scorecardresearch

ചരിത്രം കുറിച്ച് ഇന്ത്യ; സ്പെയ്ഡെക്സ് വിക്ഷേപണം വിജയം

രണ്ട് ചെറിയ ബഹിരാകാശവാഹനങ്ങൾ ഉപയോഗിച്ച് ഇൻ-സ്‌പേസ് ഡോക്കിങ് സാങ്കേതികവിദ്യ പ്രകടമാക്കുകയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്

രണ്ട് ചെറിയ ബഹിരാകാശവാഹനങ്ങൾ ഉപയോഗിച്ച് ഇൻ-സ്‌പേസ് ഡോക്കിങ് സാങ്കേതികവിദ്യ പ്രകടമാക്കുകയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്

author-image
WebDesk
New Update
isro1

സ്പെയ്ഡെക്സ് വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ബഹിരാകാശ ഡോക്കിംങ് നേട്ടം കൈവരിക്കിക്കാനുള്ള ഐഎസ്ആർഒയുടെ സുപ്രധാന ദൗത്യമായ സ്‌പെയ്‌ഡെക്‌സ് വിജയകരമായി വിക്ഷേപിച്ചു.ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് തിങ്കളാഴ്ച രാത്രി 10 മണിക്കാണ് സ്‌പെയ്‌ഡെക്‌സ് ദൗത്യവുമായി പി.എസ്.എൽ.വി. 60 റോക്കറ്റ് വിക്ഷേപിച്ചത്.

Advertisment

220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങളാണ് പ്രധാന പേ ലോഡുകൾ. കൂടാതെ 24 പരീക്ഷണോപകരണങ്ങൾ ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകൾഭാഗത്തുള്ള ഓർബിറ്റൽ എക്സ്‌പെരിമെന്റൽ മൊഡ്യൂളിലാണ് ഈ ഉപകരണങ്ങൾ ഭൂമിയെചുറ്റുക. ഭൂമിയിൽ നിന്ന് 470 കിലോമീറ്റർ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിക്കുക. 

ഉപഗ്രഹങ്ങൾ തമ്മിൽ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്നശേഷം രണ്ടും കൂട്ടിയോജിപ്പിക്കും. ഊർജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റപേടകംപോലെ പ്രവർത്തിച്ചശേഷം അവയെ വേർപെടുത്തുകയും ചെയ്യും. ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ടുവർഷത്തോളം പ്രവർത്തിക്കും.

രണ്ട് ചെറിയ ബഹിരാകാശവാഹനങ്ങൾ ഉപയോഗിച്ച് ഇൻ-സ്‌പേസ് ഡോക്കിങ് സാങ്കേതികവിദ്യ പ്രകടമാക്കുകയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രം സ്വായത്തമാക്കിയ ഡോക്കിങ് സാങ്കേതികവിദ്യ ക്ലബ്ബിലേക്ക് ഇന്ത്യയും പ്രവേശിക്കും.

Read More

Advertisment
Space Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: