/indian-express-malayalam/media/media_files/2024/11/03/ODUYRJSqH5eYnXq8OI6o.jpg)
വരാഗ് (ഫൊട്ടൊ കടപ്പാട്-വിക്കി മീഡിയ കോമൺസ്)
മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തില്‍ മൂന്ന് ദിവസത്തിനിടെ ചരിഞ്ഞത് 10 ആനകളാണ്.ഒറ്റനോട്ടത്തിൽ അസ്വഭാവികമായ ഒന്നും തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ സൂഷ്മമായ പരിശോധനയിൽ വരാഗ് എന്ന് ധാന്യം കഴിച്ചതാണ് മരണകാരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വരാഗിലെ മൈക്കോടോക്സിനുകൾ മൂലമാണ് ആനകൾ ചരിഞ്ഞതെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വിജയ് എൻ അമ്പാഡെ പറഞ്ഞു. ധാരാളം പോഷകഗുണമുള്ള വരാഗ് എങ്ങനെയാണ് ആനകളുടെ വില്ലനായത്. പരിശോധിക്കാം.
എന്താണ് വരാഗ് ?
ആഫ്രിക്കയിൽ നിന്ന് ഉത്ഭവിച്ച് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ കണ്ടുവന്നിരുന്ന ലോകത്തിലെ തന്നെ പുരാതന ധാന്യങ്ങളിലൊന്നാണ് കോഡോ മില്ലറ്റ് അഥവാ വരാഗ്. ഇന്ത്യയിലെ ഡെക്കാൻ പീഠഭൂമി ഒഴികെയുള്ള മിക്ക പ്രദേശങ്ങളിലും ഇത് ഒരു ചെറിയ വിളയായാണ് വളരുന്നത്. വരൾച്ചയെ അതിജീവിക്കാൻ ശേഷിയുള്ളവയാണ് ഇവ.
പ്രോട്ടീൻ, നാരുകൾ, പ്രധാന വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ് മില്ലറ്റ്.ഹൃദയാരോഗം,കുടൽ വീക്കം, പ്രമേഹം എന്നിവ തടയുന്നതിന് ഉത്തമമാണ് ഇവ. ആന്റിഓക്‌സിഡൻറുകാളാൽ സമ്പന്നമായ ഇവ ശരീരഭാരം കുറയ്ക്കുന്നതിനും മികച്ചതാണ്.
ആനകൾക്ക് സംഭവിച്ചതെന്ത്?
ചില സാഹചര്യങ്ങളിൽ വരാഗിൽ വിഷാംശം ഉടലെടുക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മഴയ്‌ക്കൊപ്പം ധാന്യങ്ങൾ പാകമാകുകയും വിളവെടുക്കുകയും ചെയ്യുമ്പോൾ ഒരു പ്രത്യേക ഫംഗസ് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട് . ഇത് വരാഗിൽ വിഷബാധയുണ്ടാകാൻ കാരണമാകുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഇത്തരം വരാഗ് കഴിക്കുന്നതിലൂടെ വിഷാംശം ശരീരത്തിൽ എത്താനും അവ മരണത്തിന് വരെ കാരണമാകാമെന്നും പഠനങ്ങൾ തെളിയിക്കുന്നു.
വരാഗിൽ നിന്നുള്ള വിഷാംശം മൂലമുള്ള മരണം ഇതാദ്യമായല്ല ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. 1922-ലെ ഇന്ത്യൻ മെഡിക്കൽ ഗസറ്റിൽ വരാഗ് ധാന്യത്തിൽ നിന്നുള്ള വിഷബാധയെപ്പറ്റി പരാമർശമുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്നുള്ളവർക്കാണ് അന്ന് വിഷബാധയേറ്റത്. കൃത്യമായ ചികിത്സതേടിയതിനാലാണ് അന്നവർക്ക് ജീവൻ തിരിച്ചുകിട്ടിയത്. തുടർന്നുള്ള വർഷങ്ങളിലും ഇത്തരം കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആനകൾ ചെരിഞ്ഞു കിടന്നയിടങ്ങളിൽ വരാഗ് ധാരാളം കൃഷി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറ് കർഷകരെ വനംവകുപ്പ് ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ വരാഗിൽ ഉപയോഗിച്ച കീടനാശിനിയാണ് ആനകൾ ചരിഞ്ഞതിന് കാരണമെന്നായിരുന്നു നിഗമനം. എന്നാൽ വിദഗ്ധ പരിശോധനയിലാണ് വില്ലനായത് വരാഗാണെന്ന് തിരിച്ചറിഞ്ഞത്.
Read More
- Murine Typhus: ഭീകരനാണ് മ്യൂറിൻ ടൈഫസ് : എന്താണ് ഈ രോഗം, അറിയേണ്ടതെല്ലാം
- മരുഭൂമിയിലെ ഉട്ടോപ്യ വാഗ്ദാനം ചെയ്യുന്ന സൗദിയുടെ വിവാദ പദ്ധതി, നിയോമിനെക്കുറിച്ച് അറിയേണ്ടതെല്ലാം
- ഒറ്റ തിരഞ്ഞെടുപ്പ്; തുടർ നടപടികൾ ഇനി എന്തൊക്കെയാണ്?
- 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്';അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
- ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്; എന്താണ് സർക്കാരിന് മുന്നിലുള്ള പ്രധാന നിയമ വെല്ലുവിളികൾ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.