്രദമാണെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ നേരത്തെയുള്ള രോഗനിർണയം ചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്.
കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ രോഗം ഗുരുതരമായി മാറുകയും ചെയ്യും.എലികളെ വീടുകളിൽ നിന്നും അടുക്കളകളിൽ നിന്നും അകറ്റി നിർത്തുന്നത് വഴി രോഗം ഒരുപരിധി വരെ ഒഴിവാക്കാം.
Read More
- മരുഭൂമിയിലെ ഉട്ടോപ്യ വാഗ്ദാനം ചെയ്യുന്ന സൗദിയുടെ വിവാദ പദ്ധതി, നിയോമിനെക്കുറിച്ച് അറിയേണ്ടതെല്ലാം
- ഒറ്റ തിരഞ്ഞെടുപ്പ്; തുടർ നടപടികൾ ഇനി എന്തൊക്കെയാണ്?
- 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്';അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
- ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്; എന്താണ് സർക്കാരിന് മുന്നിലുള്ള പ്രധാന നിയമ വെല്ലുവിളികൾ?
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’; ആശയം അർത്ഥമാക്കുന്നതെന്ത് ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.