scorecardresearch

ബ്രഹ്മപുത്രയിൽ ലോകത്തെ ഏറ്റവുവലിയ ഡാം നിർമിക്കാൻ ചൈന; ആശങ്കയിൽ ഇന്ത്യ

ത്രീ ഗോർജിസിനേക്കാൾ മൂന്നിരട്ടി വൈദ്യുതോൽപാദന ശേഷിയുള്ള അണക്കെട്ടാണ് ടിബറ്റിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ ചൈന നിർമിക്കാൻ ഉദ്ദേശിക്കുന്നത്

ത്രീ ഗോർജിസിനേക്കാൾ മൂന്നിരട്ടി വൈദ്യുതോൽപാദന ശേഷിയുള്ള അണക്കെട്ടാണ് ടിബറ്റിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ ചൈന നിർമിക്കാൻ ഉദ്ദേശിക്കുന്നത്

author-image
WebDesk
New Update
brhamaputra

ബ്രഹ്മപുത്ര നദി (ഫയൽ ചിത്രം)

ന്യൂഡൽഹി: ബ്രഹ്മപുത്ര നദിയിൽ ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാനൊരുങ്ങി ചൈന. ടിബറ്റിൽ ബ്രഹ്മപുത്രക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കുകയാണെന്ന് ചൈന കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ത്രീ ഗോർജസ് അണക്കെട്ടിനേക്കാൾ വലുതായിരിക്കും പുതിയ അണക്കെട്ട്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് യാങ്സി നദിക്ക് കുറുകെ ചൈന നിർമിച്ച ത്രീ ഗോർജസ് അണക്കെട്ടാണ്. 1994-ൽ ആരംഭിച്ച നിർമാണം പൂർത്തിയാക്കാൻ 12 വർഷമാണ് വേണ്ടി വന്നത്.
 
ത്രീ ഗോർജിസിനേക്കാൾ മൂന്നിരട്ടി വൈദ്യുതോൽപാദന ശേഷിയുള്ള അണക്കെട്ടാണ് ടിബറ്റിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ ചൈന നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നാസയുടെ കണക്കനുസരിച്ച് ഭൂമിയുടെ ഭ്രമണം 0.06 സെക്കൻഡ് മന്ദഗതിയിലാക്കാൻ സാധിക്കുന്നയത്ര വലുതായിരിക്കും അണക്കെട്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം, പരിസ്ഥിതി ലോലമായ ഹിമാലയൻ മേഖലയിലാണ് അണക്കെട്ടെന്നതാണ് പ്രധാന ആശങ്ക.

Advertisment

പ്രതികരണവുമായി ഇന്ത്യ

ബ്രഹ്മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാനുള്ള ചൈനയുടെ നീക്കത്തിൽ പ്രതികരണവുമായി ഇന്ത്യ. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും പദ്ധതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പദ്ധതിയിൽ ചൈനയിൽ നിന്ന് സുതാര്യത  ആവശ്യപ്പെടുകയും നദീജലത്തിനുള്ള അവകാശങ്ങൾ ഓർമപ്പെടുത്തുമെന്നും ആവശ്യമുള്ളപ്പോൾ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഇന്ത്യ അറിയിച്ചു.  

പദ്ധതിയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും ആശങ്കകളും വിദഗ്ധ തലത്തിലും നയതന്ത്ര തലത്തിലും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് കൂടിയാലോചനയുടെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ആശങ്കകൾ

ഉയർന്ന ഭൂകമ്പ സാധ്യത മേഖലയായതിനാൽ, പ്രദേശത്തെ പരിസ്ഥിതിയിൽ ഉണ്ടാകുന്ന ഓരോ ആഘാതത്തെയും ആശങ്കയോടെയാണ് ഇന്ത്യ നോക്കി കാണുന്നത്.അതോടൊപ്പം ഡാം നിർമാണ് പദ്ധതി ബ്രഹ്മപുത്രയുടെ ഒഴുക്കിനെയും നദീതടത്തെയും പ്രതികൂലമായി ബാധിക്കുമോയെന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്.നിർദ്ദിഷ്ട പദ്ധതി ദശലക്ഷക്കണക്കിന്, ഇന്ത്യക്കാരെ ബാധിക്കുന്ന കടുത്ത വരൾച്ചയുടെയും ഭീമാകാരമായ വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും ആശങ്കയുണ്ട്.

Advertisment

Read More

China Indo China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: