/indian-express-malayalam/media/media_files/2025/01/02/statue-of-wisdom-02.jpg)
കന്യാകുമാരിയിലെ കാഴ്ചകൾ കാണാനായി പല തവണ യാത്ര പോയിട്ടുണ്ടാകും. എന്നാൽ, ഇനിയുള്ള യാത്രയിൽ ഒരു മനോഹര കാഴ്ച കൂടി കണ്ടിട്ടാവണം മടങ്ങേണ്ടത്. ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ചിത്രം: ഉദയനിധി സ്റ്റാലിൻ ഫെയ്സ്ബുക്ക്
/indian-express-malayalam/media/media_files/2025/01/02/statue-of-wisdom-01.jpg)
വിവേകാനന്ദ റോക്ക് മെമ്മോറിയലിനെയും 133 അടിയുള്ള തിരുവള്ളുവർ പ്രതിമയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഗ്ലാസ് ബ്രിഡ്ജ് നിർമ്മിക്കുന്നത്. ചിത്രം: ഉദയനിധി സ്റ്റാലിൻ ഫെയ്സ്ബുക്ക്
/indian-express-malayalam/media/media_files/2025/01/02/statue-of-wisdom-03.jpg)
പ്രശസ്ത കവി തിരുവള്ളുവരുടെ പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ രജതജൂബിലിയോട് അനുബന്ധിച്ചാണ് പുതിയ പാലം നിർമ്മിച്ചത്. ചിത്രം: ഉദയനിധി സ്റ്റാലിൻ ഫെയ്സ്ബുക്ക്
/indian-express-malayalam/media/media_files/2025/01/02/statue-of-wisdom-04.jpg)
കടലിനു മുകളിലൂടെ നടക്കുന്ന മനോഹരമായ അനുഭവമാണ് പുതിയ നിർമ്മിതി വിനോദസഞ്ചാരികൾക്ക് നൽകുക. ഗ്ലാസ് ബ്രിഡ്ജിലൂടെ കടലിന്റെ മനോഹര കാഴ്ചകളും കാണാനാകും. ചിത്രം: ഫെയ്സ്ബുക്ക്
/indian-express-malayalam/media/media_files/2025/01/02/statue-of-wisdom-07.jpg)
ഏകദേശം 77 മീറ്റർ നീളത്തിലാണ് കന്യാകുമാരിയിലെ ഗ്ലാസ് ബ്രിഡ്ജ് തയാറാക്കിയിരിക്കുന്നത്.. 133 അടി ഉയരമുള്ള ഈ ഗ്ലാസ് ബ്രിജിന് 10 മീറ്റർ വീതിയാണുള്ളത്. ചിത്രം: ഫെയ്സ്ബുക്ക്
/indian-express-malayalam/media/media_files/2025/01/02/statue-of-wisdom-06.jpg)
കടലിൽ നിന്നുള്ള ഉപ്പുവെള്ളത്തെയും ഉയർന്ന ആർദ്രതയെയും പ്രതിരോധിക്കുന്ന തരത്തിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം: ഫെയ്സ്ബുക്ക്
/indian-express-malayalam/media/media_files/2025/01/02/statue-of-wisdom-05.jpg)
ഇതുവരെ കടത്തുവള്ളത്തിലാണ് സഞ്ചാരികൾ വിവേകാനന്ദ പാറയിലേക്ക് എത്തിയിരുന്നത്. ഇനി മുതൽ ഗ്ലാസ് ബ്രിഡ്ജിലൂടെ വളരെ എളുപ്പത്തിൽ നടന്നു ചെല്ലാം. ചിത്രം: ഫെയ്സ്ബുക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.