/indian-express-malayalam/media/media_files/2024/12/18/8miY21wqf4vVc0SY0618.jpg)
നരേന്ദ്ര മോദി
ന്യൂഡൽഹി: വീട് നവീകരണവുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രർക്കായി നാലുകോടി വീടുകൾ നിർമിച്ച് നൽകിയെങ്കിലും ഇന്നുവരെ മോദി തനിക്കായി ഒരുവീട് പോലും നിർമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. തനിക്ക് വേണമെങ്കിൽ ചില്ലുകളുടെ കൊട്ടാരം പണിയമായിരുന്നു. എന്നാൽ ജനങ്ങൾക്ക് വീടുകൾ നൽകുകയെന്നതായിരുന്നു തന്റെ സ്വപ്നം- ഡൽഹിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം അശോക് വിഹാറിലെ രാംലീല മൈതാനത്ത് നടത്തിയ പൊതുയോഗത്തിൽ മോദി പറഞ്ഞു.
ഇന്ന് ഇന്ത്യ രാഷ്ട്രീയമായും സാമ്പത്തികമായും ഏറെ മുന്നേറി. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ കുതിപ്പ് അടയാളപ്പെടുത്തുന്നതാവും ഈ വർഷമെന്നും മോദി പറഞ്ഞു. "ഇന്ന് ഇവിടെ നിൽക്കുമ്പോൾ ചില പഴയ ഓർമകൾ തന്നിലേക്ക് എത്തുന്നു. ഇന്ദിര ഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ രാജ്യം പോരാടിയപ്പോൾ താൻ ഉൾപ്പടെ ആളുകൾ ഒളിച്ചുതാമസിച്ച ഇടമാണ് അശോക് വിഹാർ"- പ്രധാനമന്ത്രി പറഞ്ഞു.
"മോദി ഒരിക്കലും തനിക്കായി ഒരു വീട് പോലും നിർമ്മിച്ചിട്ടില്ലെന്നും ദരിദ്രർക്കായി നാല് കോടിയിലധികം വീടുകൾ നിർമ്മിച്ചിട്ടുണ്ടെന്നതും രാജ്യത്തിന് നന്നായി അറിയാം"- പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയുടെ ആഡംബര നവീകരണവുമായി ബന്ധപ്പെട്ട് കെജരിവാളിനെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു. ഡൽഹി സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ഇവിടെയുള്ളവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ആരോപിച്ച പ്രധാനമന്ത്രി, ആം ആദ്മി ഒരു ദുരന്തമാണെന്നു കുറ്റപ്പെടുത്തി.
Read More
- സമ്മാനത്തിലും ഒന്നാമൻ; അമേരിക്കൻ പ്രഥമ വനിതയ്ക്ക് മോദിയുടെ വിലയേറിയ ഉപഹാരം
- സഞ്ചാരികൾ ഗോവയെ കൈവിട്ടോ...?
- നവവധു കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി
- ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ആസ്തി കുറഞ്ഞവരിൽ പിണറായി വിജയനും
- കന്യാകുമാരിയിലേക്കാണോ യാത്ര? ഗ്ലാസ് ബ്രിഡ്ജ് കാണാതെ മടങ്ങരുത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.