/indian-express-malayalam/media/media_files/2025/01/03/mOIHR51gOqJ8a2SJkHoi.jpg)
നരേന്ദ്ര മോദി ജോ ബൈഡനും ജിൽ ബൈഡനുമൊപ്പം (ഫയൽ ചിത്രം)
വാഷിങ്ടൺ: 2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രഥമവനിത ജിൽ ബൈഡന് സമ്മാനിച്ചത് 17 ലക്ഷം രൂപ വില മതിക്കുന്ന വജ്രം. 2023ൽ ഒരു വിദേശ നേതാവ് ബൈഡൻ കുടുംബത്തിന് നൽകുന്ന ഏറ്റവും വിലയേറിയ സമ്മാനമാണിത്. ജോ ബൈഡനും കുടുംബത്തിനുമായി പതിനായിരക്കണക്കിന് ഡോളർ വില മതിക്കുന്ന സമ്മാനങ്ങളാണ് 2023ൽ ലോകനേതാക്കൾ നൽകിയിട്ടുള്ളത്. ഇതിൽ ഏറ്റവും വിലയേറിയതാണ് ജിൽ ബൈഡന് സമ്മാനിച്ച 7.5 ക്യാരറ്റിൻറെ വജ്രം.
ഉക്രേനിയൻ അംബാസഡർ ജില്ലിന് നൽകിയ പതിനാലായിരം ഡോളർ വില വരുന്ന ബ്രൂച്ചാണ് വിലയേറിയ സമ്മാനങ്ങളിൽ രണ്ടാം സ്ഥാനത്ത്. ഈജിപ്റ്റ് പ്രസിഡൻറും പ്രഥമ വനിതയും സമ്മാനിച്ച 4500 ഡോളർ വില മതിക്കുന്ന ഫോട്ടോ ആൽബമാണ് മൂന്നാം സ്ഥാനത്ത്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറാണ് വാർഷിക കണക്കുകൾ പുറത്തു വിട്ടത്.
മോദി സമ്മാനിച്ച വിലയേറിയ വജ്രം വൈറ്റ് ഹൗസ് ഈസ്റ്റ് വിങ്ങിൻറെ ഔദ്യോഗിക ഉപയോഗത്തിനായി നില നിർത്തിയിരിക്കുന്നുവെന്നും മറ്റു സമ്മാനങ്ങൾ ആർക്കൈവ്‌സിൽ സൂക്ഷിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്‌മെൻറ് വ്യക്തമാക്കി. ഡയമണ്ട് എന്താവശ്യത്തിനായാണ് കൈവശം വെച്ചിരിക്കുന്നതെന്ന് ജിൽ ബൈഡൻ വ്യക്തമാക്കിയിട്ടില്ല.
ജോ ബൈഡനും എണ്ണിമില്ലാത്തത്ര സമ്മാനങ്ങൾ കൈപ്പറ്റിയിട്ടുണ്ട്. ദക്ഷിണകൊറിയയുടെ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻറ് സുക് യോൾ യൂൺ 700 ഡോളറിൻറെ ആൽബമാണ് സമ്മാനിച്ചത്. മംഗോളിയൻ പ്രധാനമന്ത്രി മുവ്വായിരം ഡോളറിൻറെ പ്രതിമയും ബ്രൂൺ സുൽത്താൻ 3300 ഡോളറിൻറെ വെള്ളിപ്പാത്രവും ഉക്രേനിയൻ പ്രസിഡൻറ് 2400 ഡോളറിൻറെ സമ്മാനവും ബൈഡന് നൽകിയിട്ടുണ്ട്.അമേരിക്കൻ പ്രസിഡന്റിനും പ്രഥമ വനിതയ്ക്കും, 480 ഡോളറിന് മുകളിൽ വിലവരുന്ന സമ്മാനങ്ങൾ മറ്റ് ലോകനേതാക്കളിൽ നിന്ന് ലഭിക്കുകയാണെങ്കിൽ അത് പരസ്യപ്പെടുത്തണമെന്നാണ് നിയമം.
Read More
- സഞ്ചാരികൾ ഗോവയെ കൈവിട്ടോ...?
- നവവധു കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി
- ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ആസ്തി കുറഞ്ഞവരിൽ പിണറായി വിജയനും
- കന്യാകുമാരിയിലേക്കാണോ യാത്ര? ഗ്ലാസ് ബ്രിഡ്ജ് കാണാതെ മടങ്ങരുത്
- ആൾക്കൂട്ടത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി 10 മരണം; നിരവധി പേർക്ക് പരിക്ക്; ഭീകരാക്രമണമെന്ന് മേയർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us