/indian-express-malayalam/media/media_files/2025/01/01/ulBO6x5UkhnDqgSdBU3F.jpg)
മൻമോഹൻ സിങ്ങിന് ഭാരതരത്‌നം; വിവാദങ്ങൾ മുറുകുന്നു
ഹൈദരാബാദ്:അന്തരിച്ച മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരത് രത്‌ന നൽകാൻ തെലങ്കാന സർക്കാർ പ്രമേയം പാസാക്കിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും സജീവമാകുന്നു. കഴിഞ്ഞ ദിവസമാണ് മൻമോഹൻ സിങ്ങിന് ഭാരത് രത്‌നം നൽകണമെന്നാവശ്യപ്പെട്ട് തെലങ്കാന നിയമസഭ പ്രമേയം പാസാക്കിയത്.
തെലങ്കാന സംസ്ഥാനരൂപീകരണസമയത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനൊടുള്ള ആദരസൂചകമായാണ് ഭാരത് രത്‌നം നൽകണമെന്ന് തെലങ്കാന നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അവതരിപ്പിച്ച പ്രമേയത്തെ പ്രധാന പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതിയും പിന്താങ്ങി. ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിൻറെ പ്രധാനശിൽപിയായ മൻമോഹൻ സിംഗിന് ആദരമർപ്പിക്കാൻ നിയമസഭാ മന്ദിരത്തിൻറെ വളപ്പിൽ അദ്ദേഹത്തിൻറെ പ്രതിമ സ്ഥാപിക്കുമെന്നും തെലങ്കാന സർക്കാർ വ്യക്തമാക്കി.
എതിർപ്പുമായി ബിജെപി
മൻമോഹൻ സിങ്ങിന് ഭാരത് രത്‌നം നൽകണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ ബിജെപി എതിർത്തു. മൻമോഹൻ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് തെലുഗു മണ്ണിൻറെ മകനായ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിൻറെ പ്രതിമയാണ് സർക്കാർ ആദ്യം സ്ഥാപിക്കേണ്ടത് എന്ന് ബിജെപി എംഎൽഎ ആളേരു മഹേശ്വർ റെഡ്ഡി ആവശ്യപ്പെട്ടു.
അതേസമയം, വിഷയത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഭിന്നത സംസ്ഥാനം വിട്ട് ദേശീയ തലത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്. മൻമോഹൻ സിങ്ങിന് ഭാരത് രത്‌നം നൽകുന്ന വിഷയം എന്തുകൊണ്ട് കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നില്ലെന്നാണ് ബിജെപിയുടെ ചോദ്യം. നെഹ്‌റു കുടുംബത്തിൽ നിന്നല്ലാത്ത കോൺഗ്രസ് പ്രധാനമന്ത്രിമാർക്ക് അർഹമായ പരിഗണന കോൺഗ്രസ് നൽകാറില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
അതേസമയം, വിഷയത്തിൽ ഇനിയും പ്രതികരണവുമായി കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തിയിട്ടില്ല. തെലങ്കാന സർക്കാരിന്റെ പ്രമേയം കേ്ന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന് കോൺഗ്രസ് രാജ്യസഭാ ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു.
Read More
- മണിപ്പൂർ കലാപം; പുതുവർഷത്തിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി
- വെൽക്കം 2025 ; കിരിബാത്തിയിലും ന്യൂസിലൻഡിലും പുതുവർഷം പിറന്നു
- ഇനി ജനറേഷൻ ബീറ്റ; 2025 മുതൽ പുതിയ ജനസംഖ്യാ ഗ്രൂപ്പ്
- വോട്ടുത്സവത്തിന്റെ 2024
- പിഫ് തുക എടിഎം വഴി പിൻവലിക്കാം, എവിടെനിന്നും പെൻഷൻ വാങ്ങാം; പുതുവർഷത്തിലെ മാറ്റങ്ങൾ
- ചരിത്രം കുറിച്ച് ഇന്ത്യ; സ്പെയ്ഡെക്സ് വിക്ഷേപണം വിജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.