scorecardresearch

ആൾക്കൂട്ടത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി 10 മരണം; നിരവധി പേർക്ക് പരിക്ക്; ഭീകരാക്രമണമെന്ന് മേയർ

ജനക്കൂട്ടിത്തേലേക്ക് ഇടിച്ചു കയറിയ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ വെടിയുതിർക്കാൻ തുടങ്ങിയെന്നാണ് വിവരം

ജനക്കൂട്ടിത്തേലേക്ക് ഇടിച്ചു കയറിയ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ വെടിയുതിർക്കാൻ തുടങ്ങിയെന്നാണ് വിവരം

author-image
WebDesk
New Update
US New Orleans Car Accident

ചിത്രം: എക്സ്

ഡൽഹി: ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ ശേഷം വെടിയുതിർത്ത സംഭവത്തിൽ 10 പേർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ ബുധനാഴ്ചയാണ് ആക്രമണം ഉണ്ടായത്. 30 പേർക്ക് പരിക്കേറ്റതായി ന്യൂ ഓർലിയൻസ് സിറ്റി അധികൃതർ അറിയിച്ചു.

Advertisment

അതിവേഗത്തിൽ എത്തിയ ട്രക്ക് ജനക്കൂട്ടിത്തേലേക്ക് ഇടിച്ചു കയറുകയും, വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ വെടിയുതിർക്കാൻ തുടങ്ങുകയുമായിരുന്നു. പരിക്കേറ്റവരെ സമീപത്തെ അഞ്ച് ആശുപത്രികളിലേക്കായി മാറ്റിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടതായാണ് വിവരം.

ഭീകരാക്രമണം ആണ് ഉണ്ടായതെന്ന് ന്യൂ ഓർലിയൻസ് മേയർ പറഞ്ഞു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം ആളുകൾ മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Advertisment

സംഭവ സ്ഥലത്തു നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, മുൻപും സമാന സംഭവങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2024 നവംബറിൽ ഉണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

Read More

Shooting Accident Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: